• HOME
  • »
  • NEWS
  • »
  • money
  • »
  • Standard Chartered Bank | പണമടച്ചിട്ടും കുടിശിക തീര്‍ക്കാന്‍ 58 തവണ വിളിച്ച ബാങ്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

Standard Chartered Bank | പണമടച്ചിട്ടും കുടിശിക തീര്‍ക്കാന്‍ 58 തവണ വിളിച്ച ബാങ്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

പ്രതിവര്‍ഷം 8 ശതമാനം പലിശ അടക്കം 2 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി വ്യവഹാര ചെലവും നല്‍കാനാണ് നിര്‍ദ്ദേശം.

  • Last Updated :
  • Share this:
    Standard Chartered Bank |പണമടച്ചിട്ടും കുടിശിക തീര്‍ക്കാന്‍ 58 തവണ വിളിച്ച സ്റ്റാൻഡേഡ് ചാട്ടേഡ് ബാങ്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണംവായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ (Bank) നിന്ന് നിരന്തരം ഫോണ്‍ കോളുകൾ (phone calls) വരാറുണ്ടോ? എന്നാൽ വായ്പ തിരിച്ചടച്ചിട്ടും ഫോൺ വിളി കൊണ്ട് പൊറുതി മുട്ടിയ മദ്രാസ് ഹൈക്കോടതിയിലെ 75 കാരനായ അഭിഭാഷകന്‍ (lawyer) പരാതിയുമായി രംഗത്തെത്തി. ഇതിനെ തുടർന്ന് അദ്ദേഹത്തിന് നഷ്ടപരിഹാരം (compensation) നൽകാൻ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു.

    നാല് മാസത്തിനിടെ 58 തവണയാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ കളക്ഷന്‍ ഏജന്റ് ഇദ്ദേഹത്തെ വിളിച്ചത്. കൂടാതെ കുടിശ്ശിക തീര്‍ക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് ബാങ്ക് നിരന്തരം സന്ദേശങ്ങളും (messages) അയയ്ക്കാറുണ്ടായിരുന്നു. തീയതിയ്ക്ക് മുന്‍പ് തന്നെ അഭിഭാഷകന്‍ വായ്പാ തുക മുഴുവനും തിരിച്ചടച്ചിരുന്നു. എന്നിട്ടും കോളുകളും മെസ്സേജുകളും തുടര്‍ന്നു. ശല്യം സഹിക്കാതായതോടെയാണ് അദ്ദേഹം പരാതി നൽകിയത്.

    എന്തായാലും ഇപ്പോൾ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതി ബാങ്കിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പ്രതിവര്‍ഷം 8 ശതമാനം പലിശ അടക്കം 2 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി വ്യവഹാര ചെലവും നല്‍കാനാണ് നിര്‍ദ്ദേശം.

    ബാംഗ്ലൂര്‍ അര്‍ബന്‍ സെക്കന്റ് അഡീഷണല്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് കോറമംഗല സ്വദേശിയായ ലോകനാഥന്‍ ജയകുമാറിന് നഷ്ട പരിഹാരവും കോടതി വ്യവഹാര ചെലവും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിട്ടത്.

    25 വര്‍ഷങ്ങളായി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളാണ് ലോകനാഥന്‍. ഇദ്ദേഹം നേരിട്ട് ബാങ്കിലെത്തി 2022 ജനുവരിയില്‍ മുഴുവന്‍ കുടിശ്ശികയായ 31,271 രൂപ ചെക്കായി നൽകിയിരുന്നു. തുടര്‍ന്ന് അതിന്റെ റെസീപ്റ്റും കൈപ്പറ്റി. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടിശ്ശികയുള്ള പണം നല്‍കണമെന്നാവശ്യപ്പെട്ട് ബാങ്ക് തുര്‍ച്ചയായി സന്ദേശങ്ങള്‍ അയക്കാനും ഫോണ്‍ വിളിക്കാനും തുടങ്ങി. തുക അടയ്ക്കാതിരുന്നാൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും ഇവര്‍ അറിയിച്ചു. 2022 ഫെബ്രുവരി 8 മുതല്‍ 19 വരെയുള്ള കാലഘട്ടത്തില്‍ 26 തവണയിലേറെ ബാങ്ക് അദ്ദേഹത്തെ വിളിച്ച് ഭീഷണിപ്പെടുത്തി. ഭീഷണി താങ്ങാനാകാതെ അദ്ദേഹം കമ്മീഷനെ സമീപിക്കുകയായിരുന്നു.

    എന്നാൽ പിന്നീട് ലോകനാഥന്‍ നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ബാങ്ക് അദ്ദേഹത്തെ അറിയിച്ചിരുന്നു. 2022 ഫെബ്രുവരി മുതല്‍ അദ്ദേഹം പരാതി നൽകിയിരുന്നെങ്കിലും ജൂണ്‍ 7-ാം തീയതി വരെ ബാങ്ക് പ്രശ്‌ന പരിഹാരത്തിന് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

    'പരാതിക്കാരന്‍ പണം നല്‍കിയ സാഹചര്യത്തില്‍ ഉപഭോക്താവിനെ വിളിക്കുന്നത് അവസാനിപ്പിക്കാൻ ബന്ധപ്പെട്ട ബ്രാഞ്ചിന് ബാങ്ക് നിര്‍ദ്ദേശം നല്‍കിയില്ല. പകരം, അവര്‍ പരാതിക്കാരന്റെ ജീവിതം തന്നെ ദുസ്സഹമാക്കി. അതിനാല്‍ ബാങ്കിന്റെ സേവനത്തില്‍ പോരായ്മകളുണ്ട്. മുതിര്‍ന്ന പൗരനായ പരാതിക്കാരന് ബാങ്ക് മാനസിക സമ്മര്‍ദ്ദം നല്‍കിയതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
    Published by:Arun krishna
    First published: