• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

കര്‍ണാടകയിലെ ബിജെപി കുതിപ്പില്‍ ഓഹരിവിപണിയും കുതിക്കുന്നു

news18
Updated: May 15, 2018, 11:47 AM IST
കര്‍ണാടകയിലെ ബിജെപി കുതിപ്പില്‍ ഓഹരിവിപണിയും കുതിക്കുന്നു
news18
Updated: May 15, 2018, 11:47 AM IST
കൊച്ചി : കര്‍ണാടകയിലെ ബിജെപി മുന്നേറ്റം ഓഹരി വിപണികളും ആഘോഷിക്കുന്നു. സംസ്ഥാനത്ത് ബിജെപി കേവലഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന് ഏകദേശം ഉറപ്പായപ്പോള്‍ തന്നെ ഓഹരി വിപണികളില്‍ വന്‍ കുതിപ്പ് തുടങ്ങിയിരുന്നു. മുംബൈ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 430 പോയിന്റ് വരെയും നാഷണല്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 120 പോയിന്റ് വരെയുമാണ് നോട്ടമുണ്ടാക്കിയത്. എല്ലാ മേഖലകളിലും ഓഹരി വിപണി കുതിപ്പ് തുടരുകയാണ്.

തെരഞ്ഞെടുപ്പ് ഫലം വരാനിരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ കാര്യമായ ചലനങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ന് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങളില്‍ കോണ്‍ഗസ് മുന്നിട്ട് നിന്നപ്പോഴും സൂചികകളില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍ ബിജെപി ലീഡ് നേടിത്തുടങ്ങിയതോടെ ഓഹരിവിപണിയിലും കുതിച്ചു ചാട്ടം ആരംഭിച്ചു. ആദ്യ മണിക്കൂറില്‍ 30 പോയിന്റ് മാത്രം നേട്ടമുണ്ടായിരുന്ന സെന്‍സെക്‌സ് ഒറ്റകുതിപ്പില്‍ 430 വരെയെത്തി.

എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ്, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് റാലിയില്‍ മുന്‍നിരയിലുള്ളത്. ആറു ശതമാനത്തിനു മുകളിലാണ് ഐസിഐസിഐ ബാങ്കിന്റെ നേട്ടം. അതേസമയം രൂപയുടെ മൂല്യത്തില്‍ ഇന്നും ഇടിവ് തുടരുകയാണ്. ഡോളറിനെതിരെ 9 പൈസ നഷ്ടത്തിലാണ് രൂപയുടെ വ്യാപാരം പുരോഗമിക്കുന്നത്.
First published: May 15, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍