• HOME
 • »
 • NEWS
 • »
 • money
 • »
 • മൻമോഹൻസിംഗിന്റെ മുന്നറിയിപ്പ്: 'സാമൂഹിക സഹവർത്തിത്വമില്ലായ്മ, മാന്ദ്യം, കൊറോണ; മൂന്നും ഇന്ത്യയെ തകർക്കും'

മൻമോഹൻസിംഗിന്റെ മുന്നറിയിപ്പ്: 'സാമൂഹിക സഹവർത്തിത്വമില്ലായ്മ, മാന്ദ്യം, കൊറോണ; മൂന്നും ഇന്ത്യയെ തകർക്കും'

“സാമൂഹിക പിരിമുറുക്കങ്ങൾ രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയായിരിക്കുകയാണ്. തീ കത്തിച്ച ആളുകൾക്ക് മാത്രമേ അത് കെടുത്താന് കഴിയൂ” എന്നും ലേഖനത്തിൽ മുൻ പ്രധാനമന്ത്രി പറയുന്നു.

മൻമോഹൻ സിംഗ്

മൻമോഹൻ സിംഗ്

 • Last Updated :
 • Share this:
  ന്യൂഡൽഹി: ഇന്ത്യ നേരിടുന്ന ഗുരുതരമായ മൂന്നു പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സർക്കാരിന് മുന്നറിയിപ്പുമായി മുൻപ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മൻമോഹൻസിംഗ്. സാമൂഹികമായ സഹവർത്തിത്വമില്ലായ്മ, സാമ്പത്തിക മാന്ദ്യം, ആഗോള പകര്‍ച്ചവ്യാധി എന്നിവ ഇന്ത്യയുടെ ആത്മാവിനെ മാത്രമല്ല, ആഗോളതലത്തിൽ ജനാധിപത്യ സാമ്പത്തിക ശക്തിയെന്ന രാജ്യത്തിന്റെ ആഗോളതലത്തിലുള്ള സ്ഥാനം ഇല്ലാതാക്കുമെന്നും മൻമോഹൻ സിംഗ് മുന്നറിയിപ്പ് ന‍ൽകുന്നു.

  'ദി ഹിന്ദു' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് രാജ്യം നേരിടുന്ന ഗുരുതര പ്രതിസന്ധിയെ കുറിച്ച് മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

  രാഷ്ട്രീയ വിഭാഗങ്ങൾ ഉൾപ്പെടെ സമൂഹത്തിൽ അശാന്തി പടർത്തുന്ന വിഭാഗങ്ങൾക്കിടയിൽ മതപരമായ  അസഹിഷ്ണുതയുടെ തീജ്വാലകൾ സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന്, ഡൽഹി കലാപത്തെ പരാമർശിച്ച് ഡോ. മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടുന്നു.

  “യൂണിവേഴ്സിറ്റി കാമ്പസുകളും പൊതു സ്ഥലങ്ങളും വീടുകളും സാമുദായിക അതിക്രമങ്ങളുടെ കേന്ദ്രങ്ങളായി മാറുന്നത്  ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. ക്രമസമാധാന സ്ഥാപനങ്ങൾ പൗരന്മാരെ സംരക്ഷിക്കണമെന്ന അവരുടെ ധർമ്മം ഉപേക്ഷിച്ചു. നീതി സ്ഥാപനങ്ങളും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും ഞങ്ങളെ തോൽപ്പിച്ചു. ” അദ്ദേഹം പറഞ്ഞു.

  “സാമൂഹിക പിരിമുറുക്കങ്ങൾ” രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയായിരിക്കുകയാണ്. തീ കത്തിച്ച ആളുകൾക്ക് മാത്രമേ അത് കെടുത്താന് കഴിയൂ” എന്നും ലേഖനത്തിൽ മുൻ പ്രധാനമന്ത്രി പറയുന്നു.

  “ഇപ്പോഴത്തെ അക്രമത്തെ ന്യായീകരിക്കാൻ മുൻകാല ആക്രമണങ്ങളും ചരിത്രവും ചൂണ്ടിക്കാണിക്കുന്നത് നിരർത്ഥകമാണ്. വിഭാഗീയതയുടെ ഭാഗമായുള്ള ഓരോ അക്രമവും  മഹാത്മാഗാന്ധിയുടെ ഇന്ത്യയെയാണ് കളങ്കപ്പെടുത്തുന്നത്.”അദ്ദേഹം കൂട്ടിച്ചേർത്തു.
  You may also like:അമ്മയുടെ കയ്യിലിരിക്കുന്ന ഗൗരവക്കാരൻ കുട്ടി; മലയാളികളുടെ പ്രിയ യുവ താരത്തിന്റെ കുട്ടിക്കാല ചിത്രം വൈറൽ [PHOTO]'ക്വട്ടേഷനിൽ കേരള പൊലീസിലെ രണ്ട് ഉന്നതര്‍ക്കും ബന്ധം'; രവി പൂജാരിയുടെ മൊഴി സ്ഥിരീകരിച്ച് തച്ചങ്കരി; [NEWS]തന്റെ 'ബിഗ് ബോയ്‌'ക്ക്‌ പിറന്നാൾ ആശംസയുമായി നസ്രിയ [NEWS]
  സാമൂഹ്യ സഹവര്‍ത്തിത്വമില്ലായ്മ, സാമ്പത്തിക മാന്ദ്യം, ആഗോള പകര്‍ച്ചവ്യാധി - എന്നീ മൂന്ന് അപകടങ്ങളാണ് ഇന്ത്യ നേരിടുന്നത്. സാമൂഹ്യ സഹവര്‍ത്തിത്വമില്ലായ്മയും സാമ്പത്തിക തകര്‍ച്ചയും നാം സ്വയം വരുത്തി വച്ചതാണ്. ഇതിന് പുറമെയാണ് പുറത്തുനിന്ന് വന്ന കൊറോണ വൈറസ്. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് വരുന്നത് ഇന്ത്യയുടെ ആത്മാവിനെ തകര്‍ക്കുന്ന തരത്തിലുള്ള ഭീഷണിയാണെന്നും മൻമോഹൻ സിംഗ് പറയുന്നു.

  സ്വകാര്യ മേഖലയില്‍ പുതിയ നിക്ഷേപങ്ങളുണ്ടാകുന്നില്ല. നിക്ഷേപകരും വ്യവസായികളും സംരംഭകരും പുതിയ പദ്ധതികളേറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുന്നു. സാമൂഹിക സൗഹാര്‍ദ്ദം സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനശിലയാണ്. അതാണ് ഇപ്പോള്‍ അപകടത്തിലായിരിക്കുന്നത്.

  പ്രതിസന്ധിയിൽ നിന്നും കരകയറാൻ മൂന്ന് കാര്യങ്ങളാണ് സർക്കാർ ചെയ്യേണ്ടത്. ഒന്നാമതായി കൊറോണ വൈറസിനെ നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. രണ്ട് പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം. അല്ലെങ്കില്‍ നിലവിലെ നിയമത്തില്‍ മാറ്റം വരുത്തണം.  മൂന്ന്, ഉപഭോഗ ആവശ്യം വർദ്ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി വിശദവും സൂക്ഷ്മവുമായ ധനപരമായ ഉത്തേജക പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

  "നിലവിലെ സ്ഥിതി വളരെ ഭീകരവും മോശവുമാണ് എന്നതാണ് സത്യം. നമുക്കറിയാവുന്ന ഇന്ത്യ അതിവേഗം വഴുതിവീഴുകയാണ്. ഒരു രാഷ്ട്രമെന്ന നിലയിൽ നാം നേരിടുന്ന ഗുരുതരമായ അപകടസാധ്യതകളുടെ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കേണ്ടതും പരിഹരിക്കേണ്ടതും അനിവാര്യമാണ്"- ഡോ. മൻമോഹൻസിംഗ് പറയുന്നു.
  First published: