നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Price | പെട്രോൾ വില കുറച്ച് തമിഴ്നാട്; ലിറ്ററിന് മൂന്നുരൂപ കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

  Petrol Price | പെട്രോൾ വില കുറച്ച് തമിഴ്നാട്; ലിറ്ററിന് മൂന്നുരൂപ കുറയ്ക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

  മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നിർദേശം അനുസരിച്ചാണ് സംസ്ഥാന എക്സൈസ് നികുതിയില്‍ മൂന്ന് രൂപ കുറവ് വരുത്തുന്നതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു

  ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ

  ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ

  • Share this:
   ചെന്നൈ: രാജ്യത്തെ പെട്രോൾ വില സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കെ നിരക്ക് കുറച്ച് തമിഴ്നാട്. ബജറ്റ് പ്രസംഗത്തിലാണ് സംസ്ഥാന നികുതിയിൽ മൂന്നു രൂപ കുറയ്ക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ നിർദേശം അനുസരിച്ചാണ് സംസ്ഥാന എക്സൈസ് നികുതിയില്‍ മൂന്ന് രൂപ കുറവ് വരുത്തുന്നതെന്ന് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു.

   ഇതിനൊപ്പം ഡിഎം‌കെയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നതിന് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. വനിതകള്‍ക്ക് ബസില്‍ സൗജന്യ യാത്രയ്‌ക്കായി 703 കോടി രൂപ സബ്‌സിഡി ബജറ്റില്‍ നീക്കി വെച്ചതായും പളനിവേല്‍ ത്യാഗരാജന്‍ അറിയിച്ചു. തമിഴ്നാട് സര്‍ക്കാരിന്‍റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് പുതിയ ധനമന്ത്രി ബജറ്റ് അവതരണം നടത്തിയത്.

   കോവിഡ് പ്രതിരോധത്തിനും ദുരിതാശ്വാസത്തിനും 9370 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തമിഴ്നാട് പൊലീസിന് 8930 കോടി രൂപ അനുവദിച്ചു. ജലസേചന പദ്ധതികള്‍ക്ക് 6700 കോടി നീക്കിവെച്ചു. 10 വര്‍ഷത്തിനുള്ളില്‍ 1000 തടയണകള്‍ നിര്‍മ്മിച്ച്‌ ജലസേചനം ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൂരകളില്‍ താമസിക്കുന്നവരുടെ പുനരധിവാസത്തിന് 3934 കോടി നീക്കിവെച്ചു. കുടിലുകളില്ലാത്ത തമിഴ്നാട് യാഥാർഥ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സ്വയം സഹായ സംഘങ്ങള്‍ക്ക് വായ്പക്ക് 20000 കോടിയും ഭക്ഷ്യ സബ്സിഡിക്ക് 8000 കോടിയും ജല്‍ ശക്തി കുടിവെള്ള പദ്ധതിക്ക് 2000 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. ചെന്നൈയെ പോസ്റ്ററില്ലാ നഗരമാക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം.

   അതിനിടെ ബജറ്റ് അവതരണം ബഹിഷ്കരിച്ച്‌ പ്രതിപക്ഷമായ എ ഐ എ ഡി എം കെ അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബജറ്റ് അവതരണത്തിന് മുമ്പ് സ്പീക്കര്‍ സംസാരിക്കാന്‍ അവസരം നൽകാത്തതിൽ പ്രതിഷേധിച്ചാണ് എ ഐ എ ഡി എം കെ അംഗങ്ങള്‍ സഭാ നടപടികള്‍ ബഹിഷ്ക്കരിച്ചത്.

   Petrol Diesel price | രാജ്യത്ത് 27-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ നിരക്കുകൾ

   രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ ഇന്നു(ഓഗസ്റ്റ് 13) മാറ്റമില്ല. തുടർച്ചയായ 27-ാം ദിവസമാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ പെട്രോൾ നിരക്കുകൾ രാവിലെ ആറ് മണിയോടെയാണ് പൊതുമേഖല എണ്ണക്കമ്പനികൾ പുതുക്കി നിശ്ചയിക്കുന്നത്.

   അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. എന്നാൽ ഈ മാറ്റം കണക്കിലെടുത്ത് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോൾ, ഡീസൽ വില എക്സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റ് ഘടകങ്ങളും ചേർത്താണ് നിർണയിക്കുന്നത്. ഐ‌ ഒ‌സി‌ എൽ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില.

   ആലപ്പുഴ- പെട്രോളിന് 102.72 രൂപ
   എറണാകുളം- പെട്രോളിന് 102.04 രൂപ
   ഇടുക്കി- പെട്രോളിന് 103.33 രൂപ
   കണ്ണൂർ- പെട്രോളിന് 102.48 രൂപ
   കാസർകോട്- പെട്രോളിന് 102.75 രൂപ
   കൊല്ലം- പെട്രോളിന് 103.20 രൂപ
   കോട്ടയം- പെട്രോളിന് 102.29 രൂപ
   കോഴിക്കോട്- പെട്രോളിന് 102.29 രൂപ
   മലപ്പുറം- പെട്രോളിന് 102.38 രൂപ
   പാലക്കാട്- പെട്രോളിന് 102.72 രൂപ
   പത്തനംതിട്ട- പെട്രോളിന് 103.01 രൂപ
   തൃശൂർ- പെട്രോളിന് 102.37 രൂപ
   തിരുവനന്തപുരം പെട്രോളിന് 103.55 രൂപ
   വയനാട് പെട്രോളിന് 103.27 രൂപ

   രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോൾ-ഡീസൽ വില (2021 ഓഗസ്റ്റ് 13 ന് പെട്രോൾ ഡീസൽ വില)

   ഡൽഹി - പെട്രോൾ 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയും
   മുംബൈ - പെട്രോൾ 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയും
   ചെന്നൈ - പെട്രോൾ 101.49 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയും
   കൊൽക്കത്ത - പെട്രോൾ 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയും
   ചണ്ഡീഗഡ് - പെട്രോൾ ലിറ്ററിന് 97.93 രൂപയും ഡീസലിന് 89.50 രൂപയും
   റാഞ്ചി - പെട്രോൾ 96.68 രൂപയും ഡീസൽ ലിറ്ററിന് 94.84 രൂപയും
   ലക്നൗ - പെട്രോൾ 98.92 രൂപയും ഡീസൽ ലിറ്ററിന് 90.26 രൂപയും
   പട്ന - പെട്രോൾ 104.25 രൂപയും ഡീസൽ ലിറ്ററിന് 95.57 രൂപയും
   ഭോപ്പാൽ - പെട്രോളിന് 110.20 രൂപയും ഡീസലിന് 98.67 രൂപയും

   ജൂലൈ 17 മുതൽ ഒരേ നിരക്കിലാണ് ഇന്ധനവില. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.
   Published by:Anuraj GR
   First published:
   )}