• HOME
  • »
  • NEWS
  • »
  • money
  • »
  • Cryptocurrency | സ്ത്രീകൾക്ക് താത്പര്യം ബിറ്റ്‌കോയിനിനോട്; പുരുഷന്മാർ നിക്ഷേപം നടത്തുന്നത് ഷിബ ഇനുവിൽ; WazirX സർവേ റിപ്പോർട്ട് പുറത്ത്

Cryptocurrency | സ്ത്രീകൾക്ക് താത്പര്യം ബിറ്റ്‌കോയിനിനോട്; പുരുഷന്മാർ നിക്ഷേപം നടത്തുന്നത് ഷിബ ഇനുവിൽ; WazirX സർവേ റിപ്പോർട്ട് പുറത്ത്

  • Last Updated :
  • Share this:
    ബിനാൻസിന്റെ (Binance) പിന്തുണയുള്ള ക്രിപ്റ്റോകറൻസി (Cryptocurrency) എക്സ്ചേഞ്ചാണ് വസിർഎക്സ് (WazirX). 2021ൽ വസിർഎക്സ് 43 ബില്യൺ ഡോളറിന്റെ വ്യാപാരം നടത്തിയതായി ബെംഗളൂരു ആസ്ഥാനമായുള്ള ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ഒരു റിപ്പോർട്ടിൽ വ്യക്തമാക്കി. ബിറ്റ്കോയിൻ (BTC), ടെതർ (USDT), ഷിബ ഇനു (SHIB), ഡോഗ്കോയിൻ (DOGE), വാസിർഎക്സ് ടോക്കൺ (WRX), മാറ്റിക് (MATIC) എന്നിവയാണ് എക്സ്ചേഞ്ചിൽ ഏറ്റവുമധികം വ്യാപാരം നടക്കുന്ന ക്രിപ്റ്റോകറൻസികൾ.

    "2021 മുതലുള്ള ഹൈലൈറ്റുകളും നിരീക്ഷണങ്ങളും: ദി ഇയർ ഓഫ് ക്രിപ്റ്റോ" (“Highlights & Observations From 2021: The Year Of Crypto”) എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ട് വാസിർഎക്സ് ഉപയോക്താക്കളുടെ എണ്ണം 10 മില്യൺ കടന്നതായും റിപ്പോർട്ട് ചെയ്യുന്നു.

    വാസിർഎക്സ് നടത്തിയ ഒരു ഉപയോക്തൃ സർവേയിൽ പ്രതികരിച്ചവരിൽ 51 ശതമാനം പേരും സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നുമാണ് ക്രിപ്‌റ്റോയെക്കുറിച്ച് മനസ്സിലാക്കിയതെന്ന് വ്യക്തമാക്കി. സർവേയിൽ, പ്രതികരിച്ചവരിൽ 44 ശതമാനം പേരും തങ്ങളുടെ മൊത്തത്തിലുള്ള നിക്ഷേപ പോർട്ട്‌ഫോളിയോയുടെ 10 ശതമാനം വരെ ക്രിപ്‌റ്റോകറസിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പറയുന്നു.

    പുതിയ വനിതാ ഉപയോക്താക്കളുടെ എണ്ണത്തിൽ 1009 ശതമാനം വർധനവുണ്ടായതായും പുരുഷ നിക്ഷേപകരുടെ സൈൻ-അപ്പുകളിൽ 829 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സ്ത്രീകൾ ബിറ്റ്കോയിനിലാണ് കൂടുതൽ വ്യാപാരം നടത്തുന്നതെന്നും പുരുഷന്മാർ ഷിബ ഇനുവിൽ നിക്ഷേപം നടത്താനാണ് കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ ക്രിപ്‌റ്റോയിൽ ട്രേഡിംഗും നിക്ഷേപവും നടത്തുന്ന 66 ശതമാനം വസിർഎക്സ് ഉപയോക്താക്കളും 35 വയസ്സിന് താഴെയുള്ളവരാണെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു.



    സർവ്വേയിൽ പങ്കെടുത്ത 54 ശതമാനം പേർ ക്രിപ്‌റ്റോകറൻസി മേഖലയിൽ കരിയർ കണ്ടെത്താൻ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി. റിപ്പോർട്ട് അനുസരിച്ച്, മെട്രോകൾക്കും ടയർ-1 നഗരങ്ങൾക്കും പുറമെ ചെറിയ നഗരങ്ങളിൽ നിന്നും ക്രിപ്‌റ്റോ നിക്ഷേപകരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗുവാഹത്തി, കർണാൽ, ബറേലി തുടങ്ങിയ ചെറിയ നഗരങ്ങളിൽ നിന്നുള്ള ക്രിപ്റ്റോകറൻസി നിക്ഷേപകരുടെ എണ്ണത്തിൽ 700 ശതമാനം വർധനവുണ്ടായി.

    “ഉപയോക്താക്കൾ ക്രിപ്‌റ്റോയെ ഒരു വളർന്നുവരുന്ന അസറ്റ് ക്ലാസായി അംഗീകരിക്കാൻ തുടങ്ങിയിരിക്കുന്നു. ക്രിപ്‌റ്റോ കൈകാര്യം ചെയ്യുന്ന മറ്റ് വികസിത രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ലോക ഭൂപടത്തിൽ ഇടം നേടും. ക്രിപ്റ്റോകറൻസി ഇന്ത്യയിലെ ഈ ജനപ്രിയ അസറ്റ് ക്ലാസിന്റെ ഭാവി സുഗമമാക്കുന്നതിനും ആത്മനിർഭർ ഭാരതായി മാറുന്നതിനും നമ്മെ സഹായിക്കും“ വസീർഎക്‌സ് സിഇഒ നിശ്ചൽ ഷെട്ടി പറഞ്ഞു.

    എന്നാൽ നിക്ഷേപകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിപ്‌റ്റോ റെഗുലേഷൻ ബില്ലിന് കാലതാമസം നേരിട്ടേക്കാം. 2022 സെഷൻ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ ആരംഭിക്കുന്നത് വരെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയില്ലെന്നാണ് ചില മാധ്യമ റിപ്പോർട്ടുകൾ.

    Summary: Women prefer Bitcoin whereas men are interested towards Shiba Inu. Finds a survey conducted by WazirX 2021 
    Published by:user_57
    First published: