നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Price, Diesel Price Today | പെട്രോളിനും ഡീസലിനും വില കുറച്ച സംസ്ഥാനങ്ങൾ; കേരളം VAT കുറയ്ക്കാൻ തയ്യാറാകുമോ?

  Petrol Price, Diesel Price Today | പെട്രോളിനും ഡീസലിനും വില കുറച്ച സംസ്ഥാനങ്ങൾ; കേരളം VAT കുറയ്ക്കാൻ തയ്യാറാകുമോ?

  പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൊതുവില്‍ മൂല്യവര്‍ധിത നിരക്ക് കുറയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല

  • Share this:
   പെട്രോളിന്റെയും (Petrol) ഡീസലിന്റെയും (Diesel) വിലയില്‍ കഴിഞ്ഞ ദിവസം വലിയ കുറവുണ്ടായി. ഈ ഇന്ധനങ്ങളില്‍ ചുമത്തിയിരുന്ന എക്‌സൈസ് തീരുവയില്‍ (Excise Duty) ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ (Central Government) തീരുമാനിച്ചതാണ് വിലക്കുറവിന് (Price Drop) കാരണമായത്.

   ദീപാവലി ദിനത്തില്‍ രാജ്യത്ത് പെട്രോളിന്റെ വില 5 രൂപയും ഡീസലിന്റെ വില 10 രൂപയുമാണ് കുറഞ്ഞത്. ഈ അവസരത്തില്‍ ബിജെപിയും എന്‍ഡിഎ സഖ്യവും ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങള്‍ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതിയും (VAT) കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ വിലക്കുറവില്‍ പെട്രോളും ഡീസലും ലഭ്യമാക്കുക എന്നതായിരുന്നു ഈ സംസ്ഥാനങ്ങളുടെ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും വന്നിട്ടില്ല.

   ബിജെപി ഭരിക്കുന്ന ഗുജറാത്ത്, ഉത്തര്‍ പ്രദേശ്, കര്‍ണാടക, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ആസാം, ബീഹാര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ബുധനാഴ്ച വൈകുന്നേരം തന്നെ ഇന്ധനങ്ങള്‍ക്ക് മേലുള്ള മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള എക്‌സൈസ് തീരുവ കുറച്ചതിന് പിന്നാലെയാണ് ഈ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

   ഇന്ധന വിലയില്‍ അടുത്ത കാലത്തുണ്ടായ റെക്കോര്‍ഡ് വര്‍ദ്ധനവ് മൂലം രാഷ്ട്രീയ എതിരാളികളില്‍ നിന്നും ഉപഭോക്താക്കളില്‍ നിന്നും നേരിടേണ്ടിവന്ന സമ്മര്‍ദ്ദമാണ് ഇന്ധനവില കുറയ്ക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. എന്നാല്‍, മൂല്യവര്‍ധിത നികുതി കുറയ്ക്കണോ എന്ന കാര്യത്തില്‍ പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് മുതലായ സംസ്ഥാനങ്ങള്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല.

   എന്‍ഡിഎ ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒഡീഷ മാത്രമാണ് ഇതുവരെ ഇന്ധനവില കുറയ്ക്കാന്‍ തീരുമാനിച്ചത്. മിസോറാം, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും ഈ നീക്കത്തിന്റെ ഭാഗമായി പങ്കുചേര്‍ന്നു. പുതുച്ചേരി, ജമ്മു കശ്മീര്‍, ചണ്ഡീഗഢ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും സമാനമായ നിലപാട് സ്വീകരിച്ചു. നികുതിയിളവ് ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചത് ചണ്ഡീഗഢ് ആണ്. 'കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും മേല്‍ ചുമത്തിയ തീരുവ കുറച്ച സാഹചര്യത്തില്‍ ചണ്ഡീഗഢ് ഭരണകൂടം പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതി 7 രൂപയാണ് കുറച്ചത്. നവംബര്‍ 4 അര്‍ധരാത്രി മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന്', ചണ്ഡീസ്ഗഡ് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

   പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പൊതുവില്‍ മൂല്യവര്‍ധിത നിരക്ക് കുറയ്ക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. എന്നാല്‍ കേരളത്തിലെ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാനത്തിന് ഇന്ധനങ്ങളുടെ മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. ഇന്ധനവില കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം മുഖം രക്ഷിക്കാനുള്ള താല്‍ക്കാലിക ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.

   പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി കുറച്ച സംസ്ഥാനങ്ങള്‍

   ഗുജറാത്ത്: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
   ഉത്തര്‍ പ്രദേശ്: പെട്രോള്‍ 12 രൂപ/ലിറ്റര്‍; ഡീസല്‍ 12 രൂപ/ലിറ്റര്‍
   ഉത്തരാഖണ്ഡ്: പെട്രോള്‍ 2 രൂപ/ലിറ്റര്‍; ഡീസല്‍ 2 രൂപ/ലിറ്റര്‍
   ആസാം: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
   കര്‍ണാടക: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
   ഗോവ: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
   മണിപ്പൂര്‍: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
   ത്രിപുര: പെട്രോള്‍ 7 രൂപ/ലിറ്റര്‍; ഡീസല്‍ 7 രൂപ/ലിറ്റര്‍
   Published by:Jayashankar AV
   First published:
   )}