നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Lockdown 4 | ജൂൺ മാസത്തിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാന സർവീസുകൾ

  Lockdown 4 | ജൂൺ മാസത്തിലേക്ക് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ച് വിമാന സർവീസുകൾ

  Lockdown 4 | മെയ് 31 വരെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടിയ ഉടൻ, ഷെഡ്യൂൾ ചെയ്ത എല്ലാ യാത്രാ വിമാനങ്ങളും മെയ് 31 അർദ്ധരാത്രി വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്

  flight

  flight

  • Share this:
   ന്യൂഡൽഹി: വൈറസ് ലോക്ക്ഡൗൺ കാരണം മെയ് 31 വരെ വാണിജ്യ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കെ ചില വിമാനക്കമ്പനികൾ ജൂൺ മാസത്തിലേക്ക് ബുക്കിംഗ് ആരംഭിച്ചു. ആഭ്യന്തര സർവീസുകൾ നടത്തുന്ന ഇൻഡിഗോ വിസ്താര എന്നീ വിമാനകമ്പനികളാണ് ബുക്കിങ് പുനരാരംഭിച്ചത്.

   അതേസമയം ജൂൺ 15 വരെ ആന്താരാഷ്ട്ര ബുക്കിങ് ഉണ്ടാകില്ലെന്ന് സ്പൈസ് ജെറ്റ് വക്താവ് അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയാൻ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് 25 മുതൽ വാണിജ്യ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. .

   അതിനിടെയാണ് ആഭ്യന്തര വിമാനക്കമ്പനികൾ ജൂൺ മുതൽ വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായി റിപ്പോർട്ട് വരുന്നത്. ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് ഇൻഡിഗോ, വിസ്താര, ഗോ എയർ എന്നിവയിൽ നിന്ന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല. തിങ്കളാഴ്ച എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എപി‌എ‌ഐ) ദേശീയ പ്രസിഡന്റ് സുധാകര റെഡ്ഡി ചില വിമാനക്കമ്പനികളുടെ ബുക്കിംഗ് ആരംഭിക്കുന്നതിനെക്കുറിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
   TRENDING:കോവിഡ് പ്രതിരോധത്തിൽ കരുത്തായത് നായനാരുടെ കാലത്തെ അധികാരവികേന്ദ്രീകരണം: മുഖ്യമന്ത്രി പിണറായി വിജയൻ [NEWS]കോളജിലെ തറ തുടച്ച് ആറുവയസുകാരി; കാഴ്ചക്കാരനായി പൊലീസ്: വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവ് [NEWS]ജോലിക്കിടയിലെ വാട്‌സാപ്പ് സന്ദേശം ബുദ്ധിമുട്ടാകുന്നോ? വാട്‌സാപ്പ് ഓഫ് ചെയ്ത്‌ നെറ്റ് ഉപയോഗിക്കാം ഇങ്ങനെ [NEWS]
   "6E (ഇൻഡിഗോ), സ്‌പൈസ് ജെറ്റ്, ഗോഎയർ അന്താരാഷ്ട്ര വിമാനങ്ങൾക്കായി ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജൂൺ 1 മുതൽ വിമാന സർവീസുകൾ തുടങ്ങുമെന്നാണ് അവർ പറയുന്നത്. എന്നാൽ ഇതിൽ വീഴരുതെന്നും കൂടുതൽ വിവരങ്ങൾ അറിവായശേഷം മാത്രമെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാടുള്ളു”അദ്ദേഹം ഒരു ട്വീറ്റിൽ അവകാശപ്പെട്ടു.

   മെയ് 31 വരെ രാജ്യവ്യാപകമായി ലോക്ക്ഡൌൺ നീട്ടിയ ഉടൻ, ഷെഡ്യൂൾ ചെയ്ത എല്ലാ യാത്രാ വിമാനങ്ങളും മെയ് 31 അർദ്ധരാത്രി വരെ നിർത്തിവച്ചിരിക്കുകയാണെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. യഥാക്രമം ഇന്ത്യയിലേക്കോ ആഭ്യന്തര റൂട്ടുകളിലേക്കോ വിദേശ, ആഭ്യന്തര വിമാന കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് അറിയിപ്പുകൾ പിന്നീട് നൽകുമെന്നും അവർ വ്യക്തമാക്കി.
   First published: