• HOME
  • »
  • NEWS
  • »
  • money
  • »
  • Stock Market | ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സിൽ 1,545 പോയിന്റ് നഷ്ടം; നിഫ്റ്റി 17149ലേയ്ക്ക് കൂപ്പുകുത്തി

Stock Market | ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്‌സിൽ 1,545 പോയിന്റ് നഷ്ടം; നിഫ്റ്റി 17149ലേയ്ക്ക് കൂപ്പുകുത്തി

റിയൽറ്റി, മെറ്റൽ, ഓട്ടോ, ഐടി ഓഹരികളാണ് കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചിരിക്കുന്നത്

sensex

sensex

  • Last Updated :
  • Share this:
    ഓഹരി വിപണിയിൽ (Stock Market) ഇന്ന് കനത്ത ഇടിവ്. സെൻസെക്‌സ് (Sensex) 1,545 പോയിന്റ് അഥവാ മൂന്നു ശതമാനം ഇടിഞ്ഞ് 57491.51 പോയിന്റിൽ എത്തി. നിഫ്റ്റിയിൽ (Nifty) 468.10 പോയിന്റ് അഥവാ 2.95 ശതമാനം ഇടിവ് രേഖപ്പെടുത്തി 17149 എന്ന നിലയിലാണ് വ്യാപാരം ഇന്ന് അവസാനിപ്പിച്ചത്.

    റിയൽറ്റി, മെറ്റൽ, ഓട്ടോ, ഐടി ഓഹരികളാണ് കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചിരിക്കുന്നത്. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നാല് ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സിലെ എല്ലാ ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റാ സ്റ്റീൽ, വിപ്രോ, ടൈറ്റാൻ, ബജാജ് ഫിൻസെർവ് എന്നിവയാണ് സെൻസെക്സിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. എന്നാൽ മറ്റ് ഓഹരികളുമായി താരതമ്യം ചെയ്യുമ്പോൾ ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, സൊമാറ്റോ എന്നിവയാണ് ഇപ്പോഴും സജീവമായ ഓഹരികൾ.

    2022ലെ നിഫ്റ്റിയിലെ നേട്ടം മുഴുവൻ വിപണിയിലെ ഇന്നത്തെ തകർച്ചയോടെ ഇല്ലാതായി. 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും മോശം പ്രതിമാസ ഇടിവാണ് നിഫ്റ്റി ഐടിയ്ക്ക് ഇന്ന് നേരിടേണ്ടി വന്നത്. ഇതോടെ നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

    ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ ഓഹരികൾ 19% ഇടിഞ്ഞു. ഓൺലൈൻ വ്യാപാര സ്ഥാപനമായ നൈകയുടെ ഓഹരികൾ 11.2% ഇടിവ് രേഖപ്പെടുത്തി. 2021ലെ ഓഹരി വിപണിയിലെ അരങ്ങേറ്റത്തിനു ശേഷം ആദ്യമായാണ് നൈക ഓഹരികൾ ഏറ്റവും താഴ്ന്ന നിലയിലെത്തുന്നത്.

    ആഗോള വിപണികളിലെ ഇടിവാണ് കഴിഞ്ഞ ഒരാഴ്ച്ചയായി ഇന്ത്യൻ ഓഹരി വിപണിയെ ബാധിച്ചിരിക്കുന്നത്. 2022 ലെ യുഎസ് ഫെഡറൽ റിസർവിന്റെ നിരക്ക് വർദ്ധനവാണ് ദലാൽ സ്ട്രീറ്റിനെ ഉലച്ചിരിക്കുന്നത്. ജനുവരി 14ന് 61,223.03 എന്ന നിലയിലെത്തിയ ബിഎസ്ഇ സെൻസെക്സ് ജനുവരി 21ന് 59,037.18 എന്ന നിലയിലെത്തിയിരുന്നു. ഇന്ന് വിപണി വീണ്ടും കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചു.

    Also Read- Public Provident Fund | പിപിഎഫ് അക്കൗണ്ടില്‍ പ്രതിദിനം 250 രൂപ നിക്ഷേപിക്കൂ; 62 ലക്ഷം രൂപ തിരികെ നേടാം; എങ്ങനെയെന്നറിയാം

    സോന ബിഎൽഡബ്ല്യു പ്രിസിഷൻ ഫോർജിംഗ്‌സ്, വോഡഫോൺ ഐഡിയ, സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് എന്നിവയുടെ കനത്ത നഷ്ടത്തെ തുടർന്ന് ബിഎസ്‌ഇ മിഡ്‌ക്യാപ് സൂചിക മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞത്.

    എനർജി-ടു-ടെലികോം ഭീമനായ റിലയൻസ് ഇൻഡസ്ട്രീസ് കമ്പനിയുടെ അറ്റാദായത്തിൽ 41.58 ശതമാനം വാർഷിക വളർച്ച റിപ്പോർട്ട് ചെയ്തിട്ടും
    വിപണിയിലെ ഇന്നത്തെ തകർച്ചയ്ക്കിടയിൽ റിലയൻസ് ഓഹരികൾ 3% ഇടിഞ്ഞു. എന്നാൽ ഒക്‌ടോബർ-ഡിസംബർ ത്രൈമാസത്തിലെ അറ്റാദായത്തിൽ 25 ശതമാനം വർധനവ് രേഖപ്പെടുത്തിയതിനെത്തുടർന്ന് ഐസിഐസിഐ ബാങ്കിന്റെ ഓഹരികൾ ഇന്ന് വിപണിയിലെ തകർച്ചയ്ക്കിടയിലും 1% നേട്ടം കൈവരിച്ചു

    കൊമെക്സ് (Comex) ഗോൾഡ് ഫ്യൂച്ചറുകൾ നിലവിൽ 1841.25 ഡോളർ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ജനുവരി ആദ്യവാരത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 1781.30 ഡോളറിനെ അപേക്ഷിച്ച് കഴിഞ്ഞ മൂന്ന് ആഴ്‌ചകളിൽ സ്വർണ വില ഉയർന്നു.
    Published by:Anuraj GR
    First published: