• HOME
  • »
  • NEWS
  • »
  • money
  • »
  • UPI | യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കണോ? ആർബിഐ നീക്കം എങ്ങനെ ആയിരിക്കും

UPI | യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കണോ? ആർബിഐ നീക്കം എങ്ങനെ ആയിരിക്കും

നിരവധി രാജ്യങ്ങൾ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും അതിന് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്.

  • Share this:

കെ യതീഷ് രജാവത്ത്
യുപിഐ അഥവാ യുണൈറ്റഡ് പേയ്മെന്റ് ഇന്റർഫെയ്സ് (Unified Payments Interface) പ്ലാറ്റ്ഫോമുകളിലൂടെയുള്ള പണമിടപാടുകൾ കൂടുതൽ വ്യത്യസ്തമായ തലങ്ങളിലേക്ക് കടക്കുകയാണ്. ഈ പേയ്‌മെന്റ് സംവിധാനം ലോകമെമ്പാടും ഫലപ്രദമായി ഉപയോ​ഗിക്കാനാവും എന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. യുപിഐയുടെ രൂപകല്‌പന ആഗോള പേയ്‌മെന്റ് ഇന്റർഫേസ് (global payment interphase (GPI)) ആയി പ്രവർത്തിക്കാൻ പര്യാപ്തമാണെന്നാണ് ആർബിഐയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ.


ആഗോള തലത്തിൽ ഇന്റർ-കറൻസി എക്‌സ്‌ചേഞ്ചിനും സെറ്റിൽമെന്റിനും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ആവശ്യമാണ്. സെപ്തംബർ 20 ന് നടന്ന 2022 ലെ ഗ്ലോബൽ ഫിൻ‌ടെക് ഫെസ്റ്റിൽ ആർ‌ബി‌ഐ ഗവർണർ ശക്തികാന്ത ദാസ്, ഇൻഫോസിസ് ചെയർമാനും എൻ‌പി‌സി‌ഐയുടെ ഉപദേശകനുമായ നന്ദൻ നിലേകനി, നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ചെയർമാൻ ബിശ്വമോഹൻ മഹാപത്ര എന്നിവർ ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനം ലോകമൊട്ടാകെ അം​ഗീകരിക്കുന്നതിനും ഫലപ്രദമാകുന്നതിനുമുള്ള മൂന്ന് നാഴിക കല്ലുകൾ പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്ത രാജ്യങ്ങൾക്കിടയിലുള്ള പണമിടപാടുകൾക്കായി റൂപേ ക്രെഡിറ്റ് കാർഡ് നൽകാനാണ് പദ്ധതി. യുപിഐ, യുപിഐ ലൈറ്റ്, ഭാരത് ബിൽപേ എന്നിവയിലൂടെയാണ് റൂപേ ക്രെഡിറ്റ് കാർഡുകൾ നൽകുന്നത്.


യുപിഐ സേവനങ്ങൾ പ്രയോജനപ്പെടുത്തുക എല്ലാ രാജ്യങ്ങളിലും ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നതിനുള്ള അവസരമാണ് യുപിഐയുടെ റൂപേ ക്രെഡിറ്റ് കാർഡുകളിലൂടെ ഇന്ത്യൻ ബാങ്കുകൾക്ക് ലഭ്യമാകുന്നത്. ഇതിലൂടെ ഇന്ത്യൻ ബാങ്കുകൾക്ക് ആഗോളതലത്തിൽ വളരാനാകും.


Also Read-Bank Holidays | അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

നിരവധി രാജ്യങ്ങൾ യുപിഐ പ്ലാറ്റ്ഫോമുകളിലൂടെയുള്ള സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും അതിന് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്. ഇത് ഇന്ത്യൻ ബാങ്കുകൾക്ക് ഏറെ ​ഗുണകരമാകും. ആഗോളതലത്തിൽ റൂപേ അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നത് ഇന്ത്യൻ ബാങ്കുകൾക്ക് ബുദ്ധിമുട്ടാണെങ്കിൽ ഇന്ത്യൻ ഫിൻടെക്കിന് ഈ മേഖലയിലേക്ക് മാറാൻ സാധിക്കും. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) ഇത്തരത്തിലാണ് മുമ്പോട്ടുപോകാൻ ശ്രമിക്കുന്നത്. അവർക്കായി ഒരു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ  സൃഷ്ടിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള യുപിഐസേവനങ്ങളുടെ വളർച്ച ഡിജിറ്റൽ ഡിജിറ്റൽ പബ്ളിക്ക് ഇൻഫ്രാസ്ട്രക്ചറായി മാറും.


യുപിഐ റൂപേ ക്രെഡിറ്റ് കാർഡുകൾ ക്യുആർ കോഡുകൾ നൽകി ലോകമെമ്പാടുമുള്ള മൈക്രോ പേയ്‌മെന്റുകൾ  സുഗമമാക്കാനാവും. ഇതിലൂടെ വ്യാപാരികൾക്ക് ഏഷ്യയിൽ മാത്രമല്ല ആഫ്രിക്കയിലും പേയ്‌മെന്റുകൾ വളരെ എളുപ്പമാകും. ഇത് ഏഷ്യയിലെയും ആഫ്രിക്കയിലെയും പണമിടപാടുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കും. എല്ലാ ഫോണുകളിലും ചെറിയ സ്പേസിൽ കുറഞ്ഞ നെറ്റ് സ്പീഡിലും ഉപയോ​ഗിക്കാമെന്നത് യുപിഐ ലൈറ്റിനെ ആകർഷകമാക്കുന്ന ഘടകമാണ്.


യുപിഐ സേവനങ്ങൾക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസർക്കാർ ആഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു . ഡിജിറ്റൽ പണം ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുന്നതാണ് സർക്കാർ നിലപാടെന്നും ധനമന്ത്രാലയെ അറിയിച്ചു. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയത്. ഈ നിർദ്ദേശങ്ങൾ ഇന്ത്യയിൽ മാത്രമല്ല യുപിഐ മാർ​ഗം സ്വീകരിക്കാൻ ആലോചിക്കുന്ന രാജ്യങ്ങളിലും ഏറെ സ്വാധീനം ചെലുത്തുന്നതാണ്.


ഒരു പൊതു പാർക്ക് ഉപയോഗിക്കുന്നതിന് സംസ്ഥാനം നിരക്ക് ഈടാക്കാറില്ല. പൊതു പാർക്ക് ഒരു പൊതുസ്വത്താണ്. പാർക്ക് നിർമ്മിക്കുന്നതിന് പ്രാദേശികമോ ദേശീയമോ ആയ നികുതികൾ ഉപയോഗിച്ചിട്ടുണ്ടാവും. എന്നാൽ നികുതിദായകർക്കോ പൗരന്മാർക്കോ മാത്രമല്ല, എല്ലാ ആളുകൾക്കും ഇത് ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതുപോലെ, യുപിഐ പൊതു നന്മ ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ ഉപയോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കരുത് എന്നാണ് നിർദ്ദേശം. ഇത് പരിപാലിക്കുന്നതിനും ചിലവുകളുണ്ട് എന്നാൽ ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന നേട്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ ചെറുതാണ്. യുപിഐ സേവനങ്ങൾക്ക് സൗജന്യമായി നൽകുന്നതിലൂടെ കൂടുതൽ ഇടപാടുകൾ നടത്താൻ പ്രോത്സാഹനമാകും . ജിഎസ്ടി വഴിയോ മറ്റ് നേരിട്ടുള്ള നികുതികൾ വഴിയോ ഈ ഇടപാടുകളുടെ നികുതി വർദ്ധിപ്പിക്കാം.


യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കാൻ ആഗ്രഹിക്കുന്നത് ആരാണെന്നുള്ള ചോദ്യമാണ് ഇവിടെ ഉയരുന്നത്. എൻസിപിഐ, വ്യാപാരികൾ, പേയ്‌മെന്റ് വാലറ്റുകൾ, ക്രെഡിറ്റ് കാർഡുകൾ, ബാങ്കുകൾ ഇവരെല്ലാമാണ് സേവനദാതാക്കൾ. യുപിഐ ഇൻഫ്രാസ്ട്രക്ചർ നിർമിക്കുന്നതിന് നികുതികളും ധനസഹായം നൽകിയെന്നാണ് ഇവരുടെ ന്യായീകരണം. യുപിഐ സേവനങ്ങൾക്ക് ഫീസ് ഈടാക്കി ഈ തുക തിരിച്ചുപിടിക്കാനാണ് ശ്രമം.


Also Read-Aadhaar | ആധാർ കാർഡ് ഉടമകൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; പട്ടിക പുറത്തിറക്കി UIDAI

ഒരു പാർക്കിനുള്ളിലെ ഒരു ഐസ്ക്രീം വിൽപ്പനക്കാരന് താൻ വിൽക്കുന്ന ഐസ്ക്രീമിന് നിരക്ക് ഈടാക്കാം. എന്നാൽ ഒരു പൊതു പാർക്കിൽ വിൽക്കുന്നതിനാൽ ഉപഭോക്താക്കളിൽ നിന്ന് പ്രീമിയം തുക ഈടാക്കാനാവില്ല. ഉപയോഗത്തിന് ചാർജ് ഈടാക്കുന്ന ഒരു ടോൾ ഹൈവേ ആക്കി യുപിഐയെ മാറ്റാനാവില്ല. ഒരു ചെറിയ ഫ്ലാറ്റ് ചാർജ് ഈടാക്കിയാലും അത് ചെറിയ ഇടപാടുകളെ നിരുത്സാഹപ്പെടുത്തുന്നതാണ്. ഇത്ചെ റുകിട വ്യാപാരികളെയും സൂക്ഷ്മ സംരംഭകരെയും ബാധിക്കും. അത് കൂടുതൽ ഇടപാടുകൾ നടക്കുന്നതിന് തടസ്സം നിൽക്കും അത് ഡിപി‍ജി യുടെ ലക്ഷ്യമല്ല.


യുപിഐ ഒരു ആഗോള വിജയമാണ് ലക്ഷ്യമാക്കുന്നത്. നിക്ഷിപ്ത താൽപ്പര്യമുള്ള ആഗോള ലോബികൾ ഡിപിജി ഒരു സ്വകാര്യ ഉൽപന്നമായി മാറ്റാനാണ് ശ്രമിക്കുന്നത്.


ഒരു പൊതു പാർക്കിന് സമീപം കാറുകൾക്ക് പണമടച്ചുള്ള പാർക്കിംഗ് ഉണ്ടായിരിക്കാം, അതുപോലെ ഇടപാടിന്റെ ഏതെങ്കിലും ഭാ​ഗത്ത് മൂല്യവർദ്ധനവ് ഉണ്ടെങ്കിൽ അത് മൂല്യ ദാതാവിന് ഈടാക്കാവുന്നതാണ്. എന്നാൽ ചാർജ്ജ് സുതാര്യമായിരിക്കണം. ഉദാഹരണത്തിന്, വ്യാപാരിക്കോ ഉപഭോക്താവിനോ ക്രെഡിറ്റ് നൽകിയിട്ടുണ്ടെങ്കിൽ അത് ഈടാക്കാം, എന്നാൽ അത് അവ്യക്മോ വിലനിർണ്ണയത്തിൽ ലയിപ്പിക്കുകയോ ഇടപാടിന്റെ ചെലവ് തന്നെയോ ആയിരിക്കരുത്. ആഗോള പേയ്‌മെന്റ് സിസ്റ്റത്തിലേക്ക്
എത്തിച്ചേരാൻ യുപിഐ സ്വീകരിച്ചിരിക്കുന്ന മാറ്റങ്ങൾ ഇതൊക്കെയാണ്.


മിക്കവാറും എല്ലാ രാജ്യങ്ങളിലെയും പേയ്‌മെന്റ് വ്യവസായത്തിൽ ഒരു ഡിപിജി നിർമ്മിക്കുന്നതിനുള്ള ഏറ്റവും വലിയ സ്വാധീനം യുപിഐ ആണ്. അമേരിക്കൻ ഫെഡ്‌നൗ  യുപിഐ പോലെ വളരാൻ ആഗ്രഹിക്കുന്നൃ ഒരു പ്ലാറ്റ്ഫോം ആണ്. യുഎഇ, ബ്രസീൽ, സ്പെയിൻ എന്നീ രാജ്യങ്ങളെല്ലാം യുപിഐയെ അനുകരിക്കാനോ പുനഃസൃഷ്ടിക്കാനോ ശ്രമിക്കുന്നുണ്ട്. യുപിഐ പോലെ ഡിപിജിയും ഇപ്പോൾ ആഗോള പേയ്‌മെന്റ് സുതാര്യതയെ മാറ്റുകയും സ്വാധീനിക്കുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കൾക്ക് മാത്രമല്ല ആഗോളതലത്തിൽ ബാങ്കുകൾക്കും വ്യാപാരികൾക്കും എല്ലാം നല്ലതാണെന്നതും ആർബിഐ പരി​ഗണിക്കണം.

Published by:Jayesh Krishnan
First published: