• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| പവന് 160 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

Gold Price Today| പവന് 160 രൂപ കൂടി; ഇന്നത്തെ സ്വർണവില അറിയാം

കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വർണ വില.

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (Gold Price in kerala) വർധനവ്. ഇന്നലെ വരെ പവന് 38,240 രൂപയായിരുന്നു വില. ഇന്ന് 160 രൂപ വർധിച്ച് 38,400 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4800 രൂപയായുമായി. ഇന്നലെ 4780 രൂപയായിരുന്നു ഗ്രാമിന് വില.

    കഴിഞ്ഞ മൂന്ന് ദിവസമായി ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായിരുന്നു സംസ്ഥാനത്ത് സംസ്ഥാനത്ത് സ്വർണ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഏപ്രിൽ 2,3 തീയ്യതികളിൽ 38360 രൂപയായിരുന്നു പവന്റെ വില. ഏപ്രിൽ 1 ന് ഉണ്ടായിരുന്ന 38,480 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400

    Also Read-EPF സംഭാവന പ്രതിവർഷം 2.5 ലക്ഷം രൂപയിൽ കൂടിയാൽ നികുതി; നിർണായക നീക്കത്തിന് കേന്ദ്ര സർക്കാർ; വിശദാംശങ്ങൾ

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Naseeba TC
    First published: