സ്‌പോര്‍ട്‌സ് ഉച്ചകോടിക്കു പിന്നിലെ ലക്ഷ്യമെന്ത്?

ഇന്ത്യയെ പ്രതിനിധീകരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബനിയാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

news18-malayalam
Updated: October 8, 2019, 7:03 PM IST
സ്‌പോര്‍ട്‌സ് ഉച്ചകോടിക്കു പിന്നിലെ ലക്ഷ്യമെന്ത്?
News18
  • Share this:
ന്യൂഡല്‍ഹി: കായിക മേഖലയ്ക്കും വിവിധ കായിക മത്സരങ്ങള്‍ക്കും ജനപ്രീതി ഏറെ വര്‍ധിച്ചു വരുന്ന കാലഘട്ടത്തിലാണ് സ്‌പോര്‍ട്‌സ് ബിസനസ് സമ്മിറ്റിന് ലണ്ടന്‍ വേദിയാകുന്നത്.

ലോകത്താകമാനമുള്ള ബിസിനസ് പ്രതിഭകളാണ് ഉച്ചകോടിക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. സ്പോർട്സ് മേഖലയിലെ സാധ്യതകളെ മുന്‍നിര്‍ത്തിയുള്ള നിക്ഷേപങ്ങളിൽ ഊന്നിയുള്ളതാകും ഉച്ചകോടിയിലെ ചര്‍ച്ച.

കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയും ഉച്ചകോടി ചര്‍ച്ച ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുവായിരത്തോളം സ്‌പോര്‍ട്‌സ് സംരംഭകരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ഇന്ത്യയെ പ്രതിനിധീകരിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബനിയാണ് ലണ്ടനില്‍ എത്തിയിരിക്കുന്നത്. കായിക മേഖലയുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള നിക്ഷേപ സാധ്യതകളും രാജ്യത്തെ കായിക മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിക്കും അവര്‍ വിശദീകരിക്കും.



First published: October 8, 2019, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading