ധനമന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ ഭാഗമായ ആദായനികുതി വകുപ്പ് നിയന്ത്രിക്കുന്നത് സെന്‍ട്രല്‍ ബോര്‍ഡ് ഫോര്‍ ഡയറക്ട് ടാക്സ് (CBDT) ആണ്. ഇന്ത്യയില്‍ പ്രത്യക്ഷ നികുതി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനും നിര്‍വഹിക്കുന്നതിനുമുള്ള ഉത്തരവാദിത്തം ആദായ നികുതി വകുപ്പിനാണ്. വ്യക്തികളില്‍ നിന്നും ബിസിനസുകളില്‍ നിന്നും ആദായ നികുതി, കോര്‍പ്പറേറ്റ് നികുതി, മറ്റ് നികുതികള്‍ എന്നിവ ശേഖരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ വകുപ്പിനാണ്.
നികുതി ഓഡിറ്റുകള്‍, നികുതി വെട്ടിപ്പ് കേസുകള്‍ അന്വേഷിക്കല്‍, നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കല്‍ എന്നിവയും വകുപ്പിന്റെ ചുമതലകളാണ്. വകുപ്പിന് രാജ്യത്തുടനീളം ഓഫീസുകളും ജീവനക്കാരുമുണ്ട്. നികുതിദായകര്‍ക്ക് അവരുടെ നികുതി റിട്ടേണുകള്‍ ഓണ്‍ലൈനായോ നേരിട്ടോ ഫയല്‍ ചെയ്യാവുന്നതാണ്.
ആദായനികുതി വകുപ്പിന്റെ വ്യവസ്ഥകൾ അനുസരിച്ച് വകുപ്പ് നികുതിദായകരിൽ നിന്ന് പ്രതീക്ഷിക്കുന്നആറ് കാര്യങ്ങൾ താഴെ പറയുന്നവയാണ്.
കൃത്യമായി നികുതി അടക്കുന്നതിനും രാജ്യത്തെ നികുതി നിയമം ലളിതമാക്കുന്നതിനുമായി ആദായനികുതി വകുപ്പ് വിവിധ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. നികുതി റിട്ടേണുകളുടെ ഇലക്ട്രോണിക് ഫയലിംഗ്, നികുതിദായകര്‍ക്കുള്ള മൊബൈല്‍ ആപ്പ്, നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം, വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും അവരുടെ നികുതി പേയ്മെന്റുകള്‍ ട്രാക്കുചെയ്യുന്നതിന് പാന്‍ നമ്പർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
എന്താണ് പാന്‍ കാര്‍ഡ്?
ഇന്ത്യന്‍ ആദായനികുതി വകുപ്പ് നല്‍കുന്ന അക്ഷരങ്ങളും അക്കങ്ങളുമടങ്ങുന്ന 10 അക്ക പെര്‍മനന്റ് അക്കൗണ്ട് നമ്പറാണ് പാൻ. രാജ്യത്തെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും നികുതി ആവശ്യങ്ങള്‍ക്കായി ഒരു സവിശേഷ തിരിച്ചറിയല്‍ നമ്പറായി പാന്‍ കാര്‍ഡ് പ്രവര്‍ത്തിക്കുന്നു. ഒരു ലാമിനേറ്റഡ് കാര്‍ഡിന്റെ രൂപത്തിലാണ് പാന്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്.നികുതിയുമായി ബന്ധപ്പെട്ട ആദായ നികുതി അതോറിറ്റിയുമായുള്ള എല്ലാ കത്തിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്.
രാജ്യത്തെ ജനങ്ങളുടെ ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതിന് ശേഷവും ആധാര്‍-പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യാത്തവരുണ്ടെങ്കില്‍ അവരുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Income Tax, Income Tax Department, Pan card