നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Credit Card | ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

  Credit Card | ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

  ഒരു ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   ബാങ്ക് അക്കൗണ്ടുകൾ ഇല്ലാത്തവർ ഇന്ന് ചുരുക്കമാണ്. ബാങ്ക് ഇടപാടുകൾക്കായി ഡെബിറ്റ് കാർഡ് ഇന്ന് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവരും കുറവല്ല. ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ? ഒരു ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ആറ് കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

   ഓരോ മാസത്തിൽ അല്ലെങ്കിൽ ഓരോ ബില്ലിംഗ് കാലയളവിന്റെ അവസാനത്തിലും ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അയക്കും. നിങ്ങൾ ബില്ലിംഗ് കാലയളവിൽ അല്ലെങ്കിൽ ആ മാസം എന്തൊക്കെ ഇടപാടുകൾ നടത്തി എന്നത് ആ അക്കൗണ്ട് സ്റ്റേറ്റെമെന്റിൽ വ്യക്തമാക്കിയിട്ടുണ്ടാവും. നിങ്ങൾ ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ ഒരു പക്ഷെ നിങ്ങൾക്ക് സ്റ്റേറ്റെമെന്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ഈ സ്റ്റേറ്റ്മെന്റ് കൃത്യമായി മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം അധിക ചാർജുകൾ മനസിലാക്കാൻ ഇത് സഹായിക്കും.

   ആദ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ ഇതാ:

   സ്റ്റേറ്റ്മെന്റ് തീയതി

   നിങ്ങളുടെ ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിന്റെ തീയതി വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്യുന്ന തീയതി മുതൽ ആണ് നിങ്ങളുടെ ഇടപാടുകൾ ബാങ്ക് കണക്കുകൂട്ടുന്നത്. അതിനാൽ തന്നെ തവണകൾ അടയ്ക്കുന്നതിൽ താമസം വന്നാൽ നിങ്ങൾക്ക് വരുന്ന പലിശ ഈ തീയതിയെ അടിസ്ഥാനമാക്കിയാകും. സ്റ്റേറ്റ്‌മെന്റ് തീയതി പ്രകാരം ബാങ്ക് പലിശ ഈടാക്കും. അതിനാൽ സ്റ്റേറ്റ്‌മെന്റ് തീയതി പ്രധാനമായും ശ്രദ്ധിക്കുക.

   പേയ്‌മെന്റ് നടത്തേണ്ട അവസാന തീയതി
   സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്യുന്ന തീയതി ശ്രദ്ധിക്കുന്നപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് പേയ്‌മെന്റ് നടത്തേണ്ട അവസാന തീയതിയാണ്. നിങ്ങൾക്ക് അനാവശ്യ പലിശ നിരക്കുകൾ ഒഴിവാക്കണമെങ്കിൽ, 'പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ശ്രദ്ധിക്കുക. തുകയുടെ പേയ്‌മെന്റ് ലഭിക്കുന്നതിന് നിങ്ങളുടെ ബാങ്ക് പ്രതീക്ഷിക്കുന്ന തീയതിയാണിത്. ഈ തീയതിയിൽ നിങ്ങൾ പേയ്മെന്റ് ചെയ്തില്ലെങ്കിൽ ബാങ്കുകൾ അധിക പലിശ ഈടാക്കാൻ സാധ്യതയുണ്ട്.

   ബില്ലിംഗ് സൈക്കിൾ
   രണ്ട് പേയ്മെന്റ് സമയത്തിനിടയിൽ വരുന്ന കാലയളവാണ് ബില്ലിംഗ് സൈക്കിൾ. സാധാരണയായി ഇത് 30 ദിവസമാണ്. ഒരു ബില്ലിംഗ് സൈക്കിൾ എന്നത് ഒരു സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്ത് അടുത്ത സ്റ്റേറ്റ്മെന്റ് ജനറേറ്റ് ചെയ്യുന്ന കാലയളവാണ്. ബില്ലിംഗ് കാലയളവിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ എല്ലാ ഇടപാടുകളും സ്റ്റേറ്റ്മെന്റിൽ ഉണ്ടാകും.

   ഗ്രേസ് പിരീഡ്
   പേയ്മെന്റ് നടത്തേണ്ട അവസാന തിയതി മുതൽ 3 ദിവസത്തിനുള്ളിൽ തുക അടച്ചില്ലെങ്കിൽ ആർബിഐ നിയമങ്ങൾ അനുസരിച്ച് ബാങ്കുകൾക്ക് അധിക ചാർജുകൾ ചുമത്തും. ഈ കാലയളവാണ് ഗ്രേസ് പിരീഡ്. ഗ്രേസ് പിരീഡിനുള്ളിൽ പണമടച്ചില്ലെങ്കിൽ, പലിശ ചുമത്താൻ ബാങ്കിന് സ്വാതന്ത്ര്യമുണ്ട്.

   Also Read- ബിറ്റ്കോയിൻ ഇന്ത്യയിൽ നിയമവിധേയമാക്കിയാൽ ഇടപാടുകൾ സ്വീകരിക്കുമെന്ന് പേടിഎം; IPO നവംബർ 8ന് ആരംഭിക്കും

   അടയ്‌ക്കേണ്ട മൊത്തം തുക
   നിങ്ങൾ നൽകേണ്ട മൊത്തം തുക എന്നാൽ ഒരു ബില്ലിംഗ് സൈക്കിൾ കാലയളവിൽ നിങ്ങൾ ബാങ്കിന് നൽകേണ്ട തുകയാണ്. ഇതിൽ ഈ മാസം നിങ്ങൾ നൽകേണ്ട തുകയും ഒപ്പം വാർഷിക നിരക്കുകൾ, സേവന നിരക്കുകൾ, മറ്റ് ഇടപാട് ഫീസ് എന്നിവയും ഉൾപ്പെടുന്നു.

   അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുക
   പേയ്‌മെന്റ് ചെയ്യേണ്ട തീയതിക്കുള്ളിൽ ഒരു ക്രെഡിറ്റ് കാർഡ് ഉടമ അവരുടെ ബില്ലിൽ അടയ്‌ക്കേണ്ട ഏറ്റവും കുറഞ്ഞ തുകയാണിത്. ഈ തുക അടച്ചു കഴിഞ്ഞാൽ ബാങ്ക് ഏർപ്പെടുത്തുന്ന പലിശയിൽ നിന്നും നിങ്ങൾക്ക് ഒഴിവാകാൻ കഴിയും.
   Published by:Anuraj GR
   First published:
   )}