• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആശ്വസിക്കാം; ചെറു നിക്ഷേപങ്ങൾക്ക് പലിശ ഉയര്‍ന്നേക്കും

news18
Updated: June 19, 2018, 7:03 PM IST
ആശ്വസിക്കാം; ചെറു നിക്ഷേപങ്ങൾക്ക് പലിശ ഉയര്‍ന്നേക്കും
news18
Updated: June 19, 2018, 7:03 PM IST
ആർബിഐ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് ഭവന വായ്പ ഉൾപ്പെടെ വർധിക്കുമെന്ന ആശങ്കയിലാണ് പലരും. എന്നാൽ നിരക്കു വർധന ചെറിയൊരു അനുഗ്രഹമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറു നിക്ഷേപങ്ങളുടെ പലിശയും വർധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പലിശ നിരക്ക് വർധിക്കുന്നതിലൂടെ എൻഎസ് സി, കെവിപി, പോസ്റ്റ് ഓഫീസ് നിക്ഷേപം, സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം, പിപിഎഫ് തിടങ്ങിയ നിക്ഷേപങ്ങളുടെ പലിശ നിരക്കും വർധിക്കുമെന്നാണ് സൂചന.

വിവിധ നിക്ഷേപങ്ങളുടെ സമാന കാലാവധിയുള്ള സർക്കാർ ബോണ്ടുകളുടെ ആദായ നിരക്കുമായി ബന്ധപ്പെടുത്തിയാണ് ചെറുനിക്ഷേപങ്ങളുടെ പലിശ വർധിപ്പിച്ചിരുന്നത്. ബോണ്ടിൽ വർധന ഉണ്ടായിട്ടും ഏപ്രിൽ- ജൂൺ പാദത്തിൽ നിക്ഷേപ പദ്ധതികളുടെ പലിശ വർധിപ്പിച്ചിരുന്നില്ല. അടുത്ത പാദത്തിൽ 10-20 ബേസിസ് പോയിന്റ് വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആർബിഐ നിരക്കു വർധിപ്പിക്കുന്നതിന് മുമ്പ് തന്നെ രാജ്യത്തെ പൊതുമേഖല-സ്വകാര്യ ബാങ്കുകൾ നിക്ഷേപ പലിശ വർധിപ്പിച്ചിരുന്നു. സ്ഥിര നിക്ഷേപ പദ്ധതികൾക്കും റിക്കറിംഗ് ഡെപ്പോസിറ്റുകൾക്കും ഇത് ബാധകമായിരുന്നു. നേരിയ തോതിലാണ് നിരക്ക് വര്‍ധിപ്പിച്ചിരുന്നതെങ്കിലും താമസിയാതെ നിരക്ക് ഉയർത്തുമെന്നാണ് സൂചന.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626