ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും റിസ്ക് കുറഞ്ഞ സ്ഥിരനിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ത്യക്കാരില്‍ പലരും ഇപ്പോള്‍ നിക്ഷേപത്തിനായി സ്റ്റോക്കുകളും ക്രിപ്റ്റോകറന്‍സികളും പോലുള്ള വഴികള്‍ തെരഞ്ഞെടുക്കുമ്പോള്‍, മുതിര്‍ന്ന ആളുകള്‍ റിസ്ക് കുറഞ്ഞ വരുമാനം ഉറപ്പ് നല്കുന്ന പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളില്‍ സംതൃപ്തരാണ്. സ്ഥിര നിക്ഷേപങ്ങള്‍ ദശാബ്ദങ്ങളായി ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനുകളിലൊന്നായി തുടരുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്.
എന്താണ് ടാക്സ് സേവിങ് സ്ഥിര നിക്ഷേപങ്ങള്‍?
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നികുതി ലാഭിക്കാനായി നിക്ഷേപം നടത്തുന്നവര്‍ക്കും ഏറ്റവും ജനപ്രിയമായ നിക്ഷേപ ഓപ്ഷനുകളിലൊന്നാണിത്. എല്ലാ ബാങ്കുകളും ടാക്സ് സേവിംഗ് എഫ്ഡി (tax saving FD) വാഗ്ദാനം ചെയ്യുന്നുണ്ട്. മികച്ച പലിശ നിരക്കും (interest rate) നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ടാക്സ് സേവിങ് എഫ്ഡിയില് ഒരാള്‍ നിക്ഷേപിക്കുകയാണെങ്കില്‍, ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതിയിളവ് (tax deduction) ലഭിക്കും.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ടാക്സ് സേവിങ് എഫ്ഡി
മുതിര്‍ന്ന പൗരന്മാര്ക്ക് (senior citizens) ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും മികച്ച സേവിംഗ് ഓപ്ഷനുകളിലൊന്നായി ടാക്സ് സേവിംഗ് എഫ്ഡികള് കണക്കാക്കപ്പെടുന്നു. ടാക്സ് സേവിങ് എഫ്ഡികളില് നിക്ഷേപിക്കുമ്പോള്‍, സാധാരണ നിക്ഷേപകന് ഫോം 15G സമര്‍പ്പിക്കാം. മുതിര്‍ന്ന പൗരന്മാര്ക്ക് ഫോം 15H ആണ് സമർപ്പിക്കേണ്ടത്. ഇതുകൂടാതെ, 80TTB സെക്ഷന്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്ക് ലഭിക്കുന്ന പലിശയില്‍ 50,000 രൂപ വരെ കിഴിവ് ആവശ്യപ്പെടാം. ബാങ്ക് എഫ്ഡികളില് ഉയര്‍ന്ന പലിശനിരക്ക് ലഭിക്കുന്ന മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് ലാഭകരമാണ്.
അഞ്ച് വര്‍ഷ കാലാവധിയാണ് ടാക്സ് സേവിങ് എഫ്ഡികളുടേത്. തുടര്‍ന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ചുമത്തപ്പെടും. ജോയിന്റ് നിക്ഷേപം ആണെങ്കില്‍ എഫ്ഡി രസീതില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ആദ്യ ഉടമയ്ക്ക് മാത്രമേ നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളൂ. ഇവ കാലാവധി കഴിയാതെ പിന്‍വലിക്കാനും സാധിക്കില്ല.
2 കോടി രൂപയില്‍ താഴെയുള്ള ടാക്സ് സേവിംഗ് എഫ്ഡികളില് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മികച്ച 10 ബാങ്കുകള്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.