• HOME
 • »
 • NEWS
 • »
 • money
 • »
 • Salary Hike | പ്രതിസന്ധികാലത്തും ജീവനക്കാർക്ക് ശമ്പളം കൂട്ടിനൽകി ഇന്ത്യൻ കമ്പനികൾ

Salary Hike | പ്രതിസന്ധികാലത്തും ജീവനക്കാർക്ക് ശമ്പളം കൂട്ടിനൽകി ഇന്ത്യൻ കമ്പനികൾ

Salary Hike | ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന ശമ്പളവർദ്ധനവ് 84,000 ജീവനക്കാർക്ക് ലഭ്യമാകും. ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവർദ്ധനവ് സംബന്ധിച്ച അപ്രൈസൽ ജൂലൈയിൽ ഉണ്ടാകും.

news18

news18

 • Last Updated :
 • Share this:
  കോവിഡ് 19 വ്യാപിക്കുന്നതുമൂലം ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ പൊതുവെ സമ്പദ് വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ ഘട്ടത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന അഭ്യാഹങ്ങൾ ശക്തമാണ്. എന്നാൽ ഈ സമയത്തും ജീവനക്കാർക്ക് ശമ്പളം കൂട്ടിനൽകി രംഗത്തെത്തിയിരിക്കുകയാണ് ചില ഇന്ത്യൻ കമ്പനികൾ.

  ഐടി രംഗത്തെ പ്രമുഖരായ കാപ്ഗെമിനി 70 ശതമാനം ജീവനക്കാർക്കും ശമ്പളം കൂട്ടി നൽകി. ഏപ്രിൽ 1 മുതൽ നിലവിൽ വരുന്ന ശമ്പളവർദ്ധനവ് 84,000 ജീവനക്കാർക്ക് ലഭ്യമാകും. ശേഷിക്കുന്ന ജീവനക്കാരുടെ ശമ്പളവർദ്ധനവ് സംബന്ധിച്ച അപ്രൈസൽ ജൂലൈയിൽ ഉണ്ടാകും. ഈ കമ്പനിയിൽ മാർച്ചിൽ മാത്രം 4000 പേരെ പുതിയതായി നിയമിച്ചു. ഇതിൽ രണ്ടായിരം പേർ കാംപസ് റിക്രൂട്ട്മെന്‍റിലൂടെ വന്ന തുടക്കക്കാരാണ്.

  “ഇതൊരു മോശം സമയമാണ്, എന്നാൽ ഞങ്ങളുടെ ബിസിനസ്സ് എങ്ങനെ വിപുലീകരിക്കാമെന്നതാണ് ഞങ്ങളുടെ മുന്നിലുള്ള കാര്യം. കമ്പനിയുടെ സമ്പദ് ഘടന എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, അതുകൊണ്ടുതന്നെയാണ് ശമ്പളവർദ്ധനവ് നൽകിയത്. ഈ സമീപനം നിർത്താൻ ഒരു കാരണവും ഞങ്ങൾ കാണുന്നില്ല, ”ക്യാപ്‌ഗെമിനി ഇന്ത്യ സിഇഒ അശ്വിൻ യാർഡി പറഞ്ഞു.

  ഇന്ത്യയിൽ വലിയ സാന്നിധ്യമുള്ള ഫ്രഞ്ച് ഐടി മൾട്ടിനാഷണൽ കമ്പനിയായ കാപ്ഗെമിനി10,000 ഡോളർ വിലവരുന്ന ക്യാഷ് അലവൻസും ജീവനക്കാർക്ക് നൽകുന്നുണ്ട്. കൂടാതെ യാതൊരു മാർഗവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതുമായ ജീവനക്കാർക്ക് അവർക്ക് ഇഷ്ടമുള്ളയിടത്തേക്ക് സ്ഥലംമാറ്റവും നൽകുന്നുണ്ട്.
  You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]
  വാസ്തവത്തിൽ, സാമൂഹ്യ അകലം പാലിക്കുന്നതിനായി ‘വീട്ടിൽ നിന്നുള്ള ജോലി’ചെയ്യുന്ന ജീവനക്കാർക്ക് ‘ഷിഫ്റ്റ് അലവൻസ്’കമ്പനി നൽകുന്നുണ്ട്.

  പേമെന്‍റ് നടക്കാനിരിക്കുന്ന പ്രോജക്ടുകളിലെ പ്രവർത്തിക്കാനാകാത്ത ജീവനക്കാരെ പിരിച്ചുവിടാതെ നിലനിർത്തുമെന്നും കമ്പനി അറിയിച്ചു. സാധാരണയായി ഇത്തരത്തിൽ ശമ്പളമില്ലാതെ അവധിയിൽ തുടരാനുള്ള സമയം 60 ദിവസം വരെയാണ്.

  ഡിജിറ്റൽ പേയ്‌മെന്റ് സ്റ്റാർട്ടപ്പായ ഭരത്പെയും ജീവനക്കാർക്ക് ശമ്പളം കൂട്ടി നൽകാൻ തീരുമാനിച്ചു. ഈ വർഷത്തെ അപ്രൈസൽ പ്രവർത്തനങ്ങൾ രണ്ടുദിവസം മുമ്പാണ് അവസാനിച്ചത്. "എന്റെ ജീവനക്കാർക്ക് 20% വർദ്ധനവ് നൽകി. എന്നെ സംബന്ധിച്ചിടത്തോളം സൈക്കിളുകൾ വരുന്നതും പോകുന്നതും പോലെയാണ്, പക്ഷേ വിവേകത്തോടെ ഒരു വലിയ ബിസിനസ് കെട്ടിപ്പടുക്കാനും കഴിയണമെങ്കിൽ ജീവനക്കാർക്ക് മികച്ച ശമ്പളം നൽകണം, ”ഭരത്പെ ബിസിനസ് ഇൻസൈഡറോട് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞു.

  അമേരിക്കൻ ഐടി മൾട്ടിനാഷണൽ കമ്പനിയായ കോഗ്നിസന്റും അസോസിയേറ്റ് തലത്തിലുള്ളവർക്ക് വേതനം കൂട്ടി നൽകുമെന്ന് വ്യക്തമാക്കി. അത് ഇന്ത്യയിലെ 200,000 ജീവനക്കാരിൽ മൂന്നിൽ രണ്ട് ഭാഗം അസോസിയേറ്റ് തലത്തിലുള്ളവരാണ്.

  ഇന്ത്യയിലെയും ഫിലിപ്പൈൻസിലെയും ജീവനക്കാർക്ക് ഏപ്രിൽ മാസത്തെ അടിസ്ഥാന ശമ്പളത്തിൽ 25% കൂടുതൽ നൽകും. കോവിഡ് 19 മഹാമാരി പടർന്നുപിടിക്കുന്ന ഘട്ടത്തിൽപ്പോലും കമ്പനിക്കുവേണ്ടി അക്ഷീണമായി പ്രയത്നിച്ച ജീവനക്കാർക്ക് നന്ദി പറയുന്നതായും കോഗ്നിസന്റ് അറിയിച്ചു.
  Published by:Anuraj GR
  First published: