• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today|സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

Gold price Today|സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ വില അറിയാം

രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്.

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 4720 രൂപയും പവന് 37,760 രൂപയുമായിരുന്നു വില. ഇന്ന് പവന് 37,600 രൂപയും ഗ്രാമിന് 4700 രൂപയുമാണ് വില.

    കഴിഞ്ഞ രണ്ട് ദിവസം സ്വർണവിലയിൽ മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ നേരിയ കുറവുണ്ടായിരിക്കുന്നത്. മെയ് രണ്ടിനാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്. 37920 രൂപയായിരുന്ന ഒരു പവന് വില 160 രൂപ കുറഞ്ഞ് 37,760 രൂപയായി.

    മെയ് മാസത്തിലെ സ്വർണവില, പവന്

    മെയ് 1: 37920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600

    Also Read-പെട്രോള്‍ ഡീസല്‍ വിലയിൽ ഇന്നും മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

    റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം സ്വർണ വില രണ്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഇത് ആഭ്യന്തര വിപണിയിലും സ്വർണത്തിന്റെയും വെള്ളിയുടെയും ഭൗതികവിലയിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്.
    Published by:Naseeba TC
    First published: