നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Covid 19 Medicine | 2000 വർഷം പഴക്കമുള്ള ഗ്രീക്ക് മരുന്ന് അതിവേഗം കോവിഡ് ഭേദമാക്കുന്നുവെന്ന് കണ്ടെത്തൽ

  Covid 19 Medicine | 2000 വർഷം പഴക്കമുള്ള ഗ്രീക്ക് മരുന്ന് അതിവേഗം കോവിഡ് ഭേദമാക്കുന്നുവെന്ന് കണ്ടെത്തൽ

  ഈ മരുന്ന് ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണത്തിൽ രോഗം വേഗം ഭേദമാകുന്നതായി തെളിഞ്ഞു

  tablet

  tablet

  • Share this:
   ന്യൂയോർക്ക്: കോവിഡ് 19ന് മരുന്നും വാക്സിനും കണ്ടെത്താനുള്ള നിതാന്ത പരിശ്രമത്തിലാണ് ലോകത്തെ ശാസ്ത്രജ്ഞൻമാർ. അതിനിടെ പ്രതീക്ഷ നൽകുന്ന ഒരു വാർത്ത പ്രസിദ്ധീകരിച്ചിരിക്കുകയാണ് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ. 2000 വർഷം പഴക്കമുള്ള ഒരു ഗ്രീക്ക് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ കോവിഡിന് ഫലപ്രദമാണെന്നാണ് റിപ്പോർട്ട് പറയുന്നത്. ഗ്രീസിലെ 105 രോഗികളിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

   ഗ്രീക്ക് പുരാതനവൈദ്യശാസ്ത്രത്തിൽ സന്ധിവാതത്തിന് നിർദ്ദേശിച്ചിട്ടുള്ള ആൻറി-ഇൻഫ്ലമേറ്ററി മരുന്നായ കോൾചിസിൻ ഉപയോഗിച്ചുള്ള പരീക്ഷണമാണ് പുതിയ പ്രതീക്ഷ നൽകുന്നത്. ഈ മരുന്ന് ഉപയോഗിച്ചുള്ള ക്ലിനിക്കൽ പരീക്ഷണത്തിൽ രോഗം വേഗം ഭേദമാകുന്നതായി തെളിഞ്ഞു. 105 രോഗികളിൽ 55 പേർക്ക് മൂന്ന് ആഴ്ച വരെ ദിവസേന കോൾ‌ചിസിൻ നൽകി, സാധാരണ ആൻറിബയോട്ടിക്കുകൾക്കും ആൻറിവൈറലുകൾക്കുമൊപ്പമാണ് ഈ മരുന്ന് നൽകിയത്.

   കോൾ‌ചിസിൻ നൽകിയ രോഗികളുടെ ആരോഗ്യനില അതിവേഗം െച്ചപ്പെട്ടതായി പരിശോധനാ ഫലങ്ങൾ‌ വെളിപ്പെടുത്തുന്നു. അതേസയം പഠനത്തിൽ പങ്കെടുപ്പിച്ച ശേഷിച്ച 50 പേർക്ക് കോൾചിസിൻ നൽകിയില്ല. ഇവരുടെ ആരോഗ്യനില അത്യന്തം ഗുരുതരമായി മാറുകയും ചെയ്തു.

   കോൾചിസിൻ മരുന്ന് വേഗത്തിൽ രോഗമുക്തി നൽകുന്നതിന്‍റെ സൂചനകൾ കാണിക്കുന്നുണ്ടെങ്കിലും വളരെ ചെറിയ അളവിലുള്ള പഠനമാണ് നടത്തിയതെന്ന് ഡോക്ടർമാർ പറയുന്നു. പെരികാർഡിറ്റിസ് പോലുള്ള ഹൃദയ അവസ്ഥകളും ശരീരത്തെ ബാധിക്കുന്ന മറ്റ് ഇൻഫ്ലമേറ്ററി അവസ്ഥകളും തടയുന്നതിനാണ് മരുന്ന് ഉപയോഗിക്കുന്നതെന്ന് ഒർലാൻഡോയിലെ എമർജൻസി മെഡിസിൻ ഫിസിഷ്യൻ ഡോ. രാജീവ് ബഹൽ പറഞ്ഞു.

   എന്നിരുന്നാലും, ക്ലിനിക്കൽ പരീക്ഷണത്തിന്‍റെ വലുപ്പം വളരെ ചെറുതാണെന്നും കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഒരു സാധാരണ മരുന്നായി കോൾചിസിൻ ശുപാർശ ചെയ്യുന്നതിന് അത്തരം കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

   “ഈ മരുന്നിന്‍റെ ഉപയോഗം രോഗികളിൽ നല്ല സൂചനകൾ കാണിക്കുന്നുണ്ട്. എന്നാൽ കോവിഡ്-19 നെ നേരിടാൻ സഹായിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായി കോൾ‌ചിസിൻ ഉൾപ്പെടുത്താൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്” ബഹൽ പറഞ്ഞു.
   TRENDING:'ഇറക്കുമതി പ്രശ്നമല്ല; പക്ഷേ ഗണപതി വിഗ്രഹം എന്തിന് ചൈനയിൽനിന്ന്? നിർമല സീതാരാമൻ [NEWS]Viral video | പട്ടിക്കറിയില്ലല്ലോ ഷൂട്ടിങ്ങാണെന്ന്? വീഡിയോ ചെയ്യുന്നതിനിടയിൽ ടിക്ടോക്ക് താരത്തെ പട്ടി കടിച്ചു [NEWS]Ration for Elephants|ആന റേഷൻ വാങ്ങിയിട്ടെന്ത് കാട്ടാനാ? എന്തായാലും നാട്ടാനകളുടെ റേഷൻ വിതരണം തുടങ്ങി [NEWS]
   അതേസമയം കോവിഡ് രോഗികളിൽ പരീക്ഷിക്കപ്പെടുന്ന ഇൻഫ്യൂഷൻ അല്ലെങ്കിൽ കുത്തിവയ്പ്പ് വഴി നൽകുന്നതിൽനിന്ന് വ്യത്യസ്തമായി കോൾചിസിൻ ഗുളികകളായാണ് നൽകുന്നത്. ഇത് കഴിക്കാൻ എളുപ്പമാണ്. രുന്നിന് വിലയും കുറവാണ്.

   നൂറ്റാണ്ടുകളായി ഗ്രീസിൽ സന്ധിവാതത്തിന് സുരക്ഷിതമായി ഉപയോഗിക്കുന്ന മരുന്നാണ് കോൾചിസിൻ.
   First published:
   )}