Swiggy Wallet| പുതിയ പേമെന്റ് പ്ലാറ്റ്ഫോമുമായി സ്വിഗ്ഗി; വാലറ്റ് പുറത്തിറക്കിയത് ICICI ബാങ്കുമായി ചേർന്ന്

ഓൺലൈൻ പേയ്മെന്റുകൾ നടത്താനാകുന്നതിനൊപ്പം പണം സൂക്ഷിക്കുനനതിനും കൈമാറുന്നതിനുമൊക്കെ ഈ വാലറ്റ് ഉപയോഗിക്കാം.

News18 Malayalam | moneycontrol
Updated: June 30, 2020, 1:52 PM IST
Swiggy Wallet| പുതിയ പേമെന്റ് പ്ലാറ്റ്ഫോമുമായി സ്വിഗ്ഗി; വാലറ്റ് പുറത്തിറക്കിയത് ICICI ബാങ്കുമായി ചേർന്ന്
News18 Malayalam
  • moneycontrol
  • Last Updated: June 30, 2020, 1:52 PM IST
  • Share this:
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി പുതിയ പെയ്മെന്റ് വാലറ്റ് പുറത്തിറക്കി. ഐസിഐസിഐ ബാങ്കുമായി ചേർന്നാണ് പുതിയ നീക്കം. ഓൺലൈൻ പേയ്മെന്റുകൾ നടത്താനാകുന്നതിനൊപ്പം പണം സൂക്ഷിക്കുനനതിനും കൈമാറുന്നതിനുമൊക്കെ ഈ വാലറ്റ് ഉപയോഗിക്കാം. ഐസിഐസിഐ ഉപഭോക്താക്കൾക്ക് വാലറ്റ് ഉടനടി തന്നെ വാലറ്റ് ഉപയോഗിച്ചുതുടങ്ങാം. മറ്റുള്ളവര്‍ക്ക് ആദ്യം ബാങ്കിന് ഒരു ഗവ. തിരിച്ചറിയൽ കാർഡ് സമർപ്പിക്കേണ്ടിവരും.

''ഉപഭോക്താക്കൾക്ക് അതിരുകളില്ലാത്ത പണമിടപാടാണ് പുതിയ സംരംഭം ഉറപ്പുനൽകുന്നത്. ഭക്ഷണം ഓർഡർ ചെയ്യുന്നതിനും വളരെ എളുപ്പത്തിൽ പണമിടപാട് നടത്തുന്നതിനും ഇതിലൂടെ സാധിക്കും. ''- സ്വിഗ്ഗി പ്രൊഡക്ട്സ് വൈസ്പ്രസിഡന്റ് ആനന്ദ് അഗർവാൾ പറഞ്ഞു.

മറ്റേതൊരു ഡിജിറ്റൽ പെമെന്റ് സംവിധാനം ഉപയോഗിച്ചും ഉപയോക്താക്കൾക്ക് വാലറ്റ് റീചാർജ് ചെയ്യാം. ഓർഡർ ചെയ്യുന്ന തുക വാലറ്റിൽ അവശേഷിക്കുന്ന തുകയെക്കാൾ കൂടുതലാണെങ്കിൽ ബാക്കി തുക മറ്റൊരു പെമെന്റ് പ്ലാറ്റ്ഫോം വഴി നടത്താനുള്ള സൗകര്യവും സ്വിഗ്ഗി മണി ഉറപ്പുനൽകുന്നു.

TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

''സ്വിഗ്ഗിയുമായി ചേർന്നുള്ള ഞങ്ങളുടെ മൂന്നാമത്തെ സംരംഭമാണിത്. കഴിഞ്ഞ വർഷം സ്വിഗ്ഗി പാർട്ണർമാർക്ക് യുപിഐ അധിഷ്ഠിത പെമെന്റ് സൗകര്യം ഒരുക്കിയിരുന്നു. പിന്നീട് സ്വിഗ്ഗി ഉപഭോക്താക്കൾ ഒറ്റക്ലിക്കിലൂടെ പെമെന്റ് നടത്താനുള്ള സംവിധാനവും നടപ്പാക്കിയിരുന്നു''- ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ബിജിത്ത് ഭാസ്കർ പറയുന്നു.

‘This article first appeared on Moneycontrol, read the original article here’
First published: June 30, 2020, 1:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading