• HOME
 • »
 • NEWS
 • »
 • money
 • »
 • സി.വി.ജേക്കബ് അന്തരിച്ചു; കുരുമുളകു സത്തിൽ നിന്നും പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യത്തിനുടമ

സി.വി.ജേക്കബ് അന്തരിച്ചു; കുരുമുളകു സത്തിൽ നിന്നും പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യത്തിനുടമ

നേരത്തെ സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, കോലഞ്ചേരി മെഡിക്കൽ കോളജ് സ്പെഷൽ കമ്മിറ്റി ചെയർമാൻ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

സി.വി ജേക്കബ്

സി.വി ജേക്കബ്

 • Last Updated :
 • Share this:
  കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.വി.ജേക്കബ് അന്തരിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ടറാണ്. സ്പൈസസ് ബോർഡ് വൈസ് ചെയർമാൻ, കോലഞ്ചേരി മെഡിക്കൽ കോളജ് സ്പെഷൽ കമ്മിറ്റി ചെയർമാൻ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഒട്ടേറെ ജലവൈദ്യുതി പദ്ധതികളുടെ കരാറുകാരനുമായിരുന്നു. ഇതിനു ശേഷമാണ് സിന്തൈറ്റ് ഗ്രൂപ്പ് എന്ന വ്യവസായം സ്ഥാപനം പടുത്തുയർത്തിയത്.

  ലോകത്തിലെ ഏറ്റവും വലിയ സുഗന്ധവ്യഞ്ജന കമ്പനിയായ സിന്തൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് സി.വി. ജേക്കബ്. 1976-77 മുതല്‍ ഏറ്റവും മികച്ച കയറ്റുമതിക്കാരനുള്ള ബഹുമതി നിരവധി തവണ രാഷ്ട്രപതിയില്‍ നിന്നും സി.വി ജേക്കബിന് ലഭിച്ചിട്ടുണ്ട്. വാർദ്ധക്യസഹജമായ അസുഖത്താൽ അദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

  Also Read ഐശ്വര്യ കേരളയാത്രയ്ക്ക് 'ആദരാഞ്ജലികള്‍'; ട്രോളായി യു.ഡി.എഫിന്റെ പരസ്യം

  എറണാകുളം ജില്ലയിലെ കോലഞ്ചേരിയില്‍ കടയിരിപ്പ് ൽ  1972ലാണ്  'സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്' ആരംഭിക്കുന്നത്. കുരുമുളക്  സത്തിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നമാണ് കമ്പനി ആദ്യം പുറത്തിറക്കിയത്. എന്നാൽ ഇന്ന് അഞ്ഞൂറിലധികം ഉൽപന്നങ്ങളാണ് സിന്തൈറ്റ് വിപണിയിൽ ഇറക്കുന്നത്. കേരളത്തിനു  പുറമേ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യയ്ക്ക് വെളിയിൽ ചൈന, ശ്രീലങ്ക, വിയറ്റ്നാം, ഉക്രൈൻ,   ബ്രസീൽ,   എന്നിവിടങ്ങളിൽ ഫാക്ടറികളും, യുഎസ്, യൂറോപ്പ്, എന്നിവിടങ്ങളിൽ സെയിൽസ് ഓഫീസുകളും ഉണ്ട്.  CFTRI മൈസൂരിൽ നിന്ന് കുരുമുളകിൽ നിന്നു സത്ത് ഉല്പാദിപ്പിക്കുവാനുള്ള സാങ്കേതികവിദ്യ ലഭിച്ച ഫോർമുലയുടെ അടിസ്ഥാനത്തിൽ 1972 ൽ സിന്തൈറ്റ് ഇൻഡസ്ട്രീസിനു തുടക്കം കുറിക്കുകയും ചെയ്തു.കുരുമുളക് സത്തിൽ നിന്നും ആരംഭിച്ച സിന്തൈറ്റ് ഇന്ന് ഗുണമേന്മയിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന അഞ്ഞൂറിലധികം വ്യത്യസ്ത ഉൽപ്പന്നങ്ങളുമായി സുഗന്ധവ്യഞ്ജന വ്യവസായ മേഖലയിൽ ഒന്നാമൻ ആയി.

  1932 ൽ ജനിച്ച അദ്ദേഹം 1949 ൽ ഏലക്ക വ്യാപാരത്തിലൂടെ യാണ്
  തൻ്റെ ജീവിത സംരംഭത്തിന് തുടക്കമിടുന്നത്. തുടർന്ന് കോൺട്രാക്ട് രംഗത്തേക്ക് കടന്നുവന്നു. പത്തുവർഷത്തോളം സ്വന്തം നിലയിൽ പല കരാറുകളും വളരെ പ്രാഗൽഭ്യത്തോടെ പൂർത്തിയാക്കി. വർക്കി സൺസ് എൻജിനിയേഴ്സ് എന്ന ഒരു പങ്കാളിത്ത സ്ഥാപനത്തിന് രൂപം നൽകി. ജലവൈദ്യുത പദ്ധതികളും വലിയ പാലങ്ങളും റോഡുകളും ഈ സ്ഥാപനം നിർമ്മിച്ചു. ഇടുക്കി പ്രൊജക്റ്റ് ൻ്റെ മൂലമറ്റം ഭൂഗർഭ പവർ ഹൗസിലേക്കുള്ള ഉള്ള ടണൽ നിർമ്മാണം നടത്തി.

  കൺസ്ട്രക്ഷൻ രംഗത്തു നിന്നും പിൻവാങ്ങിയ ജേക്കബ്, സ്ളാബ്സ് ആൻഡ് അഗ്രഗേറ്റ്സ് എന്ന പേരിൽ കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത ക്രഷിങ് യൂണിറ്റ് ‘ കടയിരിപ്പിൽ സ്ഥാപിച്ചു. ഈ കരിങ്കൽ ക്വാറിയാണ് വ്യവസായ രംഗത്തേക്കുള്ള ജേക്കബിന്റെ ആദ്യത്തെ കാൽവെപ്പ്.

  കോലഞ്ചേരി നെച്ചുപ്പാടം സി.യു. വര്‍ക്കിയുടെയും ഏലിയുടെയും മകനായി 1933 സപ്തംബര്‍ 27ന് ജനിച്ചു. ഭാര്യ മേപ്പാടം കുടുംബാംഗമായ ഏലിയാമ്മ. മക്കള്‍: ഡോ.വിജു ജേക്കബ്, അജു ജേക്കബ്, എല്‍വി, സില്‍വി, മിന്ന, മിന്നി.
  Published by:Aneesh Anirudhan
  First published: