നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Air India | ടാറ്റ ഗ്രൂപ്പ് ജനുവരിയോടെ എയര്‍ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കും; തയ്യാറെടുപ്പുകൾ എന്തെല്ലാം?

  Air India | ടാറ്റ ഗ്രൂപ്പ് ജനുവരിയോടെ എയര്‍ ഇന്ത്യയെ പൂർണമായും ഏറ്റെടുക്കും; തയ്യാറെടുപ്പുകൾ എന്തെല്ലാം?

  കമ്പനി എത്രയും വേഗം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്.

  • Share this:
   ഈ വർഷം ആദ്യം കേന്ദ്ര സർക്കാരിൽ നിന്ന് എയർലൈൻസ് വാങ്ങിയത് മുതൽ എയർ ഇന്ത്യയുടെ (air india) ചുമതല ഏറ്റെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ടാറ്റ ഗ്രൂപ്പ് (tata group). എയർ ഇന്ത്യയെ പൂർണമായി ഏറ്റെടുക്കുന്നതിനുള്ള തീയതികൾ നിശ്ചയിക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് മുതലുള്ള കാര്യങ്ങൾ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ് കമ്പനി. രണ്ട് മാസം മുമ്പാണ് ടാറ്റ 18,000 കോടി രൂപ ലേല തുകയിൽ കേന്ദ്ര സർക്കാരിൽ നിന്ന് കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങിയത്. ഇപ്പോള്‍ കമ്പനി എത്രയും വേഗം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഓഹരി വാങ്ങല്‍ കരാര്‍ പ്രകാരം (share purchase agreement) അടുത്ത വര്‍ഷം ജനുവരിയോടെ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് കൈമാറും.

   ടാറ്റയുടെ എയര്‍ ഇന്ത്യ ഏറ്റെടുക്കലിനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ

   1. ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരയുന്നത്. എയര്‍ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഏവിയേഷന്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവസമ്പത്തുള്ള ഫ്രെഡ് റീഡിനെ ടാറ്റ സണ്‍സ് തിരഞ്ഞെടുത്തേക്കും. വ്യോമയാന മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയമുള്ള റീഡ് പ്രമുഖ കമ്പനികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലുഫ്താന്‍സ ജര്‍മ്മന്‍ എയര്‍ലൈന്‍സിന്റെ പ്രസിഡന്റ്, സിഒഒ, ഡെല്‍റ്റ എയര്‍ലൈന്‍സ് പ്രസിഡന്റ്, വിര്‍ജിന്‍ അമേരിക്കയുടെ സിഇഒ, എയര്‍ബിഎന്‍ബിയുടെ സിഇഒയുടെ മുതിര്‍ന്ന ഉപദേശകന്‍, സഹസ്ഥാപകന്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ സര്‍ഫ് എയര്‍ മൊബിലിറ്റിയുടെ പ്രസിഡന്റാണ് റീഡ്. 1970 കളില്‍ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സില്‍ റിസോര്‍ട്ട് മാനേജരായി റീഡ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

   2. സിഇഒയെ കൂടാതെ മറ്റ് പ്രധാന ഉദ്യോഗസ്ഥരെയും ടാറ്റ സണ്‍സ് തിരയുന്നുണ്ട്. നിപുണ്‍ അഗര്‍വാളിനെ എയര്‍ ഇന്ത്യയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആക്കുന്ന കാര്യം ടാറ്റ പരിഗണിക്കുന്നുണ്ടെന്ന് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അഗര്‍വാള്‍ 2017ലാണ് ടാറ്റ സണ്‍സില്‍ ചേര്‍ന്നത്. ഇപ്പോള്‍ കമ്പനിയുടെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു.

   3. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടാറ്റ ഗ്രൂപ്പ് ഇപ്പോഴും ഓഹരി വാങ്ങല്‍ ഇടപാടിന്റെ പ്രക്രിയയിലാണ്. എയര്‍ ഇന്ത്യയുടെ ഓഹരി വാങ്ങല്‍ ഇടപാട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കമ്പനി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്.

   4. ഫ്രെഡ് റീഡിന്റെ മേല്‍നോട്ടത്തില്‍ ടാറ്റ സണ്‍സ് 100 ദിവസത്തെ പദ്ധതിയെക്കുറിച്ചുംപ്ലാൻ ചെയ്യുന്നുണ്ട്. എയര്‍ ഇന്ത്യയുടെ സേവന നിലവാരം മെച്ചപ്പെടുത്താനാണ് ഈ പദ്ധതിയിലൂടെ ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. '100 ദിവസത്തെ പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സേവന നിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

   5. അടുത്ത വര്‍ഷം ജനുവരി മൂന്നാം വാരത്തോടെ എയര്‍ ഇന്ത്യയുടെ പൂര്‍ണ നിയന്ത്രണം ടാറ്റ സണ്‍സ് ഏറ്റെടുക്കുമെന്ന് നവംബറില്‍ നടന്ന ടൈംസ് നൗ ഉച്ചകോടിയില്‍ കേന്ദ്ര വ്യോമയാന മന്ത്രി സ്ഥിരീകരിച്ചത്.
   Published by:Jayesh Krishnan
   First published: