COVID 19 | ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന; ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യം ബാങ്കുകളുടെ പരിഗണനയിൽ

എഴുപതു ശതമാനം ഇന്ത്യക്കാരും ജീവിക്കുന്ന ഗ്രാമീണമേഖലകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും.

News18 Malayalam | news18
Updated: March 26, 2020, 4:16 PM IST
COVID 19 | ജീവനക്കാരുടെ ആരോഗ്യത്തിന് മുൻഗണന; ബ്രാഞ്ചുകൾ പൂട്ടുന്ന കാര്യം ബാങ്കുകളുടെ പരിഗണനയിൽ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: March 26, 2020, 4:16 PM IST
  • Share this:
ന്യൂഡൽഹി: രാജ്യം ലോക്ക് ഡൗൺ ചെയ്ത സാഹചര്യത്തിൽ മിക്ക ബ്രാഞ്ചുകളും അടയ്ക്കാനുള്ള ആലോചനയിൽ ഇന്ത്യയിലെ പ്രധാന ബാങ്കുകൾ. ആയിരക്കണക്കിന് ജീവനക്കാരെ കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയെന്നോണമാണ് ബാങ്കുകൾ ഇക്കാര്യം ആലോചിക്കുന്നത്. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

1.3 ബില്യൺ ജനസംഖ്യയുമായി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്ക് അവശ്യസേവനമായി കണക്കാക്കുന്നതിനാൽ 21 ദിവസത്തെ ലോക്ക് ഡൗണിൽ നിന്ന് ഒഴിവാക്കിയിരുന്നു.

You may also like:1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും അക്കൗണ്ടിൽ പണം; പ്രധാന പ്രഖ്യാപനങ്ങൾ [NEWS]പാലക്കാട് രോഗബാധിതന്റെ റൂട്ട് മാപ്പ് പുറത്തിറക്കി; നേരിട്ട് സമ്പർക്കം പുലർത്തിയത് 200 ലധികം പേരുമായി [NEWS]കെഎസ്ആര്‍ടിസി കണ്ടക്ടറുടെ അച്ഛന് കൊറോണ; യാത്രക്കാര്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആരോഗ്യവകുപ്പ് [NEWS]

പദ്ധതി അനുസരിച്ച് പ്രധാനനഗരങ്ങളിൽ ഓരോ അഞ്ചു കിലോമീറ്റർ പരിധിയിലും ഒരു ബാങ്ക് ബ്രാഞ്ച് ഉണ്ടായിരിക്കണമെന്നാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം, അടച്ചുപൂട്ടലിനെക്കുറിച്ചുള്ള ചർച്ചകൾ പരസ്യമായി വെളിപ്പെടുത്താത്ത സാഹചര്യത്തിൽ പേരുവിവരങ്ങൾ വെളിപ്പെടുത്തിയില്ല.

എഴുപതു ശതമാനം ഇന്ത്യക്കാരും ജീവിക്കുന്ന ഗ്രാമീണമേഖലകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കും. പാവപ്പെട്ടവർക്ക് ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന കാര്യങ്ങൾക്ക് ആയിരിക്കും ഉദ്യോഗസ്ഥർ മുൻഗണന നൽകുക. ഡിജിറ്റൽ പണമിടപാടുകളുമായി അത്ര പരിചയമില്ലാത്ത ഗ്രാമീണർക്ക് ബാങ്ക് ബ്രാഞ്ചുകൾ തുറന്നിരിക്കേണ്ടത് അത്യാവശ്യമാണെന്ന് സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കിലെ ഒരു പ്രധാന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

സർക്കാർ പാവപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുകയാണെങ്കിൽ അത് പിൻവലിക്കാൻ ബാങ്കുകളിൽ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. 1.7 ട്രില്യൺ രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് കേന്ദ്രസർക്കാർ വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു. പാവപ്പെട്ടവർക്ക് പണം നേരിട്ട് എത്തിക്കുന്നത് കൂടി ഉൾപ്പെടുത്തി ആയിരുന്നു ഇത്.
ചില മേഖലകളിൽ ബാങ്കുകൾ പരീക്ഷണാർത്ഥം ഇത് നടപ്പാക്കി വരുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് പ്രതികരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോ ഇന്ത്യൻ ബാങ്ക് അസോസിയേഷനോ തയ്യാറായിട്ടില്ല.

ഇതുവരെ ഇന്ത്യയിൽ 649 കേസുകളും 15 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

First published: March 26, 2020, 4:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading