നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാൻ; കയറ്റുമതിയും ഇറക്കുമതിയും നിലച്ചു

  ഇന്ത്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിച്ച് താലിബാൻ; കയറ്റുമതിയും ഇറക്കുമതിയും നിലച്ചു

  ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുകയും, അവിടെ നിന്ന് ഇവിടേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന ഉൽപന്നങ്ങൾ ഏതൊക്കെയെന്ന് നോക്കാം...

  കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ നേതാക്കൾ. (Image:Twitter @AJEnglish)

  • Share this:
   ന്യൂഡൽഹി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്‍റെ വ്യാപാരം ബന്ധം താലിബാൻ അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇതോടെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കുമിടയിൽ ദശലക്ഷകണക്കിന് ഡോളറിന്‍റെ വ്യാപാരമാണ് ഓരോ വർഷവും നടക്കുന്നത്. ഈ വർഷം ഇതുവരെ മാത്രം 835 ദശലക്ഷം ഡോളറിന്‍റെ കയറ്റുമതിയും 510 ദശലക്ഷം ഡോളറിന്‍റെ ഇറക്കുമതിയുമാണ് ഇന്ത്യ അഫ്ഗാനിലേക്ക് നടത്തിയത്.

   ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി അയയ്ക്കുന്നത്. അതേസമയം ഡ്രൈ ഫ്രൂട്ട്സ്, ഉള്ളി എന്നിവയാണ് അഫ്ഗാൻ പ്രധാനമായും ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. അതേസമയം പാകിസ്ഥാൻ വഴിയാണ് അഫ്ഗാനിസ്ഥാനലേക്കും തിരിച്ചുമുള്ള വ്യാപാരം നടന്നിരുന്നത്. ഇതിൽ തടസം നേരിട്ടതുകൊണ്ടാണ് ഇപ്പോൾ വ്യാപാരം നിലച്ചതെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

   അതേസമയം ഇന്ത്യയുമായുള്ള വ്യാപാരബന്ധം അഫ്ഗാനിസ്ഥാൻ അവസാനിപ്പിച്ചാൽ അത് നിരവധി ഇന്ത്യൻ കമ്പനികൾക്ക് വൻ തിരിച്ചടിയായി മാറിയേക്കും. അഫ്ഗാനിസ്ഥാനിൽ നിരവധി കമ്പനികൾ വൻ നിക്ഷേപം നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായി ഇന്ത്യ നല്ല ബന്ധം തുടരുന്നതിനിടെയാണ് താലിബാൻ അവിടുത്തെ ഭരണം പിടിച്ചെടുത്തത്. ഇത് അവിടെ നിക്ഷേപം നടത്തിയ ഇന്ത്യൻ കമ്പനികൾക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്.

   കാബൂളിൽ നിന്ന് 800 പേരെ ഇന്ത്യൻ എയർ ഫോഴ്സ് എയർലിഫ്റ്റ് ചെയ്യുന്നു എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ സത്യാവസ്ഥ

   ആഗസ്ത് 16ന് താലിബാൻ സൈന്യം രാജ്യം പിടിച്ചടക്കിയതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നിന്ന് 800 പേരെ ഇന്ത്യൻ വ്യോമസേന എയർലിഫ്റ്റിംഗ് ചെയ്തു എന്ന അവകാശവാദത്തോടെ ഒരു കൂട്ടം ആളുകൾ വിമാനത്തിനുള്ളിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ വൈറലാകുന്നു.

   നേരത്തേ, ഇന്ത്യൻ, യുഎസ് വ്യോമസേന സിവിലിയൻമാരെ എയർലിഫ്റ്റ് ചെയ്തിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഈ എയർലിഫ്റ്റിനെ സംബന്ധിച്ച് പ്രചരിക്കുന്ന ചിത്രം പഴയതാണ്. ഇത് അഫ്ഗാനിസ്ഥാനിൽ നിന്നുള്ളതല്ല. ഓൾട്ട് ന്യൂസും ബൂം ലൈവും വൈറൽ ഫോട്ടോ പരിശോധിക്കുകയും 2013 നവംബറിൽ ഫിലിപ്പൈൻസിൽ ചുഴലിക്കാറ്റ് വീശിയതിന് ശേഷം യുഎസ് ഫോഴ്സ് നടത്തിയ ഒരു ഒഴിപ്പിക്കൽ ഓപ്പറേഷൻ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.

   Also read- ഒരു വിമാനത്തിൽ 800 പേരോ? കാബൂളിൽ നിന്നും പറത്തിയ വിമാനത്തിലെ ആളുകളുടെ എണ്ണം കേട്ട സൈനിക ഉദ്യോഗസ്ഥന്റെ മറുപടി വൈറൽ

   2013 ഡിസംബർ 19ന് യുഎസ് വ്യോമസേനയുടെ വെബ്‌സൈറ്റിലും ഫോട്ടോ കാണാം. കൂടാതെ, 2021 ഓഗസ്റ്റ് 16ന് ഒരു ഡെയ്‌ലി മെയിൽ ലേഖനത്തിലും ഈ ഫോട്ടോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. “2013 ൽ, യുഎസ് വ്യോമസേന 670 പേരെ ഫിലിപ്പൈൻസിലെ ചുഴലിക്കാറ്റിൽ നിന്ന് രക്ഷപ്പെടുത്തുന്ന ചിത്രങ്ങളാണ് കാബൂളിൽ നിന്ന് എയർലിഫ്റ്റ് നടത്തുന്നതായി ഞായറാഴ്ച പ്രചരിച്ചതെന്ന് "ബൂംലൈവ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

   നിരവധി വെല്ലുവിളികൾക്കും പ്രതിസന്ധികൾക്കുമിടയിൽ ചൊവ്വാഴ്ച ഇന്ത്യ കാബൂളിലെ എംബസി ഒഴിപ്പിക്കുന്നതിൽ വിജയിച്ചു. വ്യോമസേനയുടെ ഒരു പ്രത്യേക വിമാനം ജീവനക്കാരെയും ITBP (ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ്) സേനയെയും തിരികെ കൊണ്ടുവന്നു.

   24 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം, കാബൂളിൽ നിന്ന് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും അടക്കം രണ്ടാം ബാച്ച് ഒഴിപ്പിക്കൽ നടത്താനും ഇന്ത്യയ്ക്ക് കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറും ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നൂറിലധികം നയതന്ത്രജ്ഞരെ കാബൂളിൽ നിന്ന് ഒഴിപ്പിച്ചു. ഒഴിപ്പിക്കൽ ദൗത്യങ്ങൾക്കായി ഇന്ത്യ സി 17 ഗ്ലോബ്മാസ്റ്റർമാരെ കരുതിയിരുന്നു. ഒരു വിമാനം ഞായറാഴ്ച അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. രണ്ടാമത്തെ വിമാനം ഡൽഹിയിലെ ഹിന്ദോൺ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് പറന്നുയർന്നതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 45 ജീവനക്കാരുമായി ആദ്യത്തെ IAF C-17 വിമാനം തിങ്കളാഴ്ച തിരിച്ചെത്തി.
   Published by:Anuraj GR
   First published:
   )}