നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

    Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

    ഒരു പവൻ സ്വർണത്തിന് 35,880 രൂപയാണ് ഇന്നത്തെ വില

    gold price today

    gold price today

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,880 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,485 രൂപയുമായി. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.

      ഇന്നലെ പവന് 160 രൂപയുടെ വർധനവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 35,960 രൂപയായിരുന്നു ഇന്നലെ വില. ഗ്രാമിന് 20 രൂപ കൂടി 4495 രൂപയുമായിരുന്നു വില.

      ഒക്ടോബർ 26 നായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം വ്യാപാരം നടത്തിയത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില.

      ഈ മാസത്തെ സ്വർണവില (പവന്) ഇതുവരെ

      ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

      ഒക്ടോബർ 2- 34800

      ഒക്ടോബർ 3- 34800

      ഒക്ടോബർ 4- 34800

      ഒക്ടോബർ 5- 35000

      ഒക്ടോബർ 6- 34880

      ഒക്ടോബർ 7- 35040

      ഒക്ടോബർ 8- 35120

      ഒക്ടോബർ 9- 35120

      ഒക്ടോബർ 10- 35120

      ഒക്ടോബർ 11- 35120

      ഒക്ടോബർ 12- 35320

      ഒക്ടോബർ 13- 35320

      ഒക്ടോബർ 14- 35760

      ഒക്ടോബർ 15- 35,840

      ഒക്ടോബർ 16- 35360

      ഒക്ടോബർ 17- 35360

      ഒക്ടോബർ 18- 35,440

      ഒക്ടോബർ 19- 35,440

      ഒക്ടോബർ 20- 35,560

      ഒക്ടോബർ 21- 35,640

      ഒക്ടോബർ 22- 35,640

      ഒക്ടോബർ 23- 35,800

      ഒക്ടോബർ 24- 35,800

      ഒക്ടോബർ 25- 35,880

      ഒക്ടോബർ 26- 36,040 (ഏറ്റവും കൂടിയ നിരക്ക്)

      ഒക്ടോബർ 27- 35,800

      ഒക്ടോബർ 28- 35,960

      ഒക്ടോബർ 29- 35,880
      Also Read-Fuel prices | പെട്രോൾ, ഡീസൽ വില റെക്കോർഡ് നിലയിൽ; തുടർച്ചയായ മൂന്നാം ദിവസവും കൂടി

      അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് അത്ര നല്ല സമയമായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിൽ (പവന് 42,000) രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

      സ്വർണം വാങ്ങുന്നോ? വില വീണ്ടും ഉയരുമോ? നവംബറിൽ സ്വർണ വില എങ്ങോട്ട്?

      ഡോളറിന്റെ ഇടിവ് സ്വര്‍ണ വിലയെ (gold price) ബാധിക്കുമോ? ദുബായില്‍(dubai) തിങ്കളാഴ്ച ഒരു ഗ്രാമിന് ഒരു ദിര്‍ഹം നേട്ടമുണ്ടാക്കാന്‍ സഹായിച്ചത് ഡോളറിന്റെ ഇടിവാണ്. സ്വര്‍ണ വില കഴിഞ്ഞ ദിവസം 1,809.66 ഡോളറിലാണ് (6,646.75 ദിര്‍ഹം) വ്യാപാരം നടന്നത്. ഡോളറിന്റെ ഇടിവ് സ്വര്‍ണ വില ഇനിയും ഉയരാന്‍ കാരണമാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം.
      1. നിലവിലെ സ്വര്‍ണവില എത്രയാണ്?


      ചൊവ്വാഴ്ച രാവിലെ സ്വര്‍ണവില കുറയുകയും ഡോളറിന്റെ മൂല്യം ഉയരുകയുമാണ് ചെയ്തത്. പക്ഷേ ഇപ്പോഴും ഔണ്‍സിന് 1,800 ഡോളറിന് (6,611.27 ദിര്‍ഹം) മുകളിലാണ് വ്യാപാരം നടക്കുന്നത്.



      2. എന്താണ് സ്വര്‍ണവിലയെ നയിക്കുന്നത്?

       മിക്ക ചരക്കുകളെയും പോലെ, സ്വര്‍ണ്ണ വിലയെ വളരെയധികം സ്വാധീനിക്കുന്ന ഘടകങ്ങളാണ് വിതരണവും ഡിമാന്‍ഡും. പ്രത്യേകിച്ച് വലിയ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇടിഎഫ്) ലോഹത്തിന്റെ വിലയെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രധാന ഘടകമാണ് നിക്ഷേപ ആവശ്യം. പലപ്പോഴും, സ്വര്‍ണ്ണം യുഎസ് ഡോളറിന് വിപരീതമായാണ് നീങ്ങുന്നത്. കാരണം അത് പണപ്പെരുപ്പത്തിനെതിരാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം തടയാന്‍ സെന്‍ട്രല്‍ ബാങ്കുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് സ്വര്‍ണ വിലയില്‍ വ്യത്യാസമുണ്ടാകുന്നത്.


      3. അടുത്തിടെയായി സ്വര്‍ണവില വര്‍ദ്ധിക്കുന്നതിന് പിന്നിലെ കാരണം എന്താണ്?

       നവംബറിനും ഡിസംബറിനുമിടയില്‍ 120 ബില്യണ്‍ ഡോളറിന്റെ (ദിര്‍ഹം 440.75) പ്രതിമാസ ഉത്തേജനം കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് പദ്ധതിയിട്ടിരുന്നുവെന്ന് ഒക്ടോബര്‍ 22ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ നടത്തിയ അഭിപ്രായപ്രകടനത്തെ തുടര്‍ന്നാണ് സ്വര്‍ണവിലയില്‍ വര്‍ധവ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം കോവിഡിനു ശേഷം വര്‍ദ്ധിച്ചു വരുന്ന പണപ്പെരുപ്പം, വാങ്ങല്‍ ശേഷിയെ ഇല്ലാതാക്കുമെന്ന ആശങ്കയെ മറികടക്കുന്നതാണ്.

       4. സ്വര്‍ണം മികച്ച നിക്ഷേപ ഓപ്ഷനാണോ?

       അതെ. സ്വര്‍ണം മികച്ച ഒരു നിക്ഷേപ ഓപ്ഷന്‍ (investment option) തന്നെയാണ്. ചരിത്രത്തിലെ വലിയ സാമ്പത്തിക പ്രതിസന്ധികളില്‍ സ്വര്‍ണം കടലാസ് ആസ്തികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കോവിഡ് അതിനൊരു കൃത്യമായ ഉദാഹരണമാണ്. കോവിഡ് സമയങ്ങളില്‍ പ്രധാന ഓഹരി വിപണി സൂചികകള്‍ ഇടിഞ്ഞപ്പോഴും സുരക്ഷിത ആസ്തിയായ സ്വര്‍ണത്തിന്റെ വില ഏകദേശം 70 ശതമാനം ഉയര്‍ന്നു.

       'സ്വര്‍ണം എല്ലായ്‌പ്പോഴും നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായിരിക്കണം, എന്നാല്‍ അത് ഒരു പ്രധാന ഭാഗമായിരിക്കരുത്, ഫസ്റ്റ് ഗ്ലോബല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡെവിന മെഹ്റ പറഞ്ഞു. സ്വര്‍ണ്ണത്തിന് പ്രവര്‍ത്തനരഹിതമായ കാലഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും. 1980കളുടെ തുടക്കത്തിലെ വിലകള്‍ 2003 വരെ കടന്നിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

       5. എങ്ങനെയാണ് ഒരു ഉപഭോക്താവ് ഭൗതിക സ്വര്‍ണം വാങ്ങുന്നത്?

       സ്വര്‍ണം വാങ്ങാൻ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനാണ് സ്വര്‍ണ്ണക്കട്ടികള്‍ അഥവാ ബുള്ളിയന്‍. ഗ്രാം അളവിലോ അല്ലെങ്കില്‍ ഔണ്‍സ് കണക്കിലോ ആണ് സാധാരണഗതിയില്‍ ഇവ വില്‍ക്കപ്പെടുന്നത്. ശുദ്ധതയും തൂക്കവും സ്വര്‍ണ ബാറില്‍ നിര്‍മാതാവ് മുദ്രണം ചെയ്തിരിക്കും. സ്വര്‍ണം വാങ്ങുമ്പോള്‍ പരിശുദ്ധി പ്രധാനമാണ്. നിക്ഷേപ ഗുണമേന്മയുള്ള സ്വര്‍ണ്ണ ബാറുകള്‍ കുറഞ്ഞത് 99.5 ശതമാനം ശുദ്ധമായ സ്വര്‍ണ്ണം ആയിരിക്കണം.

      Published by:Naseeba TC
      First published:
      )}