നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Changes from December | ഡിസംബർ മുതൽ നിലവിൽ വന്ന ആറ് സുപ്രധാന മാറ്റങ്ങൾ; ഇവ തീർച്ചയായും നിങ്ങളെയും ബാധിക്കും

  Changes from December | ഡിസംബർ മുതൽ നിലവിൽ വന്ന ആറ് സുപ്രധാന മാറ്റങ്ങൾ; ഇവ തീർച്ചയായും നിങ്ങളെയും ബാധിക്കും

  ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   2021 ഡിസംബർ മുതൽ നടപ്പിലാക്കിയിട്ടുള്ള പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാമോ? വര്‍ഷാവസാനമായ ഡിസംബര്‍ മാസത്തില്‍ ഇന്ത്യയിലെ ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകളുടെ കാര്യത്തില്‍ നിരവധി മാറ്റങ്ങള്‍ നേരിടേണ്ടി വരും. വര്‍ഷാവസാനത്തിലേക്ക് നീങ്ങുമ്പോള്‍, പൗരന്മാര്‍ക്ക് വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര ഏജന്‍സികള്‍ നടപ്പിലാക്കുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. ഈ സാഹചര്യത്തില്‍, ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

   ഉദാഹരണത്തിന് - നിങ്ങളുടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഈ വര്‍ഷം നടപ്പാക്കാനിരിക്കുന്ന ടേം ഇന്‍ഷുറന്‍സ് വര്‍ദ്ധനകളും ഉണ്ട്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഡിസംബര്‍ 1 മുതല്‍ ഇഎംഐ ഇടപാടുകളുടെ നിരക്ക് കൂട്ടി. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും ഈ നിയമം നടപ്പാക്കും. അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്ക് ഡിസംബര്‍ മുതല്‍ പലിശ നിരക്ക് കുറച്ചു. ഇതിനകം പ്രാബല്യത്തില്‍ വന്ന ഈ മാസത്തെ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.

   ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി
   2021-22 (സാമ്പത്തിക വര്‍ഷം 2020-21) മൂല്യനിര്‍ണ്ണയ വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ (ITR) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ ഇത് ചെയ്തില്ലെങ്കില്‍, നിങ്ങള്‍ക്ക് പിഴകള്‍ നേരിടേണ്ടിവരും. അതിനാല്‍, നിങ്ങളുടെ ആദായ നികുതി റിട്ടേണ്‍ ഉടന്‍ ഫയല്‍ ചെയ്യാന്‍ തുടങ്ങണം. മാസാവസാനത്തിനായി കാത്തിരിക്കേണ്ട.

   ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി
   ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെന്‍ഷന്‍ ആന്‍ഡ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ (DoPPW) ഡിസംബര്‍ 1ലെ മെമ്മോറാണ്ടത്തില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്. കോവിഡ് 19 വ്യാപനം കണക്കിലെടുത്താണ് തീരുമാനം. അതിനാല്‍ പെന്‍ഷന്‍കാര്‍ തങ്ങളുടെ പെന്‍ഷന്‍ തടസ്സമില്ലാതെ ലഭിക്കുന്നതിന് ഡിസംബര്‍ 31നകം ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

   എസ്ബിഐ ഇഎംഐ നിരക്ക്
   എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക്, 99 രൂപ പ്രോസസ്സിംഗ് ഫീ ഈടാക്കുമെന്നും അതിന് നികുതി ചുമത്തുമെന്നും ബാങ്ക് പറഞ്ഞതിനാല്‍ ഇഎംഐ ഇടപാടുകള്‍ കൂടുതല്‍ ചെലവേറിയതായി മാറും. ഡിസംബര്‍ ഒന്നിനോ അതിന് ശേഷമോ മര്‍ച്ചന്റ് ഔട്ട്ലെറ്റുകളിലോ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലോ നടത്തുന്ന എല്ലാ ഇഎംഐ ഇടപാടുകള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

   ടേം ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനുകളുടെ നിരക്ക്
   പ്യുവര്‍ പ്രൊട്ടക്ഷന്‍ ടേം ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ ഡിസംബര്‍ മാസത്തില്‍ വീണ്ടും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഗോള വിപണിയില്‍ റീഇന്‍ഷുറന്‍സ് നിരക്കുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 25-45 ശതമാനത്തിന് ഇടയിലായിരിക്കും വര്‍ദ്ധനവ്. പകര്‍ച്ചവ്യാധി മൂലമുള്ള മരണനിരക്കാണ് ഇതിന് പിന്നിലെ കാരണം.

   പിഎന്‍ബി സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് കുറയും
   പഞ്ചാബ് നാഷണല്‍ ബാങ്ക് അഥവാ പിഎന്‍ബിയില്‍ 10 ലക്ഷം രൂപയില്‍ താഴെയുള്ള സേവിംഗ്സ് അക്കൗണ്ടിന്റെ പലിശ നിരക്ക് ഡിസംബര്‍ മുതല്‍ പ്രതിവര്‍ഷം 2.80 ശതമാനമായി കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. 10 ലക്ഷത്തിന് മുകളിലുള്ള ബാലന്‍സുകള്‍ക്ക് വാര്‍ഷിക പലിശ നിരക്ക് 2.85 ശതമാനമായി കുറച്ചു.
   Published by:Jayesh Krishnan
   First published: