സംസ്ഥാന സർക്കാർ ഒറ്റത്തവണ കെട്ടിടനികുതി നിരക്കിൽ മാറ്റംവരുത്തി; വർധന 30 % വരെ

തിങ്കളാഴ്ച നിയമസഭ പാസാക്കിയ ധനകാര്യ ബില്ലിലാണ് നികുതിനിരക്കിൽ മാറ്റംവരുത്തിയത്. ബിൽ അംഗീകരിച്ച് ഗവർണർ വിജ്ഞാപനം ചെയ്യുന്നതോടെ നിരക്ക് പ്രാബല്യത്തിൽവരും.

News18 Malayalam | news18-malayalam
Updated: August 25, 2020, 8:04 AM IST
സംസ്ഥാന സർക്കാർ ഒറ്റത്തവണ കെട്ടിടനികുതി നിരക്കിൽ മാറ്റംവരുത്തി; വർധന 30 % വരെ
News18 Malayalam
 • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ വകുപ്പ് ഈടാക്കുന്ന ഒറ്റത്തവണ കെട്ടിടനികുതി പുനഃക്രമീകരിച്ചു. 30 ശതമാനംവരെ വർധനവരും. തിങ്കളാഴ്ച നിയമസഭ പാസാക്കിയ ധനകാര്യ ബില്ലിലാണ് നികുതിനിരക്കിൽ മാറ്റംവരുത്തിയത്. ബിൽ അംഗീകരിച്ച് ഗവർണർ വിജ്ഞാപനം ചെയ്യുന്നതോടെ നിരക്ക് പ്രാബല്യത്തിൽവരും. നേരത്തേ ഗ്രാമപ്പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും ഒറ്റ സ്ലാബിൽ ഉൾപ്പെടുത്തി നികുതി നിർദേശിച്ചത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഗ്രാമപ്പഞ്ചായത്തുകളിലെ കെട്ടിടങ്ങൾക്ക് 200 മുതൽ 250 വരെ ശതമാനം വർധനയാണ് ഇതുവഴി സംഭവിച്ചത്. ഇതേ തുടർന്ന് നിരക്ക് ക്രമീകരിച്ചത്.

പുതുക്കിയ നികുതിനിരക്ക്

വാസഗൃഹങ്ങൾ

 • 100 ചതുരശ്ര മീറ്ററിൽ കവിയാത്ത വീടുകൾക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നികുതിയില്ല.

 • 100നു മുകളിൽ 150 വരെ ചതുരശ്ര മീറ്റർ: ഗ്രാമപ്പഞ്ചായത്ത്-1950 രൂപ, മുനിസിപ്പാലിറ്റി-3500 രൂപ, കോർപറേഷൻ-5200 രൂപ.

 • 150 മുതൽ 200 ച. മീറ്റർ: ഗ്രാമപ്പഞ്ചായത്ത്-3900, മുനിസിപ്പാലിറ്റി-7000, കോർപറേഷൻ-10,500.

 • 200 മുതൽ 250 ച. മീറ്റർവരെ: ഗ്രാമപ്പഞ്ചായത്ത്- 7800, മുനിസിപ്പാലിറ്റി-14,000, കോർപറേഷൻ-21,000.

 • 250 ച. മീറ്ററിനു മുകളിൽ: ഗ്രാമപ്പഞ്ചായത്തിൽ 7800 രൂപയും അധികംവരുന്ന ഓരോ പത്ത് ച. മീറ്ററിനും 1560 രൂപ വീതവും, മുനിസിപ്പാലിറ്റിയിൽ 14,000 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 3100 രൂപ വീതം. കോർപറേഷനിൽ 21,000 രൂപയും അധികമുള്ള ഓരോ പത്ത് ച. മീറ്ററിനും 3900 രൂപ വീതവും.


TRENDING സ്വാതന്ത്ര്യാനന്തരം 73 വർഷം; 19 കോൺഗ്രസ് പ്രസിഡന്റുമാർ; 13 പേരും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ളവർ [NEWS]മൂന്നേമുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം; ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് മറികടന്ന് പിണറായി വിജയൻ [NEWS] Prabhas | ആദിപുരുഷിനു‌ വേണ്ടി വമ്പൻ മേക്കോവറിൽ പ്രഭാസ് എത്തുന്നു[NEWS]മറ്റു കെട്ടിടങ്ങൾ

 • 50 ച.മീ. കവിയാത്ത കെട്ടിടങ്ങൾക്ക് ഗ്രാമ, മുനിസിപ്പാലിറ്റി, കോർപറേഷനുകളിൽ നികുതിയില്ല.

 • 50 മുതൽ 75 വരെ ച. മീറ്റർ: ഗ്രാമപ്പഞ്ചായത്ത്-1950 രൂപ, മുനിസിപ്പാലിറ്റി- 3900, കോർപറേഷൻ- 7800.

 • 75 മുതൽ 100 വരെ ച. മീറ്റർ: ഗ്രാമപ്പഞ്ചായത്ത് 2925, മുനിസിപ്പാലിറ്റി- 5800, കോർപറേഷൻ-11,700.

 • 100 മുതൽ 150 വരെ ച. മീറ്റർ: ഗ്രാമപ്പഞ്ചായത്ത്- 5850, മുനിസിപ്പാലിറ്റി- 11,700, കോർപേറഷൻ- 23,400.

 • 150 മുതൽ 200 വരെ ച. മീറ്റർ: ഗ്രാമപ്പഞ്ചായത്ത് 11,700, മുനിസിപ്പാലിറ്റി- 23,400, കോർപറേഷൻ- 46,800.

 • 200 മുതൽ 250 വരെ ച.മീറ്റർ: ഗ്രാമപ്പഞ്ചായത്ത്- 23,400, മുനിസിപ്പാലിറ്റി -46,800, കോർപറേഷൻ- 70,200.

 • 250 ച. മീറ്ററിനു മുകളിൽ: ഗ്രാമപഞ്ചായത്തിൽ 23,400 രൂപയും അധിക ഓരോ പത്ത് ച. മീറ്ററിനും 2340 രൂപ വീതവും മുനിസിപ്പാലിറ്റിയിൽ 46,800 രൂപയും അധികമുള്ള ഓരോ 10 ച. മീറ്ററിനും 4600 രൂപ വീതവും, കോർപറേഷനിൽ 70,200 രൂപയും അധികമുള്ള ഓരോ 10 ചതുരശ്ര മീറ്ററിനും 5800 രൂപ വീതവും.

Published by: Rajesh V
First published: August 25, 2020, 7:58 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading