നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്ത തെറ്റ്; ഡിഐപിഎഎമ്മിന്റെ വിശദീകരണം

  എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് സ്വന്തമാക്കിയെന്ന വാര്‍ത്ത തെറ്റ്; ഡിഐപിഎഎമ്മിന്റെ വിശദീകരണം

  ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്.

  AIr India

  AIr India

  • Share this:
   ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ടാറ്റാ സൺസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച മാധ്യമങ്ങളിലെ വാര്‍ത്തകള്‍ തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയ്ക്കായുള്ള ലേലത്തില്‍ ടാറ്റ സണ്‍സ് വിജയിച്ചതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി എത്തിയത്.

   ''എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ കേസില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ സാമ്പത്തിക ലേലങ്ങളുടെ അംഗീകാരം സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. സര്‍ക്കാര്‍ തീരുമാനം എടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കും'' നിക്ഷേപ-പൊതു ആസ്തി മാനേജ്‌മെന്റ് വകുപ്പ് (ഡിഐപിഎഎം) സെക്രട്ടറിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

   നേരത്തെ, എയര്‍ ഇന്ത്യ, ടാറ്റ സണ്‍സ് ഏറ്റെടുക്കുന്നുവെന്നും അതിനായി കമ്പനിയുടെ നിര്‍ദ്ദേശം മന്ത്രിമാരുടെ പാനല്‍ അംഗീകരിച്ചുവെന്നും മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ടാറ്റ സണ്‍സാണ് ലേലത്തില്‍ മുന്‍പന്തിയിലുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഉറവിടങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ എത്തിയിരുന്നു.

   'ടാറ്റ, എയര്‍ ഇന്ത്യയ്ക്കായുള്ള ഏറ്റവും ഉയര്‍ന്ന ലേല തുകയാണ് വച്ചിരിക്കുന്നത്,' എന്നും അടുത്ത ദിവസങ്ങളില്‍ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുക്കുമെന്നും ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡിസംബറോടെ എയര്‍ലൈനുകളുടെ ചുമതല പുതിയ ഉടമകള്‍ക്ക് കൈമാറാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുവെന്നാണ് വിവരം.   ദേശീയ എയര്‍ലൈനുകളുമായി ടാറ്റയ്ക്ക് ഒരു നീണ്ട ചരിത്രമുണ്ട്. ജെഹാംഗീര്‍ രതന്‍ജി ദാദാഭോയ് (ജെആര്‍ഡി) ടാറ്റയാണ് ടാറ്റ സണ്‍സിന്റെ അന്നത്തെ ചെയര്‍മാനായിരുന്ന സര്‍ ഡോറാബ്ജി ടാറ്റ നല്‍കിയ രണ്ട് ലക്ഷം രൂപയുടെ ചെറിയ മൂലധനത്തോടെ എയര്‍ലൈനുകള്‍ സ്ഥാപിച്ചത്. 1932ല്‍ ഇന്ത്യന്‍ വ്യോമയാന ഉദ്ഘാടനം ചെയ്ത ആദ്യ വിമാനത്തില്‍ പൈലറ്റായി ഒരു ജെആര്‍ഡിയുമുണ്ടായിരുന്നു. ഇംഗ്ലീഷ് ചാനലിലൂടെ ആദ്യമായി പറന്ന ലൂയിസ് ബ്ലെറിയോട്ടിന്റെ കുടുംബത്തോടൊപ്പം വടക്കന്‍ ഫ്രാന്‍സില്‍ ഒരു അവധിക്കാലം ആഘോഷിച്ചതോടെ ജെആര്‍ഡിയുടെ വ്യോമയാനത്തോടുള്ള ആകര്‍ഷണം ആരംഭിച്ചത്. ബ്ലെറിയോട്ട് നിയമിച്ച പൈലറ്റായ അഡോള്‍ഫ് പെഗൗഡിന്റെ ആകാശത്തിലെ കുസൃതികള്‍ ജെആര്‍ഡി ഭയത്തോടെയാണ് കണ്ടതെങ്കിലും അതില്‍ ആകൃഷ്ടനായി.

   എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍മെയില്‍ പറത്തിയ ജെആര്‍ഡിയുടെ അനുഭവം ടാറ്റാ ആര്‍ക്കൈവ്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.'1932 -ലെ ഒരു ആവേശകരമായ ഒക്ടോബറിലെ ഒരു പ്രഭാതത്തില്‍ ഞാന്‍, ബോംബെയിലേക്കുള്ള ഉദ്ഘാടന വിമാനത്തില്‍ ഞങ്ങളുടെ ആദ്യത്തെ വിലയേറിയ മെയില്‍ ലോഡുമായി കറാച്ചിയില്‍ നിന്ന് സന്തോഷത്തോടെ പറന്നുയര്‍ന്നു. മണിക്കൂറില്‍ നൂറു മൈല്‍ ദൂരത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോള്‍, ഞങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനും അതിനായി പ്രവര്‍ത്തിച്ചവരുടെ സുരക്ഷയ്ക്കും വേണ്ടി ഞാന്‍ ഒരു നിശബ്ദ പ്രാര്‍ഥന നടത്തി. ആ ദിവസങ്ങളില്‍ ഞങ്ങള്‍ ഒരു ചെറിയ ടീമായിരുന്നു. ഞങ്ങള്‍ വിജയങ്ങളും പരാജയങ്ങളും സന്തോഷങ്ങളും തലവേദനകളും ഒരുമിച്ച് പങ്കവെച്ചു, ഒരുമിച്ച് ഞങ്ങള്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ ഇന്റര്‍നാഷണലും ആയി വളര്‍ന്ന സംരംഭം കെട്ടിപ്പടുത്തു.

   1933-34ലെ ഇന്ത്യയിലെ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിസിഎ) വാര്‍ഷിക റിപ്പോര്‍ട്ടില്‍ എയര്‍മെയില്‍ സേവനത്തിന്റെ കാര്യക്ഷമതയെ അഭിനന്ദിക്കുന്നുണ്ട്. പ്രത്യേകിച്ച് മഴ കൊടുങ്കാറ്റുകളിലും ബുദ്ധിമുട്ടുള്ള ഭൂപ്രദേശങ്ങളിലും പോലും '100 ശതമാനം കൃത്യനിഷ്ഠ' പുലര്‍ത്തുന്നുവെന്നും ചൂണ്ടികാണിക്കുന്നു. ഇത് എങ്ങനെ ചെയ്യുന്നുവെന്ന് കാണാന്‍ ഇംപീരിയല്‍ എയര്‍വേസില്‍ നിന്നുള്ള ജീവനക്കാരെ ടാറ്റയിലേക്ക് ഡെപ്യൂട്ടേറ്റ് ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.

   1946 -ല്‍ ടാറ്റ സണ്‍സിന്റെ വ്യോമയാന വിഭാഗത്തെ എയര്‍ ഇന്ത്യയായി പട്ടികപ്പെടുത്തി. 1948 -ല്‍ എയര്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ യൂറോപ്പിലേക്കുള്ള വിമാനങ്ങളുമായി ആരംഭിച്ചു. ഇന്റര്‍നാഷണല്‍ സര്‍വീസ് ഇന്ത്യയിലെ ആദ്യത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ ഒന്നായിരുന്നു അത്. അതില്‍ സര്‍ക്കാര്‍ 49% ഓഹരിയും ടാറ്റ 25% ഓഹരികളും ബാക്കി പൊതുജനങ്ങളും സ്വന്തമാക്കി. 1953 ല്‍ എയര്‍ ഇന്ത്യ ദേശസാല്‍ക്കരിച്ചു.

   മിര്‍സിയ റയാനുവിന്റെ സമീപകാല പുസ്തകം 'ടാറ്റ: ഗ്ലോബല്‍ കോര്‍പ്പറേഷന്‍ ബില്‍റ്റ് ഇന്ത്യന്‍ ക്യാപിറ്റലിസം'ത്തില്‍ ജെആര്‍ഡിയ്ക്ക് അന്നുണ്ടായ ഞെട്ടലിനെക്കുറിച്ചും രേഖപ്പെടുത്തിയിരുന്നു. ''ജെആര്‍ഡിയുടെ പ്രതികരണം മനസ്സിലാക്കാന്‍ കഴിയാതിരുന്ന നെഹ്റുവിനോട് അദ്ദേഹം (ജെആര്‍ഡി) തന്റെ രോഷം പ്രകടിപ്പിച്ചു. പൊതുനയം എന്ന നിലയില്‍, മിക്കവാറും എല്ലാ തരത്തിലുള്ള ഗതാഗത സേവനങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതായിരിക്കണമെന്ന് ഞങ്ങള്‍ എപ്പോഴും കരുതിയിരുന്നു എന്ന് പ്രധാനമന്ത്രി (ജവഹര്‍ലാല്‍ നെഹ്‌റു) അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു.'' എന്നാണ് ബുക്കില്‍ റയാനു എഴുതിയത്.
   Published by:Rajesh V
   First published:
   )}