സംസ്ഥാനത്തെ സ്വര്‍ണവിപണയില്‍ വലിയ രീതിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ച ദിവസങ്ങളാണ് കടന്നുപോയത്. ഡിസംബര്‍ 10,11 തീയതികളില്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 39,920 എന്ന നിലയിലായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ കേരളത്തിലെ വില. അധികം വൈകാതെ സ്വര്‍ണവില 40000 കടക്കുമെന്ന വിലയിരുത്തലാണ് സ്വര്‍ണവ്യാപാരികള്‍ വച്ചുപുലര്‍ത്തുന്നത്.
എന്നാല്‍ ഡിസംബര്‍ 12 പവന് 80 രൂപ കുറഞ്ഞ് 39840 എന്ന വിലയിലെത്തിയിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഇന്നും (ഡിസംബര്‍ 13) സംസ്ഥാനത്തെ സ്വര്‍ണവിപണി മുന്നോട്ട് പോകുന്നത്. തുടര്‍ച്ചയായ വിലക്കയറ്റത്തിന് പിന്നാലെയുണ്ടായ ഈ മെല്ലെപ്പോക്ക് വരും ദിവസങ്ങളിലും തുടരുമോ എന്നാണ് ഉപഭോക്താക്കളും വ്യാപാരികളും ഉറ്റുനോക്കുന്നത്.
ഈ മാസത്തെ സ്വർണവില പവന്
ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബർ 2- 39400
ഡിസംബർ 3- 39560
ഡിസംബർ 4- 39560
ഡിസംബർ 5- 39,680
ഡിസംബർ 6- 39,440
ഡിസംബർ 7- 39,600
ഡിസംബർ 8- 39,600
ഡിസംബർ 9- 39,800
ഡിസംബർ 10- 39,920 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബർ 11- 39,920
ഡിസംബർ 12- 39,840
ഡിസംബർ 12- 39,840
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.