HOME » NEWS » Money » STEPPING INTO THE FUTURE WITHOUT LIMITS

പരിധികളില്ലാത്ത ഭാവിയിലേക്കുള്ള കാൽവെയ്പ്പ്

അവസരങ്ങളുടെ വലിയ ലോകം തുറക്കാൻ അനന്തമായ സാധ്യതകൾ നെയ്തെടുക്കുന്നു

News18 Malayalam | news18-malayalam
Updated: July 19, 2021, 12:38 PM IST
പരിധികളില്ലാത്ത ഭാവിയിലേക്കുള്ള കാൽവെയ്പ്പ്
Kirloskar
  • Share this:
130-ലേറെ വർഷങ്ങൾക്ക് മുമ്പ്, മറ്റുള്ളവർ പിന്നിട്ട വഴികളിലേക്ക് നോക്കിയിരുന്നപ്പോൾ ഒരാൾ ഭാവിയിലേക്ക് തന്‍റെ നോട്ടമുറപ്പിച്ചു. സൈക്കിൾ റിപ്പെയർ ഷോപ്പിൽ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പ് തൂമ്പാ നിർമ്മിച്ച അദ്ദേഹം രാജ്യത്തിന്‍റെ വ്യാവസായിക വിപ്ലവത്തിന് തുടക്കമിട്ടു. മനുഷ്യപുരോഗതി ലക്ഷ്യമിട്ട് തനിക്ക് ചുറ്റുമുള്ള സമൂഹം, പരിസ്ഥിതി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം തേടുകയായിരുന്നു അദ്ദേഹം. തലമുറകൾ കടന്നു പോയിട്ടും അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. സമാനതകളില്ലാത്ത വർക്ക് എത്തിക് നിലനിർത്തിയ അദ്ദേഹം ഓരോ വെല്ലുവിളിയേയും അവസരങ്ങളാക്കി മാറ്റി. ഇന്ന്, അദ്ദേഹത്തിന്‍റെ പഠിപ്പിക്കലുകളാണ് കൃഷി, വ്യവസായങ്ങൾ, പവർ പ്ലാന്‍റുകൾ, ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്റ്റുകൾ, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, റിയൽ എസ്റ്റേറ്റ് മേഖല, റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ്, ഏവിയേഷൻ, എയ്റോനോട്ടിക്ക്സ് തുടങ്ങിയ മേഖലകളുടെ നട്ടെല്ലായ പരിഹാരങ്ങൾ നൽകാൻ കിർലോസ്ക്കറിനെ (Kirloskar) പ്രാപ്തമാക്കുന്നത്. വളർച്ചാ ഘട്ടങ്ങൾക്ക് ഇന്ധനമായത് ഇന്നൊവേഷൻ, സഹകരണം, ക്രിയേഷൻ എന്നിവയാണ്.

കാലം മാറി, സമൂഹത്തിന്‍റെ ചിന്താഗതിയും ആവശ്യകതകളും മാറി. ഈ മാറ്റത്തിനൊപ്പം മുഖംമിനുക്കാനും വികാസം പ്രാപിക്കാനും കിർലോസ്ക്കറിന് (Kirloskar) സാധിച്ചു. കഴിഞ്ഞ 130 വർഷങ്ങളായി മുറുകെപിടിക്കുന്ന തത്വദർശനങ്ങൾ അവർ ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നു. അന്തർലീനമായ മനുഷ്യകഴിവുകളെ സമാഹരിക്കുകയും തുറന്നുവിടുകയും ചെയ്യുന്ന ഒരു തത്ത്വശാസ്ത്രം. കാലത്തിന്‍റെ അതിർവരമ്പുകളെ ഭേദിച്ചു നിൽക്കുന്ന ഈ തത്വശാസ്ത്രം ഭാവിയിലേക്കുള്ള യാത്രയിലും മാർഗ്ഗദർശ്ശിയാണ്. ഈ തത്വദർശനങ്ങൾക്ക് ‘പരിമിതികളില്ല’

ഭാവിയിൽ കണ്ണു നട്ടുള്ള എഞ്ചിനീയറിംഗ് മികവിലൂടെ ഫോക്കസ് ചെയ്യുന്നത് പരിധികളില്ലാത്ത അവസരങ്ങളാണ്. നടപ്പുരീതികളെ തച്ചുടക്കുന്ന പരിഹാരങ്ങൾ തുറന്നിടുന്ന അവസരങ്ങൾ. ഈ അവസരങ്ങളാണ് കിർലോസ്ക്കറിനെ (Kirloskar) തുടർച്ചയായി വെല്ലുവിളിക്കുന്നതും മൂല്യം സൃഷ്ടിക്കുന്നതും അതിർവരമ്പുകളെ ഭേദിക്കുന്നതുമായ ഇന്നൊവേറ്റീവ് ഓഫറിംഗുകൾ നൽകാൻ പ്രാപ്തമാക്കുന്നത്. അതിരുകളില്ലാത്ത സാധ്യതകളുടെ ലോകം സൃഷ്ടിക്കുന്നതിന്അവർ ടെക്നോളജിയുടെ പിൻബലത്തിൽ പ്ലാറ്റ്ഫോമുകൾ നിർമ്മിക്കുന്നു. കാർഷിക ഉപകരണങ്ങൾ, പവർ ജനറേഷൻ, ന്യൂമാറ്റിക് പാക്കേജുകൾ, കൂളിംഗ് സൊലൂഷനുകൾ തുടങ്ങിയ മേഖലകളിലെ ലീഡറാക്കി കമ്പനിയെ മാറ്റുന്നത് ഇതൊക്കെയാണ്.

അറിവിന്‍റെ കലവറയും അനുഭവസമ്പത്തിന്‍റെ സമ്പന്നതയും നിറഞ്ഞ പാരമ്പര്യം, ഒരു വ്യക്തിയുടെ ഒരു കമ്പനിയുടെ മനോവീര്യത്തിൽ അതിരുകളില്ലാത്ത വളർച്ച എങ്ങനെ സാധ്യമാക്കാമെന്ന അളവുകോലായി മാറുന്നു. വളർച്ച അളക്കുന്നത് സമൂഹത്തിന്‍റെ മൊത്തത്തിലുള്ള പുരോഗതിയിലൂടെയും ക്ഷേമത്തിലൂടെയുമാണ്. ഇതിനാണ് കമ്പനികൾ നിലനിൽക്കുന്നത്. അവർ സപ്ലയർമാരുമായും വിതരണക്കാരുമായും ഉപഭോക്താക്കളുമായും സഹകരിച്ച് ആജീവനാന്ത പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളുടെ ചില്ലറുകളും ഉയർന്ന പ്രദേശങ്ങളിലെ കാഠിന്യം നിറഞ്ഞ പ്രദേശിങ്ങളെ ജീവിതങ്ങൾക്ക് ഊർജ്ജം പകരുന്ന ജനറേറ്ററുകളിലൂടെയും വെളിവാകുന്നത്, കമ്പനിയുടെ പ്രതിബദ്ധതയാണ്. ഇതൊക്കെ അവരെ ശരിക്കും ‘പരിമിതികളില്ലാത്തത്’ ആക്കി മാറ്റുന്നു.

വീഡിയോയിൽ കാണുന്നത് പോലെ, നൂറ്റാണ്ടുകൾക്ക് മുമ്പുണ്ടായിരുന്ന ഒരു മനുഷ്യന്‍റെ ദീർഘവീക്ഷണം, ഭാവനയിലും അത് നടപ്പാക്കുന്നതിലും പരിധികളില്ലാത്ത കമ്പനിയാകാൻ, ഇന്ന് ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ബലവത്താകുന്നു.

Youtube Video


ഇന്നൊവേഷൻ പ്രധാന ലക്ഷ്യമാക്കിക്കൊണ്ട് കാലക്രമേണ ആർജ്ജിച്ചെടുത്ത അറിവിനെ പ്രയോജനപ്പെടുത്തിയുള്ള യാത്രയിലൂടെ മെനഞ്ഞെടുക്കുന്നത് സ്ഥിരതയുള്ള നാളേയ്ക്കായുള്ള ദീർഘവീക്ഷണമാണ്. മുൻതലമുറക്കാരിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട്, അതിലേക്ക് പുതുയുഗ ചിന്തകളും നിറച്ച്, വളരാനുള്ള സാധ്യതകൾക്ക് പരിധിയില്ലെന്ന് കിർളോസ്ക്കർ ഉറപ്പാക്കുന്നു.

അവരുടെ ഫിലോസഫിയെക്കുറിച്ച് കൂടുതലറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

അവരുടെ പദ്ധതികളെക്കുറിച്ച് അറിഞ്ഞിരിക്കാൻ, ഫെയ്സ്ബുക്ക്, ലിങ്ക്ഡ്ഇൻ, ട്വിറ്റർ, യൂട്യൂബ്, ഇൻസ്റ്റഗ്രാം എന്നിവിടങ്ങളിൽ അവരെ പിന്തുടരൂ.

This is a partnered post
Published by: Naseeba TC
First published: July 19, 2021, 12:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories