കേന്ദ്രസർക്കാർ എക്സൈസ് തീരുവ (excise duty) കുറച്ചതിനെ തുടർന്ന് പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) വൻ നികുതിയിളവ്. ഈ നീക്കത്തെത്തുടർന്ന് പെട്രോളിന്റെ മൊത്തം നികുതി 50 ശതമാനം കുറഞ്ഞപ്പോൾ ഡീസലിന്റെ നികുതി 40 ശതമാനമായി കുറഞ്ഞു. പല സംസ്ഥാനങ്ങളും മൂല്യവർധിത നികുതി (VAT) അല്ലെങ്കിൽ പ്രാദേശിക നികുതികൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും മൊത്തം നികുതി നിരക്ക് കുറച്ചുകൂടി കുറഞ്ഞു.
ഇന്ത്യയിലുടനീളമുള്ള എണ്ണ വിപണന കമ്പനികളുടെ വിജ്ഞാപനം അനുസരിച്ച് നവംബർ 7 തിങ്കളാഴ്ച, പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. കേന്ദ്രസർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചതു മുതൽ പെട്രോൾ, ഡീസൽ വില വർദ്ധനവ് താൽക്കാലികമായി നിലച്ചിട്ടുണ്ട്. വില കുറച്ചതിന് ശേഷം, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപയിൽ താഴെയായി.
നികുതി കുറച്ചതോടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 103.97 രൂപയായി കുറച്ചു. തിങ്കളാഴ്ച ഈ വില മാറ്റമില്ലാതെ തുടരുന്നു. അതേസമയം, ഇവിടെ ഒരു ലിറ്റർ ഡീസലിന് 86.67 രൂപയാണ് ഇന്നത്തെ വില. ഡൽഹി മൂല്യവർധിത നികുതി കുറച്ചതായി പ്രഖ്യാപിച്ചിട്ടില്ല.
മുംബൈയിൽ പെട്രോൾ വില ലിറ്ററിന് 109.98 രൂപയായിരുന്നു. ഇവിടെ വില കുറച്ചതിനു ശേഷം ഡീസൽ വില ഒരു ലിറ്ററിന് 94.14 രൂപയായി.
പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ തിങ്കളാഴ്ച ഒരു ലിറ്റർ പെട്രോളിന് 104.67 രൂപയായിരുന്നു. അതേസമയം, കിഴക്കൻ മെട്രോപൊളിറ്റൻ നഗരത്തിൽ ഒരു ലിറ്റർ ഡീസലിന്റെ വില 89.79 രൂപയായി നിജപ്പെടുത്തി.
ചെന്നൈയിൽ പെട്രോൾ വില ഒരു ലിറ്ററിന് 101.40 രൂപയും ഡീസലിന്റെ വില 91.43 രൂപയുമാണ്. ഭോപ്പാലിൽ പെട്രോൾ വില 107.23 രൂപയും മധ്യപ്രദേശിൽ ഡീസൽ വില 90.87 രൂപയുമാണ്.
രാജ്യത്തെ ചില നഗരങ്ങളിലെ ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
ഡൽഹി
പെട്രോൾ ലിറ്ററിന് 103.97 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
ഭോപ്പാൽ
പെട്രോൾ - ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
ബെംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
ചണ്ഡീഗഡ്
പെട്രോൾ - ലിറ്ററിന് 100.12 രൂപ
ഡീസൽ - ലിറ്ററിന് 86.46 രൂപ
ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
ലഖ്‌നൗ
പെട്രോൾ- ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസൽ - ലിറ്ററിന് 89.33 രൂപ
തിരുവനന്തപുരം
പെട്രോൾ ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
Summary: Petrol and diesel prices saw a huge tax cut following a reduction in excise duty by the central government
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.