• HOME
 • »
 • NEWS
 • »
 • money
 • »
 • SUGGESTIONS FROM MUTUAL FUND EXPERT BALASUBRAMANIAN TO YOUNGSTERS HANDLING MONEY JS

ചെറുപ്പക്കാർ പണം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?; മ്യൂച്വൽ ഫണ്ട് വിദഗ്ധൻ എ. ബാലസുബ്രഹ്മണ്യന്റെ നിർദ്ദേശങ്ങൾ

ചെറുപ്പക്കാര്‍ക്കായി മ്യൂച്വല്‍ ഫണ്ട് മേഖലയിലെ വിദഗ്ധനും ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ എംഡിയും സിഇഒയുമായ എ. ബാലസുബ്രഹ്‌മണ്യന്‍ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ. സാമ്പത്തിക കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയെന്ന് 26 വര്‍ഷത്തിലധികം വിപണിയില്‍ അനുഭവത്തുള്ള എ. ബാലസുബ്രഹ്‌മണ്യന്‍ പങ്കുവയ്ക്കുന്നു.

(Image Credit:: Aditya Birla Sun Life Mutual Funds)

(Image Credit:: Aditya Birla Sun Life Mutual Funds)

 • Share this:
  നിങ്ങളുടെ പ്രായം ഇരുപതുകളുടെ തുടക്കത്തിലാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ ആണെങ്കില്‍ പലരില്‍ നിന്നുമുള്ള സാമ്പത്തിക ഉപദേശങ്ങള്‍ നിങ്ങളെ തേടിയെത്തും. ഇത്തരം ഉപദേശങ്ങളുടെ പ്രളയത്തില്‍പെട്ട് നിങ്ങള്‍ ആശയക്കുഴപ്പത്തിലാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. എന്നാല്‍ ചെറുപ്പക്കാര്‍ക്കായി മ്യൂച്വല്‍ ഫണ്ട് മേഖലയിലെ വിദഗ്ധനും ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ എംഡിയും സിഇഒയുമായ എ. ബാലസുബ്രഹ്‌മണ്യന്‍ നല്‍കുന്ന ചില നിര്‍ദ്ദേശങ്ങള്‍ ഇതാ. സാമ്പത്തിക കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആസൂത്രണം ചെയ്യേണ്ടത് എങ്ങനെയെന്ന് 26 വര്‍ഷത്തിലധികം വിപണിയില്‍ അനുഭവത്തുള്ള എ. ബാലസുബ്രഹ്‌മണ്യന്‍ പങ്കുവയ്ക്കുന്നു.

  അടിസ്ഥാന കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുക

  ഡിജിറ്റൈസേഷന്‍ നിക്ഷേപ രീതിയെ അടിമുടി മാറ്റിമറിച്ചു. ചെറുപ്പക്കാര്‍ക്ക് നിക്ഷേപ അവസരങ്ങളുടെയും സാധ്യതകളുടെയും ഒരു പുതിയ ലോകമാണ് സാങ്കേതികവിദ്യ തുറന്നു നല്‍കിയിരിക്കുന്നത്. ഗ്രോ, പേടിഎം തുടങ്ങിയ ഫിന്‍ടെക് പ്ലാറ്റ്ഫോമുകള്‍ നിക്ഷേപം വിരല്‍ത്തുമ്പില്‍ എത്തിക്കാന്‍ തുടങ്ങി. എങ്കിലും അടിസ്ഥാന നിക്ഷേപ കാര്യങ്ങളില്‍ അടിയുറച്ച് നില്‍ക്കണമെന്ന് ബാലസുബ്രഹ്‌മണ്യന്‍ നിര്‍ദ്ദേശിക്കുന്നു.

  ''സമയവും പ്രായവും എത്ര മാറിയാലും 1 + 1 = 2 ആണ്. അതുപോലെ, അടിസ്ഥാന നിക്ഷേപ തത്വങ്ങളും മാറ്റമില്ലാതെ തുടരുന്നു. നിക്ഷേപം ആരംഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിങ്ങളുടെ ആവശ്യങ്ങള്‍ വ്യക്തമായി തിരിച്ചറിയുകയും അതിന് അനുസരിച്ച് നിക്ഷേപങ്ങള്‍ തരംതിരിക്കുകയും ചെയ്യുക എന്നതാണ്. അത് ഹ്രസ്വകാല അല്ലെങ്കില്‍ ദീര്‍ഘകാല സ്വഭാവമുള്ളതാകട്ടെ, അതിനനുസരിച്ച് നിങ്ങളുടെ നിക്ഷേപങ്ങള്‍ തരംതിരിക്കുക. നിങ്ങളുടെ ലക്ഷ്യം, ആവശ്യങ്ങള്‍, ദീര്‍ഘവീക്ഷണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആയിരിക്കണം പോര്‍ട്ട്ഫോളിയോ തയ്യാറാക്കേണ്ടത്. ഇത് നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിനും ദീര്‍ഘകാല ആവശ്യങ്ങള്‍ക്കായുള്ള സമ്പാദ്യം സൃഷ്ടിക്കുന്നതിനും സഹായിക്കും''.

  ട്രെന്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക

  ഒരു ട്രെന്‍ഡും എന്നെന്നേക്കുമായി നിലനില്‍ക്കില്ല, അതിനാല്‍ വിപണിയില്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ അറിവുണ്ടായിരിക്കണം. ഇന്ത്യയെപ്പോലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച് ഇത് കൂടുതല്‍ പ്രസക്തമാണ്. നിക്ഷേപ രീതികളില്‍ ഡിജിറ്റൈസേഷന്‍, സുസ്ഥിരത തുടങ്ങിയ പുതിയ പ്രവണതകള്‍ ഇവിടെ കൂടുതലായി സ്വീകരിക്കപ്പെടുന്നുണ്ട്.

  മഹാമാരിയ്ക്ക് ശേഷമുള്ള ലോകം ഒരു ഹൈബ്രിഡ് വര്‍ക്ക് മോഡലിലേക്ക് മാറുകയും സമ്പദ്വ്യവസ്ഥ 5 ട്രില്യണ്‍ ഡോളറിലേയ്ക്ക് നീങ്ങുകയും ചെയ്യുമ്പോള്‍, സമ്പദ്വ്യവസ്ഥയുടെ ചില മേഖലകളുടെ പുനരുജ്ജീവനത്തെ കുറച്ച് കാണാന്‍ സാധിക്കില്ല. ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസിയുടെ 2021 ട്രെന്‍ഡ് സ്‌പോട്ടിംഗ് റിപ്പോര്‍ട്ട് അനുസരിച്ച് 2002 മുതലുള്ള വിപണിയുടെ വിശകലനത്തെ അടിസ്ഥാനമാക്കി, ഓരോ സമയത്തും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്ന മേഖലകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

  ഒക്ടോബര്‍ 02 - ജനുവരി 08: വ്യവസായങ്ങള്‍
  ജനുവരി 08 - ഒക്ടോബര്‍ 08: കണ്‍സ്യൂമര്‍ സ്റ്റേപ്പിള്‍സ്
  ഒക്ടോബര്‍ 08 - നവംബര്‍ 10: മീഡിയ
  നവംബര്‍ 10 - ഓഗസ്റ്റ് 13: ആരോഗ്യമേഖല
  ആഗസ്റ്റ് 13- ഫെബ്രുവരി 16: ഓട്ടോ
  ഫെബ്രുവരി 16- ജനുവരി 20: കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്

  നിക്ഷേപത്തില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് ബാലസുബ്രഹ്‌മണ്യന്‍ പറയുന്നു. എന്നാല്‍ ഊഹങ്ങളില്‍ അമിതമായി വിശ്വസിക്കരുത്. പുതിയ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും വിപണിയില്‍ സ്ഥാനം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ നിലവിലുള്ള കമ്പനികള്‍ അവരുടെ മത്സരാധിഷ്ഠിത നില നിലനിര്‍ത്താനാകും ശ്രമിക്കുക. ഫ്യൂച്ചറുകളും ഓപ്ഷനുകളും പോലുള്ള അസ്ഥിരമായ മാര്‍ക്കറ്റ് ഉപകരണങ്ങളില്‍ വ്യാപാരം നടത്തുന്നതിന് മുമ്പ് ഒരു നല്ല നിക്ഷേപ അടിത്തറ സൃഷ്ടിക്കാന്‍ ചെറുപ്പക്കാര്‍ ശ്രമിക്കണം.

  യാഥാര്‍ത്ഥ്യബോധത്തോടെയുള്ള പ്രതീക്ഷകള്‍
  സുബ്രഹ്‌മണ്യന്‍ പറയുന്നതനുസരിച്ച്, തന്റെ നിക്ഷേപ യാത്രയില്‍ അദ്ദേഹം പഠിച്ച അടിസ്ഥാന പാഠങ്ങളിലൊന്ന്, വരുമാനത്തിന്റെ പ്രായോഗിക മൂല്യങ്ങളും പ്രതീക്ഷകളും മനസിലാക്കുകയും അവ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ്. തന്റെ പ്രാരംഭ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നെറ്റ് അസറ്റ് വാല്യു പത്തിരട്ടി നേട്ടമുണ്ടാക്കിയ വ്യാപാരത്തിന് സാക്ഷ്യം വഹിച്ചതെങ്ങനെയെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. എന്നാല്‍ ഏഴിരട്ടി കുറഞ്ഞ മൂല്യത്തില്‍ ഓഹരി വില്‍ക്കേണ്ടി വന്നു. ഒരു കമ്പനിക്കും ഒരു നിശ്ചിത സമയത്തിന് ശേഷം അവരുടെ ബുക്ക് വാല്യുവിന് അപ്പുറം വ്യാപാരം നടത്താന്‍ കഴിയില്ല. അതിനാല്‍, നിക്ഷേപിക്കുന്നതിന് മുമ്പ് കമ്പനിയുടെ അടിസ്ഥാന ബിസിനസും സാമ്പത്തിക സങ്കീര്‍ണതകളും മനസ്സിലാക്കണം.
  Published by:Jayashankar AV
  First published:
  )}