കോവിഡ് മഹാമാരിയില്‍ ജീവിതം വഴിമുട്ടി നിന്ന കുടുംബത്തിനെ തേടി കാരുണ്യയുടെ(Karunya Lottery) ഒന്നാം സമ്മാനം. പന്തല്‍ നിര്‍മ്മാണ തൊഴിലാളിയായ അഷ്ടമുടി വടക്കേക്കര ഭദ്ര ഭവനില്‍ രാധകൃഷ്ണനെ തേടിയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം എത്തിയത്. താന്നിക്കമുക്കിലെ റെയിന്‍ബോ ലോട്ടറി സെന്ററില്‍ നിന്നു വെള്ളിയാഴ്ച എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചത്.
പന്തല്‍ ജോലി നടത്തി വരുന്ന രാധാകൃഷ്ണനും കൂട്ടരും ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് ടിക്കറ്റ് എടുത്തത്. കടയില്‍ ബാക്കി വന്ന ടിക്കറ്റുകളില്‍ ഒന്നാണ് രാധാകൃഷ്ണന് എടുത്തത്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന രാധാകൃഷ്ണന് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്. പുതുവത്സരത്തലേന്നാണ് രാധാകൃഷ്ണന് കാരുണ്യയുടെ ഒന്നാം സമ്മാനം ലഭിച്ച വിവരം അറിയുന്നത്.
ലോട്ടറി തുക ഉപയോഗിച്ച് കടങ്ങള്‍ വീട്ടിയ ശേഷം പന്തല്‍ പണിയുമായി മുന്നോട്ടുപോകും. സഹകരണ ബാങ്കില്‍ നിന്ന് എടുത്ത പത്തു ലക്ഷം രൂപയുടെ വായ്പ കുടിശികയായി കിടക്കുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ലോട്ടറി അടിച്ചത്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഗ്രാമീണ്‍ ബാങ്കിന്റെ അഞ്ചാലുംമൂട് ശാഖയില്‍ ഏല്പിച്ചു. ഭാര്യ: ഷീമ, മക്കള്‍: ശ്രീഹരി, ശ്രീക്കുട്ടി.
New year 2022 | പുതുവത്സരത്തേ വരവേൽക്കാൻ മലയാളി കുടിച്ചത് 82 കോടി രൂപയുടെ മദ്യം; സംസ്ഥാനത്ത് റെക്കോര്‍ഡ് വില്‍പ്പന
തിരുവനന്തപുരം: പുതുവര്‍ഷം New Year) ആഘോഷിക്കാന്‍ മലയാളി കുടിച്ചു തീര്‍ത്തത് റെക്കോര്‍ഡ് വില്‍പ്പനയുടെ മദ്യം. ഡിസംബര്‍ 31 ന് സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകള് (Bevco) വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം വില്പന നടന്നത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ലെറ്റിലാണ്. ഒരു കോടി 6 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റു പോയത്. പാലാരിവട്ടത്ത് 81 ലക്ഷവും കടവന്ത്രയില്‍ 77.33 ലക്ഷം രൂപയുടെ മദ്യവും ബെവ്കോ വിറ്റു. കഴിഞ്ഞ വര്‍ഷം ന്യൂയറിന് 70.55 കോടി മദ്യമാണ് കേരളത്തില്‍ വിറ്റു പോയത്.
2021 ക്രിസ്മസ് തലേന്നും റെക്കോര്‍ഡ് മദ്യകച്ചവടമാണ് ഉണ്ടായിരുന്നത്. ഡിസംബര്‍ 24ന് വിറ്റത് 65 കോടി രൂപയുടെ മദ്യമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020നേക്കാള്‍ 10 കോടി രൂപ കൂടുതലാണിത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.