HOME » NEWS » Money » SNICKERS TWIX AND MARS HAVE LEFT CHOCOLATE LOVERS FEELING SHORT CHANGED JJ

സ്നിക്കേഴ്സ്, ട്വിക്സ്, മാർസ് ചോക്കലേറ്റ് കൊതിയൻമാരാണോ? കമ്പനിയുടെ പുതിയ തീരുമാനം നിങ്ങളുടെ ചങ്ക് തകർക്കും

ചെറിയ ബാറിന് സ്റ്റാൻഡേർഡ് ബാറിന്റെ അതേ വിലയിട്ട കമ്പനി താമസിയാതെ വലിയ ബാറുകൾ പിൻവലിക്കുമോയെന്നാണ് ഒരു ആരാധകൻ ആശങ്കപ്പെടുന്നത്.

News18 Malayalam | news18
Updated: January 15, 2021, 7:51 PM IST
സ്നിക്കേഴ്സ്, ട്വിക്സ്, മാർസ് ചോക്കലേറ്റ് കൊതിയൻമാരാണോ? കമ്പനിയുടെ പുതിയ തീരുമാനം നിങ്ങളുടെ ചങ്ക്   തകർക്കും
snickers
  • News18
  • Last Updated: January 15, 2021, 7:51 PM IST
  • Share this:
ചോക്കലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ചിലർക്ക് ചില ചോക്കലേറ്റുകളോടാണ് പ്രിയം. സ്നിക്കേഴ്സ്, ട്വിക്സ്, മാർസ് ചോക്കലേറ്റ് കൊതിയൻമാർക്ക് ഇരുട്ടടി നൽകുന്ന ഒരു വാർത്തയാണ് എത്തിയിരിക്കുന്നത്. 100 കലോറിക്ക് താഴെയുള്ള ചോക്കലേറ്റ് ബാറിന്റെ വിലയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

സ്റ്റാൻഡേർഡ് ബാറിനേക്കാൾ അമ്പതു ശതമാനം ചെറുതാണ് പുതിയ ചോക്കലേറ്റ് ബാർ എങ്കിലും വിലയിൽ മാറ്റമൊന്നുമില്ല. സ്റ്റാൻഡേർഡ് ചോക്കലേറ്റിന് നൽകുന്ന അതേ വില തന്നെ ചെറിയ ചോക്കലേറ്റിനും നൽകണം.

You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS]
33.8 ഗ്രാമിന്റെ ഒമ്പത് സ്റ്റാൻഡേർഡ് ബാർ അടങ്ങിയ പായ്ക്കറ്റ് വിൽക്കുന്ന അതേ വിലയിലാണ് 21 ഗ്രാമിന്റെ പത്ത് ചോക്കലേറ്റുകൾ അടങ്ങിയ പായ്ക്കറ്റ് വിൽക്കുന്നത്.

യു കെയിലെ ചോക്കലേറ്റ് ആരാധകരെയാണ് പുതിയ തീരുമാനം വലച്ചിരിക്കുന്നത്. ഗ്രേറ്റ് ബാഫോർഡിലെ ചോക്കലേറ്റ് ആരാധകനായ എഡ് ഡേവിസ് എന്ന 36കാരന് ചോക്കലേറ്റ് വിലയിലെ മാറ്റം ആദ്യം മനസിലാക്കാൻ കഴിഞ്ഞില്ല. ആദ്യം വാങ്ങിയ സമയത്ത് മാറ്റം ശ്രദ്ധിച്ചില്ലെന്നും പക്ഷേ, സാധാരണ ചോക്കലേറ്റ് തീരുന്നതിനേക്കാൾ വേഗത്തിൽ ഇത് തീർന്നു പോയെന്നും എഡ് ഡേവിസ് പറഞ്ഞു.

ഏതായാലും ചെറിയ ബാറിന് സ്റ്റാൻഡേർഡ് ബാറിന്റെ അതേ വിലയിട്ട കമ്പനി താമസിയാതെ വലിയ ബാറുകൾ പിൻവലിക്കുമോയെന്നാണ് ഒരു ആരാധകൻ ആശങ്കപ്പെടുന്നത്.
Published by: Joys Joy
First published: January 15, 2021, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories