• HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യയിലെ യുവത്വത്തിന് ലോകം ഇതുവരെ കാണാത്ത വിജയഗാഥകള്‍ രചിക്കാനാകും: നിത അംബാനി

ഇന്ത്യയിലെ യുവത്വത്തിന് ലോകം ഇതുവരെ കാണാത്ത വിജയഗാഥകള്‍ രചിക്കാനാകും: നിത അംബാനി

സ്ത്രീകള്‍ക്ക് കായിക താരമാകാന്‍ മാത്രല്ല സ്‌പോര്‍ട്‌സ് പ്രചരിപ്പിക്കാനും സാധിക്കും.

നിത അംബാനി

നിത അംബാനി

  • Share this:
    ഇന്ത്യന്‍ യുവത്വത്തെ ശരിയായ ദിശയിലേക്ക് വളര്‍ത്തിക്കൊണ്ടു വന്നാല്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിജയഗാഥകള്‍ അവര്‍ രചിക്കുമെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനി. സ്‌പോര്‍ട്‌സ് സ്ത്രീ ശാക്തീകരണത്തിനുള്ള നിശബ്ദ വിപ്ലവമാണെന്നും അവര്‍ പറഞ്ഞു. ഇഗ്ലണ്ടില്‍ നടക്കുന്ന സ്‌പോര്‍ട്‌സ് ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു നിത അംബാനി.

    ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടിനെ പ്രതിനിധീകരിച്ചാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നതെന്നു പറഞ്ഞുകൊണ്ടാണ് നിത പ്രസംഗം ആരംഭിച്ചത്. ഏറ്റവുമധികം യുവജനതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. കായിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് കായിക താരമാകാന്‍ മാത്രല്ല സ്‌പോര്‍ട്‌സ് പ്രചരിപ്പിക്കാനും സാധിക്കുമെന്ന് അവര്‍ പറഞ്ഞു.

    സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇന്ന് സ്ത്രീ സാന്നിധ്യമുണ്ട്. റിലയന്‍സ് ഫൗണ്ടേഷന്റെ ഭാഗമായി സ്ത്രീകളോടും കുട്ടികളോടും അടുത്തിടപഴകാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികള്‍ കളിച്ചു വളരുന്നതിലൂടെ സമൂഹവും രാജ്യവും അഭിവൃദ്ധിപ്പെടും. കളിക്കാന്‍ വിടുകയെന്നതാണ് കട്ടികളുടെ എല്ലാതരത്തിലുമുള്ള വളര്‍ച്ചയ്ക്ക് ഗുണകരമാകുന്നതെന്നും നിത അംബാനി പറഞ്ഞു.

    ക്രിക്കറ്റിനെ കുറിച്ച് ഒന്നും അറിയാത്ത കാലത്താണ് 2009-ല്‍ താന്‍ മുംബൈ ഇന്ത്യന്‍സ് എന്ന ഐ.പി.എല്‍ ടീം തുടങ്ങിയത്. എന്നാല്‍ തോല്‍വിയിലും ജയത്തിലും ടീമിനൊപ്പം നിന്നു. ക്രിക്കറ്റ് ബ്രിട്ടീഷുകാര്‍ പരിചയപ്പെടുത്തിയ കളിയാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതല്‍ റണ്‍സ് വാരിക്കൂട്ടിയെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡൂല്‍ക്കറുടെ പേരിലാണ്. അതേ സച്ചിന്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്ടനായെത്തി. പത്തുവര്‍ഷത്തിനു ശേഷം ഇന്ന് ഐ.പി.എല്ലിലെ ഏറ്റവും വിലയേറിയ ടീമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.

    സ്‌പോര്‍ട്‌സ് എന്നത് സ്ത്രീ ശാക്തീകരണത്തിനുള്ള നിശബ്ദ വിപ്ലവമാണ്.  പരമ്പരാഗതമായി ക്രിക്കറ്റ് പുരുഷന്‍മാരുടെ കളിയാണെങ്കിലും ഐപി.എല്‍ തുടങ്ങി പത്തു വര്‍ഷത്തിനിടെ വന്‍മാറ്റമാണ് ഇന്ത്യയിലുണ്ടായത്. പുരുഷന്‍മാരുടെ അത്രയും തന്നെ സ്ത്രീകളും ഇന്ന് ക്രിക്കറ്റ് ആരാധകരാണ്. ആരാധകരുടെ എണ്ണത്തില്‍ മാത്രമല്ല ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ലോകത്ത് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

    റിലയന്‍സ് ഫൗണ്ടേഷനും മുംബൈ ഇന്ത്യന്‍സും വിദ്യാഭ്യാസത്തിനും സ്‌പോര്‍ട്‌സിനും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും 21000 കുട്ടികള്‍ക്കാണ് മുംബൈ ഇന്ത്യന്‍സിന്റെ കളി കാണാന്‍ അവസരമൊരുക്കുന്നത്. അത് അവരുടെ ജീവിതത്തെ സ്വാധീനിക്കും. വിദ്യാഭ്യാസവും സ്‌പോര്‍ട്‌സുമാണ് തന്റെ ആത്മാവെന്നും നിത പറഞ്ഞു.

    Also Read ഞാൻ ശതകോടി ഇന്ത്യക്കാരുടെ പ്രതിനിധി: സ്പോർട്സ് ബിസിനസ് ഉച്ചകോടിയിൽ നിത അംബാനി

    First published: