കുറച്ചു പണം ചെലവാക്കാൻ തയ്യാറാണോ; പണം വാരാൻ മത്സ്യകൃഷി

സ്വന്തമായി കുളമില്ലാത്തവർക്ക് പാട്ടത്തിനെടുത്ത് കൃഷി ചെയ്യാം.

News18 Malayalam | news18-malayalam
Updated: November 1, 2019, 5:13 PM IST
കുറച്ചു പണം ചെലവാക്കാൻ തയ്യാറാണോ; പണം വാരാൻ മത്സ്യകൃഷി
fish farming
  • Share this:
ഒറ്റയടിക്ക് പണക്കാരനാകണോ.... രണ്ടാമതൊന്ന് ആലോചിക്കണ്ട... മീൻ വളർത്തൽ തുടങ്ങിക്കോ... ആദ്യമേ ഒരു കാര്യം പറയാം. മൂന്നു മുതൽ നാലു ലക്ഷം രൂപയ്ക്കടുത്ത് ചെലവുണ്ടാകും...

( ചെലവിന്റെ കാര്യം അവസാനം പറഞ്ഞാൽ വായനക്കാർ ക്ഷോഭിക്കാൻ ഇടയുള്ളതിനാലാണ് ആദ്യമേ പറയുന്നത് ) കുറച്ച് പണം ചെലവാക്കാൻ തയ്യാറാണെങ്കിൽ ഏറ്റവും ആദായകരമായ കൃഷികളിലൊന്നാണ് മത്സ്യകൃഷി.

സ്വന്തമായി കുളമില്ലാത്തവർക്ക് പാട്ടത്തിനെടുത്ത് കൃഷി ചെയ്യാം. സിലോപ്പി (തിലാപ്പി), ആറ്റുവാള, കരിമീൻ തുടങ്ങിയവയ്ക്കാണ് മാർക്കറ്റ് ഏറെയുള്ളത്. കേരളത്തിൽ മത്സ്യകൃഷി വൻതോതിൽ നടക്കുന്ന ജില്ലകളിലൊന്ന് ആലപ്പുഴയാണ്.

also read:ക്യാൻവാസ് നിറയെ പച്ചപ്പ്; മോത്തിക്ക് വരയാണ് ജീവിതം

ഒരു നെല്ല് ഒരു മീൻ പദ്ധതി വിജയകരമായി നടപ്പാക്കപ്പെടുന്നു. വർഷത്തിൽ ഒരുപാടത്ത് തന്നെ നെല്ലും മീനും കൃഷി ചെയ്തെടുക്കുന്നതാണ് രീതി. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിൽ വെള്ളം നിറച്ച് മത്സ്യക്കൃഷി നടത്തും. കൊയ്ത്തിന്റെ അവശിഷ്ടം കൂടി മത്സ്യങ്ങൾക്ക് തീറ്റയാകുന്നതിൽ പാടത്തെ മീൻ വളർത്തൽ കുറച്ചു കൂടി ലാഭകരമാണ്.

കുളങ്ങളിൽ കൃഷി ചെയ്യാൻ നിശ്ചിത അളവിൽ വെള്ളം ആവശ്യമാണ്. വളർത്തുന്ന മീനിന്റെ ഇനം അനുസരിച്ച് ആഴം ക്രമീകരിക്കണം. ഫിഷറീസ് വകുപ്പ് ഉൾപ്പെടെ സർക്കാരിന്റെ വിവിധ ഏജൻസികൾ വഴി സൗജന്യമായും മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കും. മീൻ വളർത്തലിന് ഉദ്യോഗസ്ഥരുടെ മാർഗനിർദ്ദേശവും തേടാം.

മത്സ്യങ്ങൾക്കുള്ള ഭക്ഷണത്തിനും കുളം പരിപാലിക്കുന്നതിനുള്ള തൊഴിലാളികൾക്കുമായാണ് പ്രധാന ചെലവ്. പരിപാലനം സ്വന്തമായി നടത്തിയാൽ ചെലവ് പിന്നെയും കുറയും. ഒരേക്കറിൽ അൻപത് മുതൽ എഴുപതിനായിരം കുഞ്ഞുങ്ങളെ വളർത്താം. ഒരു കിലോമത്സ്യത്തിന് ശരാശരി 160 മുതൽ 200 രൂപ വരെ ലഭിക്കും. മലയോര മേഖലകളിൽ ഉൾനാടൻ മത്സ്യത്തിന് പ്രിയം ഏറെയാണ്. ചെമ്മീനിനൊപ്പം ഇപ്പോൾ മറ്റ് മത്സ്യങ്ങളും വിദേശത്തേക്ക് കയറ്റി അയയ്ക്കുന്നുണ്ട്.

First published: November 1, 2019, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading