Reliance Jio-Silver Lake Deal |ജിയോ-സിൽവർ ലേക്ക് നിക്ഷേപം: റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുമെന്ന് മൂഡീസ്
Reliance Jio-Silver Lake Deal |ജിയോ-സിൽവർ ലേക്ക് നിക്ഷേപം: റിലയൻസ് ഇൻഡസ്ട്രീസിനെ കടരഹിത കമ്പനിയാക്കുമെന്ന് മൂഡീസ്
സിൽവർ ലേക്കിന്റെയും ഫേസ്ബുക്കിന്റെയും നിക്ഷേപം എത്തുന്നതോടെ 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് റിലയൻസിനുണ്ടായിരുന്ന 21.4 ബില്യൺ ഡോളറിന്റെ കടം 13.6 ബില്യണായി കുറയും
ജിയോ പ്ലാറ്റ്ഫോമിൽ 5,655.75 കോടി രൂപയുടെ നിക്ഷേപം നടത്താനുള്ള അമേരിക്കൻ കമ്പനിയായ സിൽവർ ലേക്കിന്റെ തീരുമാനം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനെ 2021 മാർച്ച് 31 നകം സീറോ ഡെബ്റ്റ് കമ്പനിയാകാനുള്ള ശ്രമത്തിന് ഊർജ്ജം പകരുന്നതാണെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിലെ കോർപ്പറേറ്റ് ഫിനാൻസ് സീനിയർ വൈസ് പ്രസിഡന്റ് വികാസ് ഹാലൻ.
സിൽവർ ലേക്കിന്റെയും ഫേസ്ബുക്കിന്റെയും നിക്ഷേപം എത്തുന്നതോടെ 2020 മാർച്ച് 31 ലെ കണക്കനുസരിച്ച് റിലയൻസിനുണ്ടായിരുന്ന 21.4 ബില്യൺ ഡോളറിന്റെ കടം 13.6 ബില്യണായി കുറയുമെന്നും ഹാലൻ പറഞ്ഞു.
റിലയൻസ് ഇൻഡസ്ട്രീസ് ബിസിനസ് ശക്തിപ്പെടുത്തുന്നതിൽ മാത്രമല്ല, ബാലൻസ് ഷീറ്റ് ശക്തമാക്കുന്നതിനും ഘടനാപരമായ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് എഡൽവെയിസ് ഫിനാൻഷ്യൽ സർവീസസിലെ ജൽ ഇറാനി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.