മൊബൈൽ ഫോണുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില കൂടും; GST വർദ്ധിപ്പിച്ച് കേന്ദ്രം

Smart Phone Price Hike | വില വർദ്ധിപ്പിക്കുന്നത് മൊബൈൽ ഫോണുകളുടെ വിൽപന കുറയാൻ ഇടയാകുമെന്ന് ഉൽപാദകർ

News18 Malayalam | news18-malayalam
Updated: March 14, 2020, 8:29 PM IST
മൊബൈൽ ഫോണുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ വില കൂടും; GST വർദ്ധിപ്പിച്ച് കേന്ദ്രം
പ്രതീകാത്മക ചിത്രം
  • Share this:
സ്മാർട്ട് ഫോണുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽനിന്ന് 18 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന 39-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഇതോടെ ഏപ്രിൽ ഒന്നു മുതൽ മൊബൈൽ ഫോണുകൾക്ക് വില കൂടും.

മൊബൈൽ ഫോൺ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതി നിരക്കുമായി ഫോണിന്‍റെ നിരക്കും ഏകീകരിക്കാനാണ് ജി.എസ്.ടി നിരക്ക് ഉയർത്തിയതെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.

അതേസമയം മൊബൈൽ ഫോണിന് ആറ് ശതമാനം ജിഎസ്ടി വർദ്ധനവ് ഏർപ്പെടുത്തിയത് ഡിജിറ്റൽ ഇന്ത്യയുടെ കാഴ്ചപ്പാടിന് വിഘാതമാകുമെന്ന് ഐസിഇഎ ചെയർമാൻ പങ്കജ് മോഹിന്ദ്രൂ പറഞ്ഞു. "ഫോണുകളുടെ വിൽപന കുറയും. 2025 ഓടെ നമ്മുടെ ആഭ്യന്തര ഉപഭോഗ ലക്ഷ്യമായ 80 ബില്യൺ ഡോളർ (6 ലക്ഷം കോടി രൂപ) കൈവരിക്കാനാവില്ല. കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപയുടെയെങ്കിലും വിൽപന കുറയും" അദ്ദേഹം പറഞ്ഞു.
You may also like:ആശങ്കയല്ല കരുതലാണ് വേണ്ടത്; ശ്രദ്ധിക്കേണ്ടത് ഇവർ [PHOTO]കോണ്‍ഗ്രസ്സ് കിഴവന്മാരുടെ ഗ്രൂപ്പു കളിയില്‍; മുസ്ലീം ലീഗ് പോഷക സംഘടനാ നേതാവ് [NEWS]പൊലീസുകാരനെ പിടികിട്ടാപ്പുള്ളി കുത്തിപ്പരിക്കേൽപ്പിച്ചു; മറ്റൊരാൾക്ക് വയറിനു കുത്തേറ്റു [NEWS]
അതേസമയം രാസവളം, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ നികുതി ഏകീകരണം ഇന്നത്തെ യോഗത്തിൽ തീരുമാനമായില്ല.

വിമാനങ്ങളുടെ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (എംആർഒ) സേവനങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടുണ്ട്.
First published: March 14, 2020, 8:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading