കേരളം കര കയറുന്നു; ഇളവുകൾക്ക് ശേഷം നികുതി വരുമാനം വർധിച്ചെന്ന് ധനമന്ത്രി

നികുതി വരുമാനം വന്ന് തുടങ്ങിയതോടെയാണ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറി തുടങ്ങിയത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 11:16 PM IST
കേരളം കര കയറുന്നു; ഇളവുകൾക്ക് ശേഷം നികുതി വരുമാനം വർധിച്ചെന്ന് ധനമന്ത്രി
ധനമന്ത്രി തോമസ് ഐസക്
  • Share this:
ലോക് ഡൗൺ ഇളവിന് ശേഷം സാമ്പത്തിക സ്ഥിതിയിൽ കേരളം മെല്ലെ കരകയറുകയാണെന്ന് സൂചന . ആഭ്യന്തര വരുമാനം വർദ്ധിച്ചു. നികുതി വരുമാനം വന്ന് തുടങ്ങിയതോടെയാണ് ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കേരളം കരകയറി തുടങ്ങിയത്.  370 കോടിയായിരുന്നു ഏപ്രിലിലെ നികുതി വരുമാനം. മേയ് മാസം നികുതി വരുമാനം 690 കോടിയായി വർദ്ധിച്ചിട്ടുണ്ട്.

വരുന്ന മാസങ്ങളിൽ നികുതി വരുമാനത്തിൽ  മെച്ചമുണ്ടാകുമെങ്കിലും  മുൻ വർഷത്തേ പോലെയാകില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കേരളത്തിന് 5250 കോടി രൂപ ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ഫെബ്രുവരി വരെയുള്ള വിഹിതമാണ് ഇതുവരെ ലഭിച്ചത്. മൂന്ന് മാസത്തെ ജി എസ് ടി  കോമ്പൻസേഷനാണ് കേരളത്തിന് ലഭിക്കാനുളളത്.

ജി എസ് ടി കൗൺസിൽ ആവശ്യമായ തുക വായ്പ എടുത്ത് സംസ്ഥാനങ്ങൾക്ക് നൽകണമെന്ന നിർദേശം ഇന്നു ചേർന്ന ജി.എസ്.ടി കൗൺസിലിൽ കേരളം മുന്നോട്ടു വച്ചു. ജി എസ് ടി കൗൺസിലിന് വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ ഗ്യാരന്റി നിൽക്കണം. ഈ വിഷയം  പരിഗണിക്കുന്നതിനായി ജൂലൈയിൽ ജി.എസ്.ടി കൗൺസിൽ വീണ്ടും ചേരും. ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരുടെ  പുനരധിവാസത്തിന് കേന്ദ്ര സഹായം അനിവാര്യമാണ്.
TRENDING:Covid 19| ഒമ്പത് പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി
[NEWS]
Covid 19| സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കോവിഡ്; 32 പേർക്ക് രോഗമുക്തി
[NEWS]
മാസ്കിന്റേയും സാനിറ്റൈസറിന്റേയും പേരിൽ തട്ടിപ്പ്; കോവിഡ് കാലത്തെ ഹൈടെക്ക് പണം തട്ടിപ്പിന്റെ കഥ [NEWS]

സംസ്ഥാനം നൽകുന്നത് താത്കാലിക ആശ്വാസം മാത്രമാണെന്നും ഐസക് പറഞ്ഞു. വിപരീത നികുതി ഘടന നിലനിൽക്കുന്ന തുണിത്തരങ്ങൾ, പാദരക്ഷകൾ, വളം, എന്നിവയുടെ നികുതി ഉയർത്തണമെന്ന ആവശ്യം കേരളം എതിർത്തു. ഇക്കാര്യം പിന്നീട് ചർച്ച ചെയ്യാനായി മാറ്റി. അഞ്ചുകോടിയിൽ താഴെ വിറ്റുവരവുളള ചെറുകിട വ്യാപാരികൾക്ക് കൊവിഡ് പരിഗണിച്ച് നൽകിയിരുന്ന റിട്ടേൺ ഫയൽ ചെയ്യാനുളള ലേറ്റ് ഫീസ് പലിശ ഇളവ് എന്നിവ സെപ്റ്റംബർ വരെ നീട്ടി.
First published: June 12, 2020, 11:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading