• HOME
  • »
  • NEWS
  • »
  • money
  • »
  • Diesel Price Hike | ഡീസൽ വിലവർദ്ധിച്ചു; തമിഴ്‌നാട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ റീട്ടെയ്ൽ ഇന്ധന സ്റ്റേഷനുകളിൽ നിന്നും നേരിട്ട് ഇന്ധനം വാങ്ങും

Diesel Price Hike | ഡീസൽ വിലവർദ്ധിച്ചു; തമിഴ്‌നാട്ടിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ റീട്ടെയ്ൽ ഇന്ധന സ്റ്റേഷനുകളിൽ നിന്നും നേരിട്ട് ഇന്ധനം വാങ്ങും

2013 ജനുവരിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ അവസാനമായി റീട്ടെയില്‍ സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് ഇന്ധനം നിറച്ചിരുന്നത്

Petrol Diesel Price

Petrol Diesel Price

  • Share this:
    എണ്ണക്കമ്പനികള്‍ (Oil Companies) ഞായറാഴ്ച മുതല്‍ ബൾക്കായി വാങ്ങുന്ന ഡീസലിന്റെ (Bulk Diesel) വില ലിറ്ററിന് 23 മുതല്‍ 24 രൂപ വരെ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് 19,270 ബസുകള്‍ ഓടിക്കാന്‍ പ്രതിദിനം 16 ലക്ഷം ലിറ്റര്‍ ഡീസല്‍ വാങ്ങുന്ന തമിഴ്നാട്ടിലെ എട്ട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ (STC) റീട്ടെയില്‍ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് ഡീസല്‍ വാങ്ങാന്‍ തീരുമാനിച്ചു. ഈ നീക്കം കടക്കെണിയിലായ കോര്‍പ്പറേഷനുകളെ പണം ലാഭിക്കാൻ സഹായിക്കുമെങ്കിലും ബസ് യാത്രക്കാരുടെ യാത്രാ സമയം കൂടാൻ കാരണമായേക്കും.

    ശനിയാഴ്ച ചെന്നൈയിലെ പെട്രോള്‍ സ്റ്റേഷനുകളില്‍ ഡീസല്‍ ലിറ്ററിന് 91.59 രൂപയ്ക്ക് വിറ്റപ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന എണ്ണക്കമ്പനികള്‍ ബൾക്കായി വാങ്ങുന്ന ഡീസലിന്റെ വില 114 രൂപയായി വർദ്ധിപ്പിച്ചു. 2018 ജനുവരിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ബസുകളിലെ യാത്രാനിരക്ക് അവസാനമായി വര്‍ധിപ്പിച്ചപ്പോള്‍ ലിറ്ററിന് 65.50 രൂപയായിരുന്നു ബൾക്ക് ഡീസലിന്റെ വില. ഇപ്പോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചതോടെ നേരത്തെ തന്നെ കടക്കെണിയിലായിരുന്ന കോര്‍പ്പറേഷനുകളുടെ സാമ്പത്തിക ബാധ്യത പ്രതിദിനം 3.5 കോടി രൂപയോ പ്രതിവര്‍ഷം 1,277.5 കോടി രൂപയോ ആയി വര്‍ദ്ധിക്കും.

    Also read: Diesel Price| KSRTCക്ക് നൽകുന്ന ഡീസൽ വിലയിൽ കടുത്ത വർധന എന്തുകൊണ്ട്? പ്രത്യാഘാതമെന്താകും

    ഇതൊഴിവാക്കാന്‍ ഞായറാഴ്ച ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു എണ്ണക്കമ്പനിയുമായി ചര്‍ച്ച നടത്തുകയും സര്‍ക്കാര്‍ ബസുകള്‍ക്കുള്ള ഡീസല്‍ ചില്ലറ വില്‍പനശാലകളില്‍ നിന്ന് മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങാന്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. ''ഒരു ദിവസം 16 ലക്ഷം ലിറ്ററിന് ഓര്‍ഡര്‍ നല്‍കിയതിനാല്‍ ലിറ്ററിന് 64 പൈസ ഇളവ് നല്‍കാന്‍ കമ്പനി സമ്മതിച്ചു. അങ്ങനെ പ്രതിദിനം 1.5 കോടി രൂപ ലാഭിക്കാം. പ്രതിദിനം 3.5 കോടി രൂപയുടെ അധിക ചെലവും ഒഴിവാക്കിയി കിട്ടി,'' ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    2020 മാര്‍ച്ച് വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ധനച്ചെലവ് കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തന ചെലവിന്റെ 35 ശതമാനമാണെന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുതിച്ചുയരുന്ന ഇന്ധന വിലയുടെ പശ്ചാത്തലത്തില്‍ 2021 ഫെബ്രുവരിയില്‍ ഇത് 53 ശതമാനമായി ഉയര്‍ന്നു. കോര്‍പ്പറേഷനുകള്‍ക്കുണ്ടായ കടവും നഷ്ടവും സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഗതാഗത ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു.

    2013 ജനുവരിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ അവസാനമായി റീട്ടെയില്‍ സ്റ്റേഷനുകളില്‍ നിന്ന് നേരിട്ട് ഇന്ധനം നിറച്ചിരുന്നത്. അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇന്ധനനിരക്കില്‍ ഇരട്ട വിലനിര്‍ണ്ണയ സമ്പ്രദായം കൊണ്ടുവന്നിരുന്നു. ഗതാഗത കോര്‍പ്പറേഷനുകളും വ്യവസായങ്ങളും വാണിജ്യ ആവശ്യങ്ങള്‍ക്കായി വലിയതോതില്‍ ഇന്ധന ആവശ്യമുള്ള ഉപയോക്താക്കള്‍ക്കായി അന്ന് 11.81 രൂപയായിരുന്നു വര്‍ധിപ്പിച്ചത്.

    ഈ സംവിധാനം പിന്‍വലിക്കുന്നതുവരെ തമിഴ്‌നാട് സര്‍ക്കാരിന്റെ ബസുകള്‍ റീട്ടെയില്‍ ഇന്ധന സ്റ്റേഷനുകളില്‍ നിന്നായിരുന്നു ഡീസല്‍ നിറച്ചിരുന്നത്. അതിന്റെ ഫലമായി യാത്രാ സമയം 10 മുതല്‍ 20 മിനിറ്റ് വരെ വര്‍ദ്ധിച്ചു. അതിനാല്‍ വീണ്ടും സര്‍ക്കാര്‍ ബസുകള്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലേക്ക് പോയാല്‍ യാത്ര സമയം വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

    Summary: Tamilnadu corporation transport corporations to buy fuel from retailers in response to hike in bulk diesel price
    Published by:user_57
    First published: