• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ത്യൻ സോളാർ പവർ പ്രൊജക്ടിൽ വൻ നിക്ഷേപവുമായി ജാപ്പനീസ് ബാങ്ക്

news18india
Updated: June 15, 2018, 3:11 PM IST
ഇന്ത്യൻ സോളാർ പവർ പ്രൊജക്ടിൽ വൻ നിക്ഷേപവുമായി ജാപ്പനീസ് ബാങ്ക്
news18india
Updated: June 15, 2018, 3:11 PM IST
ടോക്കിയോ: ഇന്ത്യൻ സോളാർ പവർ പ്രൊജക്ടിൽ വൻ നിക്ഷേപത്തിനൊരുങ്ങി ജാപ്പനീസ് ബാങ്ക്. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പാണ് നിക്ഷേപത്തിനൊരുങ്ങുന്നത്. 60-100 ബില്യൺ ഡോളർ വരെ നിക്ഷേപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ജാപ്പനീസ് പബ്ലിക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്കെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അവസാന നടപടികൾ എല്ലാം കൈക്കൊണ്ട ശേഷം സോഫ്റ്റ് ബാങ്കും ഇന്ത്യൻ സർക്കാരും ഇക്കാര്യം ഔദ്യോഗികമായി അറിയിക്കും. സൗദി അറേബ്യൻ സർക്കാരിന്റെ സഹായത്തിലുള്ള ഫണ്ട് വഴി നിക്ഷേപം നടത്താനാകുമെന്നാണ് സോഫ്റ്റ് ബാങ്ക് പ്രതീക്ഷിക്കുന്നതെന്ന് എൻഎച്ച്കെ പറയുന്നു.

ഇതുസംബന്ധിച്ച് സോഫ്റ്റ് ബാങ്കിന്റെ പ്രതികരണങ്ങളൊന്നും ലഭ്യമല്ല. രാജ്യത്തെ ഏറ്റവും വലിയ സോളാർ പവർ പ്രൊജക്ട് സൗദി അറേബ്യയിൽ ആരംഭിക്കുന്നതിനായി വിഷൻ ഫണ്ട് മാർച്ചിൽ നിക്ഷേപിക്കുമെന്ന് സോഫ്റ്റ് ബാങ്ക് പറയുന്നു.
First published: June 15, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍