• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

Budget 2019: മാസം 55000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് ആദായനികുതിയില്ല

Union Budget 2019: ആദായനികുതി പരിഷ്ക്കരണം പ്രഖ്യാപിച്ചെങ്കിലും ഇത്തവണ കൂടി നിലവിലെ പരിധി തുടരും

news18
Updated: February 1, 2019, 3:32 PM IST
Budget 2019: മാസം 55000 രൂപ വരെ ശമ്പളം വാങ്ങുന്നവർക്ക് ആദായനികുതിയില്ല
NEWS18
news18
Updated: February 1, 2019, 3:32 PM IST
ന്യൂഡൽഹി: രാജ്യത്തെ മാസ വരുമാനക്കാരിൽ 70 ശതമാനത്തേയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കുന്നതാണ് ബജറ്റ് പ്രഖ്യാപനം. അഞ്ചു ലക്ഷം രൂപയുടെ പുതിയ പരിധിക്കു പുറമെ മറ്റ് ഇളവുകൾ കൂടി ചേരുമ്പോൾ ആറരലക്ഷം രൂപവരെ വർഷം ലഭിക്കുന്നവർക്ക് നികുതി അടയ്ക്കേണ്ടി വരില്ല. മാസം 55,000 രൂപ വരെ ശമ്പളം പറ്റുന്നവർക്ക് പൂർണമായ നികുതി ഒഴിവിനാണ് സാഹചര്യം ഒരുങ്ങിയത്. ആദായനികുതി പരിഷ്ക്കരണം പ്രഖ്യാപിച്ചെങ്കിലും ഈ വർഷം നിലവിലെ പരിധി തുടരും. അടുത്ത സർക്കാരാണ് ഇപ്പോഴത്തെ പ്രഖ്യാപനം നടപ്പാക്കേണ്ടത്. ആദായനികുതി പരിധിയിൽ വരുത്തിയ മാറ്റം എങ്ങനെയെന്ന് നോക്കാം...

ഏറെപ്പേരും ആഗ്രഹിച്ചിരുന്നെങ്കിലും പ്രഖ്യാപനം തീർത്തും അപ്രതീക്ഷിതമായിരുന്നു. അഞ്ചുലക്ഷം രൂപവരെയുള്ള വരുമാനം നികുതിവലയ്ക്കു പുറത്താകുമ്പോൾ വലിയൊരു വിഭാഗം ശമ്പളക്കാർക്കും ആശ്വാസമാകും. അഞ്ചു ലക്ഷം വരെ വാർഷിക വരുമാനമുള്ളവർക്ക് ആദായ നികുതി ഒഴിവാകുന്നതിന് പുറമെ, ഒന്നര ലക്ഷം രൂപയുടെ 80 സി ഇളവുകൂടി ചേരുമ്പോൾ ആറര ലക്ഷം വരെ നികുതി അടയ്‌ക്കേണ്ടി വരില്ല. ഇൻഷുറൻസ്, പിഎഫ്, ദേശീയ നിക്ഷേപ പദ്ധതികൾ ഇവയിൽ നിക്ഷേപിക്കുന്നവർക്കാണ് അധിക ആനുകൂല്യം. മൂന്നു കോടി മാസ ശമ്പളക്കാരാണ് ഒറ്റയടിക്ക് നികുതിക്കു പുറത്താകുന്നത്. 18500 കോടിയുടെ ആദായനികുതി വരുമാനമാണ് സർക്കാർ വേണ്ടെന്നു വെക്കുന്നത്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ അൻപതിനായിരം ആക്കി ഉയർത്തി. 2.4 ലക്ഷം വരെ വീട്ടുവാകയ്ക്ക് ടിഡിഎസ് പിടിയ്ക്കില്ല.

മോദിയും രാഹുലും ഗോയലും; ബജറ്റ് ദിനത്തിലെ പാര്‍ലമെന്റ് കാഴ്ചകള്‍

നാൽപ്പതിനായിരം രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ അൻപതിനായിരം ആക്കി ഉയർത്തി. കഴിഞ്ഞ ബജറ്റിലാണ് ശമ്പളക്കാർക്ക് 40,000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചത്. മൂലധനനേട്ടം എന്ന പേരിൽ വീടോ സ്വത്തോ വിറ്റുകിട്ടുന്ന പണം കൊണ്ട് ഒരു വീട് വാങ്ങുന്ന തുകയ്ക്ക് നികുതി ഇളവ് നല്‍കിയിയിരുന്നു. ഇത് രണ്ട് വീടുകൾക്കായി വര്‍ദ്ധിപ്പിച്ചു. ഒരു വ്യക്തിയ്ക്ക് രണ്ട് കോടി രൂപ വരെ ഇങ്ങനെ ഇളവ് ലഭിക്കും. ബാങ്കിലെയോ പോസ്റ്റ് ഓഫീസിലെയോ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിച്ചിരുന്ന 10,000 രൂപ വരെയുള്ള പലിശയ്ക്ക് നേരത്തെ ടിഡിഎസ് പിടിച്ചിരുന്നു. ഇത് 40,000 രൂപ ആക്കി ഉയര്‍ത്തി.

80സി ഇളവുകളുടെ പരിധി ഒന്നര ലക്ഷത്തില്‍ തന്നെ നിലനില്‍ത്തി. ഭവന വായ്പയ്ക്ക് ഉള്‍പ്പെടെയുള്ള മാറ്റ് ആദായ നികുതി ഇളവുകള്‍ തുടരും.

20 ലക്ഷം വരെയുള്ള ഗ്രാറ്റുവിറ്റി ആനുകൂല്യത്തെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കി.

വിറ്റഴിയ്ക്കാൻ കഴിയാത്ത റിയൽ എസ്റ്റേറ്റ് കെട്ടിടത്തിനുള്ള നികുതിയിളവ് കാലാവധി ഒരു വർഷത്തിൽ നിന്ന് രണ്ടു വർഷമാക്കി ഉയർത്തി. ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും ജനപ്രിയ ബജറ്റിൽ പ്രഖ്യാപിച്ചു.
Loading...

First published: February 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626