തിരുവനന്തപുരം: കുതിച്ചുയർന്നു കൊണ്ടിരുന്ന സ്വർണവിലയിൽ(Gold price) ഇടിവ് കാണുന്ന പ്രവണതയാണ് കഴിഞ്ഞ ദിവസങ്ങളിലായി വിപണിയിൽ കാണുന്നത്. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇന്നലെ പവന് 38,080 രൂപയായിരുന്ന സ്വർണവില ഇന്ന് 37,840 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4730 രൂപയായി. ഇന്നലെ 4760 ഒരു ഗ്രാമിന് വില.
ഇന്നലെ 400 രൂപയാണ് പവന് കുറഞ്ഞത്.
ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്)മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
മാർച്ച് 15: 38,080
മാർച്ച് 16: 37,840
Also Read-
ക്രൂഡോയിൽ വില 100 ഡോളറിൽ താഴെ; രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നുഎക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം പ്രധാന നഗരങ്ങളിൽ സ്വർണ്ണത്തിന്റെ വില ദിനംപ്രതി വ്യതിചലിക്കുന്നു.
അതേസമയം, രാജ്യത്ത് ഇന്ധനവിലയും മാറ്റമില്ലാതെ തുടരുകയാണ്. മാർച്ച് 7 ന് ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 139 ഡോളറിലെത്തിയതിന് ശേഷം ക്രൂഡ് ഓയിലിന്റെ വില ഏകദേശം 30% കുറഞ്ഞതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഭയന്നതു പോലെ ഉയർന്നേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. എങ്കിലും രാജ്യാന്തര വിപണിയിലെ വില സർക്കാർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
മാർച്ച് 1 ന് ശേഷം ആദ്യമായി അന്താരാഷ്ട്ര എണ്ണ വില ചൊവ്വാഴ്ച ബാരലിന് 100 ഡോളറിന് താഴെയായെങ്കിലും പൊതുമേഖലാ എണ്ണ കമ്പനികൾ വില വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. വരുമാന നഷ്ടം ലിറ്ററിന് 5 മുതൽ 7 രൂപ വരെയാണെന്നാണ് എണ്ണ കമ്പനികൾ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.