• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'സ്ഥാപകാംഗങ്ങളില്‍ ഒരു വനിതയെങ്കിലുമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾ 18 ശതമാനം'

സാമൂഹികമായ നിയന്ത്രണങ്ങളെ മറികടക്കുകയെന്നതാണ് സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐടി സെക്രട്ടറി

news18
Updated: August 1, 2019, 8:38 PM IST
'സ്ഥാപകാംഗങ്ങളില്‍ ഒരു വനിതയെങ്കിലുമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങൾ 18 ശതമാനം'
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ സംസാരിക്കുന്നു.
news18
Updated: August 1, 2019, 8:38 PM IST
കൊച്ചി: പരിചയസമ്പന്നരായ വനിത പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നു വരണമെന്ന് സംസ്ഥാന ഇല്ക്ട്രോണിക്സ്-ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ആദ്യകാലത്തുണ്ടായിരുന്നതെങ്കില്‍പിന്നീട് വ്യവസായത്തില്‍ മുന്‍പരിചയമുള്ള പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പുകളുമായി  മുന്നോട്ടു വന്നു. എന്നാല്‍ ഇവരില്‍ വനിതകള്‍ കുറവാണ് . സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകാംഗങ്ങളില്‍ ഒരു വനിതയെങ്കിലുമുള്ളവ 18 ശതമാനം വരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും കേരളത്തില്‍ സ്ഥിതി മെച്ചപ്പെടേണ്ടതുണ്ടെന്ന്  അദ്ദേഹം പറഞ്ഞു.

 

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ സംസ്ഥാന ഐടി സെക്രട്ടറി ശ്രീ എം ശിവശങ്കര്‍ അഭിസംബോധന ചെയ്യുന്നുLoading...

സംരംഭകരും സംരംഭങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നവരുമായ വനിതകളെ   കേള്‍ക്കാന്‍ വേണ്ടിയാണ് ഈ ഉച്ചകോടി. ഇവരുടെ നിര്‍ദ്ദേശങ്ങള്‍ ഭാവിയിലെ സര്‍ക്കാര്‍  നയരൂപീകരണത്തില്‍ ഉള്‍ക്കൊള്ളിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്  അദ്ദേഹം പറഞ്ഞു.


വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യമായ പ്രീ ഇന്‍കുബേഷന്‍ സൗകര്യം  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അതിനാവശ്യമായ വിദേശയാത്രകള്‍ ഉള്‍പ്പെടെ സൗജന്യമായി നടത്തുന്നതിനുമുളള സൗകര്യം നല്‍കി വരുന്നുണ്ട്.  ഇതു കൂടാതെ സാങ്കേതികവിദ്യാ കൈമാറ്റത്തിന് പത്തു ലക്ഷം രൂപ വരെ സഹായവും നല്‍കുന്നുണ്ട്.കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. മൃദുല്‍ ഈപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു.


കോളേജുകള്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന ഐഇഡിസികളില്‍ കൂടുതല്‍ വനിത അധ്യാപകരുടെ പ്രാതിനിധ്യം ഉണ്ടാകണം. ആശയാവതരണത്തില്‍ പലപ്പോഴും മുന്‍പന്തിയില്‍ പെണ്‍കുട്ടികളാണ്. എന്നാല്‍ ഈ ആശയങ്ങളെ മികച്ച രീതിയില്‍ പരിഗണിക്കണമെങ്കില്‍ വിലയിരുത്തല്‍ സംവിധാനത്തിലും സ്ത്രീ പ്രാതിനിധ്യം വേണമെന്ന് അദ്ദേഹം പറഞ്ഞു.


വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് ബോധവതികളല്ലെന്ന് വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു.ഷീ ലവ്‌സ് ടെക് ഇന്ത്യയുടെ നാഷണല്‍ ഗ്രാന്റ് ചലഞ്ച് മത്സത്തിലെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ട സൈക്ക ഓണ്‍കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക നസ്രത്ത് സംഘമിത്രയ്ക്ക് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ പുരസ്‌ക്കാരം നല്‍കുന്നു.


ഉച്ചകോടിയില്‍ ഉരുത്തിരിഞ്ഞു വരുന്ന കാര്യങ്ങള്‍ ആസൂത്രണ ബോര്‍ഡിന്‍റെ നയരൂപീകരണത്തെയടക്കം സ്വാധീനിക്കും. വനിതാ സംരംഭങ്ങള്‍ സാമ്പത്തിക പുരോഗതിക്കുള്ള സ്രോതസ്സ് മാത്രമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിനുള്ള സുപ്രധാന ചുവടു വയ്പ് കൂടിയാണെന്നും ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു.


നൂതനമായ കണ്ടുപിടുത്തങ്ങളെ അടിസ്ഥാനമാക്കിയ സംരംഭങ്ങള്‍ മാത്രമേ വിജയിക്കൂവെന്ന തെറ്റായ ധാരണ പൊതുവെ സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ഇതു മാത്രമല്ല അവസരങ്ങളെന്ന് കുറഞ്ഞ പക്ഷം വനിതാ സംരംഭകരെങ്കിലും തിരിച്ചറിയണമെന്ന് അവര്‍ പറഞ്ഞു. ആവശ്യാധിഷ്ഠിത സംരംഭങ്ങളും അവസരാധിഷ്ഠിത സംരംഭങ്ങളുമുണ്ട്. ഇവയുടെ അനന്ത സാധ്യത വനിതാസംരംഭകര്‍ ഉപയോഗപ്പെടുത്തണം. സ്ത്രീ സംരംഭകര്‍ക്കും, ജോലിക്കാര്‍ക്കും യാത്ര, ഭക്ഷണം തുടങ്ങിയ അടിസ്ഥാനകാര്യങ്ങളില്‍ സൗജന്യം അനുവദിക്കുന്നതിനെക്കുറിച്ചും ചിന്തിക്കണമെന്ന് അവര്‍ പറഞ്ഞു.


മികച്ച വിമന്‍ ഇന്‍ക്ലൂസീവ് സ്റ്റാര്‍ട്ടപ്പായി തെരഞ്ഞെടുക്കപ്പെട്ട നിയോവൈബ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അഖില്‍ പിള്ളയ്ക്ക് പ്രശസ്ത സംവിധായിക അഞ്ജലി മേനോന്‍ പുരസ്‌ക്കാരം നല്‍കുന്നു


ആഗോള വനിതാ സാങ്കേതിക സംരംഭക കൂട്ടായ്മയായ ഷീ ലവ്സ് ടെക്കിന്‍റെ സ്ഥാപക വെര്‍ജീനിയ ടാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സദസ്സിനെ അഭിസംബോധന ചെയ്തു. വനിത സംരംഭങ്ങളുടെ കൂട്ടായ്മകള്‍ക്ക് സാമ്പത്തിക മേഖലയില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.


വനിതാ സംരംഭകര്‍ക്കു വേണ്ടി എന്തു തരത്തിലുള്ള നയരൂപീകരണമാണ് നടത്തേണ്ടതെന്ന് സര്‍ക്കാരിനോട് പറയാനുള്ള അവസരമാണ് വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
First published: August 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...