നെറ്റ്ഫ്ളിക്സില്‍ (Netflix) ലോകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന കൊറിയന്‍ ഭാഷാ പരമ്പരയാണ് സ്ക്വിഡ് ഗെയിം (Squid Game). ബ്രിഗെര്ട്ടന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് സീരിസ് മുന്നേറുന്നത്. ഹ്വാങ് ഡോങ്-ഹ്യുക് ആണ് സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്തത്. ലീ ജംഗ് ജേ, പാര്‍ക് ഹേ സൂ, ജങ് ഹൂ-ഇയോണ്‍, ഓ യങ് സൂ, ഗോങ് യൂ വി ഹാ-ജൂണ്‍, അനുപം ത്രിപതി എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഡല്‍ഹി സ്വദേശിയായ അനുപം ത്രിപാഠിഅലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുമായി ബന്ധമുള്ള നടന് ജോഫ്രി ജിയുലിയാനോയും പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്.
ആകാശം മുട്ടെ ജനപ്രീതി നേടി നില്ക്കുന്ന സാഹചര്യത്തില്‍ സ്ക്വിഡ് ഗെയിം ക്രിപ്റ്റോകറന്‍സി (cryptocurrency) വിപണിയെയും സ്വാധീനിച്ചിരിക്കുകയാണ്. സ്ക്വിഡ് ടോക്കണ്‍ (Squid Token) എന്ന പേരില്‍ പുതിയൊരു ടോക്കണ്‍ ആണ് ക്രിപ്റ്റോകറന്‍സി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വെബ്സൈറ്റ് റിപ്പോര്‍ട്ട് പ്രകാരം ബിനാന്‍സ് സ്മാര്‍ട് ചെയിന്‍ നെറ്റ്വര്‍ക്കിന്റെ ആദ്യത്തെ ഗെയിം ടോക്കണ്‍ കൂടിയാണ് സ്ക്വിഡ് ടോക്കണ്‍. സ്ക്വിഡ് ടോക്കണ്‍ ആപ്ലിക്കേഷന്‍ പ്രൈസ് പൂള് ഉണ്ടായിരിക്കും. പ്രീസെയിലില്‍ സ്വരൂപിച്ച തുകയുടെ 2 ശതമാനമായിരിക്കും പ്രൈസ് പൂള്. നിങ്ങളില്‍ 10 പേര്‍ക്ക് ആപ്ലിക്കേഷനിലെ ഗെയിമുകളില്‍ പങ്കെടുക്കാനും അതില്‍ 3 പേര്‍ക്ക് പ്രൈസ് പൂള് വിഭജിച്ച് സ്വന്തമാക്കാനും കഴിയും.
ഈ സീരിസിന്റെ അതേ ഫോര്‍മാറ്റ് തന്നെയാണ് ഗെയിമിലും പിന്തുടരുന്നത്. പ്രീസെയില്‍ പൂര്‍ത്തിയായാല്‍ അതിലെ മികച്ച 10 പേര്‍ക്ക് ആപ്ലിക്കേഷനില്‍ നിന്ന് 3 ഗെയിമുകള്‍ കളിക്കാം. ഓരോ ഗെയിമിലും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് പോയിന്റുകള്‍ ലഭിക്കും. കൂടുതല്‍ പോയന്റുകള്‍ ലഭിക്കുന്ന മൂന്ന് പേര്‍ക്ക് പ്രൈസ് പൂള് വീതിച്ചെടുക്കാം.
456 വ്യക്തികള്‍ ആറ് കളികളില്‍ ഏര്‍പ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകള്‍ ഉള്ള സ്ക്വിഡ് ഗെയിം സീരീസിന്റെഇതിവൃത്തം. 45.6 ബില്യണ്‍ കൊറിയന്‍ വണ്‍ സമ്മാനമാണ് ഇവരെ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജീവിതത്തില്‍ സാമ്പത്തികമായി കൂറ്റന്‍ ബാധ്യതകള്‍ ഉള്ളവരും അതിലൂടെ സമൂഹം ഇന്ന് കല്പിച്ചു വച്ചിട്ടുള്ള ജീവിതവിജയം നേടുന്നതില്‍ പരാജയപെട്ടവരും അങ്ങേയറ്റം ഗതികെട്ടവരുമാണ്.
— Binance (@binance) October 25, 2021
നെറ്റ്ഫ്ളിക്സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന പ്രത്യേകതയും സ്ക്വിഡ് ഗെയിമിനുണ്ട്. സീരീസ് റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള 111 മില്യണ്‍ കാഴ്ചക്കാരെയാണ് പരമ്പരയ്ക്ക് ലഭിച്ചത്. 23ാം ദിവസം 132 മില്യണ്‍ കാഴ്ചക്കാരുമായാണ് സീരീസ് മുന്നേറുന്നത്. നെറ്റ്ഫ്ലിക്സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയായി സ്ക്വിഡ് ഗെയിം മാറി.
നിങ്ങള്‍ ഓരോ കളിയുടെയും ഘട്ടത്തില്‍ എത്തുന്നതു വരെ ആ കളിഅജ്ഞാതമായിരിക്കും, എന്നാല്‍ എല്ലാവര്ക്കും സുപരിചിതമായ കളികളായിരിക്കും ഓരോന്നും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cryptocurrency, Netflix, Netflix web series