നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • COVID 19| അതിസമ്പന്നർക്ക് വെൽത്ത് ടാക്സ്; കോവിഡ് സെസ്; പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പുതിയ നിർദേശങ്ങൾ

  COVID 19| അതിസമ്പന്നർക്ക് വെൽത്ത് ടാക്സ്; കോവിഡ് സെസ്; പ്രതിരോധപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ പുതിയ നിർദേശങ്ങൾ

  Super Rich May Have to Pay Wealth Tax | പുതിയ നികുതി നിർദേശങ്ങളിലൂടെ കുറഞ്ഞത് 50,000 കോടിരൂപ സർക്കാരിന് അധികമായി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

  News18

  News18

  • Share this:
   മുംബൈ: കോവിഡ് വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ അതിസമ്പന്നർക്ക് നികുതി വർധിപ്പിക്കാനും പ്രത്യക സെസ് ഏർപ്പെടുത്താനും നിർദേശം. 50 നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമാണ് ഈ നിർദേശങ്ങൾ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് സമർപ്പിച്ചത്.

   പ്രതിസന്ധി ഘട്ടങ്ങളിൽ അതിസമ്പന്നർക്ക് പൊതുനന്മക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ബാധ്യതയുണ്ടെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ സി പി ജോഷിക്ക് ഐആർഎസ് അസോസിയേഷൻ സമർപ്പിച്ച നിർദേശങ്ങളിൽ പറയുന്നു. രണ്ടുതരത്തിൽ സമ്പന്നർക്കായി നികുതി ചുമത്താനാണ് ഇവർ ശുപാർശ ചെയ്തിരിക്കുന്നത്. ഇവ രണ്ടും നിശ്ചിത കാലയളവിലേക്ക് മാത്രം പരിമിതമായി നടപ്പിലാക്കണം. ഒരുകോടിക്ക് മുകളിൽ വരുമാനം ലഭിക്കുന്നവർക്ക് 40 ശതമാനമായി നികുതി സ്ലാബ് ഉയർത്തുക, അഞ്ച് കോടിക്ക് മേൽ ആസ്തിയുള്ള സമ്പന്നർക്ക് സ്വത്ത് നികുതി ഏർപ്പെടുത്തുക തുടങ്ങിയവയാണ് ഉദ്യോഗസ്ഥർ സമർപ്പിച്ച നിർദ്ദേശത്തിലുള്ളത്.

   BEST PERFORMING STORIES:ഒന്നല്ല, രണ്ടുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് കോൺഗ്രസുകാരനായ അധ്യാപകൻ[NEWS]കേരളത്തിൽ ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് [NEWS]ദുരൂഹത നിറച്ച് കിം ജോംഗ് ഉന്നിന്റെ തിരോധാനം: മരിച്ചെന്നും ജീവച്ഛവമായെന്നുമുള്ള തരത്തിൽ റിപ്പോര്‍ട്ടുകൾ [NEWS]

   പുതിയ നികുതി നിർദേശങ്ങളിലൂടെ കുറഞ്ഞത് 50,000 കോടിരൂപ സർക്കാരിന് അധികമായി ലഭിക്കുമെന്നാണ് സംഘം കണക്കാക്കുന്നത്. ഈ തുക പ്രത്യേകമായി മാറ്റണം. ഇതിന് പുറമെ നാലുശതമാനം കോവിഡ് റിലീഫ് സെസ് കൂടി ഏർപ്പെടുത്തണമെന്നും ഇവർ നിർദ്ദേശിച്ചു. അതിലൂടെ 15,000 മുതൽ 18,000 കോടിവരെ അധികമായി ലഭിക്കുമെന്നും നിർദ്ദേശത്തിൽ പറയുന്നു. മധ്യവർഗക്കാർക്ക് പ്രയാസങ്ങൾ ഉണ്ടാക്കാതിരിക്കാൻ 10 ലക്ഷത്തിന് മുകളിൽ വരുമാനം ഉള്ളവർക്ക് മാത്രം ഈ സെസ് ഏർപ്പെടുത്തിയാൽ മതിയെന്നാണ് ഇവർ ശുപാർശ ചെയ്യുന്നത്.   Published by:Rajesh V
   First published:
   )}