• HOME
  • »
  • NEWS
  • »
  • money
  • »
  • ITR ഫയലിങ് മുതൽ PAN-Aadhaar ബന്ധിപ്പിക്കൽ വരെ; നികുതിദായകർ മാർച്ച് 31നകം പൂർത്തിയാക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ

ITR ഫയലിങ് മുതൽ PAN-Aadhaar ബന്ധിപ്പിക്കൽ വരെ; നികുതിദായകർ മാർച്ച് 31നകം പൂർത്തിയാക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ

മാർച്ച് 31നകം നികുതിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൂർത്തിയാക്കേണ്ടതായുണ്ട്. അവ എന്തെല്ലാമെന്നറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    നടപ്പ് സാമ്പത്തിക വർഷം (Financial Year) ഈ ആഴ്‌ചയോടെ അവസാനിക്കുകയാണ്. ശമ്പളക്കാരായ നികുതിദായകരെ (Taxpayers) സംബന്ധിച്ചിടത്തോളം മാർച്ച് 31നകം നികുതിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങൾ പൂർത്തിയാക്കേണ്ടതായുണ്ട്. അതുകൊണ്ടു തന്നെ ഈ സമയപരിധി (Deadline) നികുതി ദായകരെ സംബന്ധിച്ച് വളരെ നിർണായകമാണ്. വൈകിയ ആദായനികുതി റിട്ടേൺ ഫയൽ (belated income tax return) ചെയ്യുന്നതു മുതൽ പാനും (PAN) ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതു വരെയുള്ള പല സാമ്പത്തിക കാര്യങ്ങളുടെയും സമയപരിധി ഈ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ അവസാനിക്കും. അതിനാൽ പിഴയും മറ്റ് പലതരും ചാർജുകളും ഒഴിവാക്കാൻ ആ​ഗ്രഹിക്കുന്നവർ ഈ ജോലികൾ മാർച്ച് 31നകം പൂർത്തിയാക്കേണ്ടതാണ്.
    നിങ്ങൾ 2021-22 സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ന് മുമ്പായി പൂർത്തിയാക്കേണ്ട, ആദായനികുതിയുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ഇവയാണ്:

    1. വൈകിയ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുക

    കഴിഞ്ഞ സാമ്പത്തിക വർഷത്തെ ‌(FY2020-2021) അല്ലെങ്കിൽ 2021-2022 മൂല്യനിർണ്ണയ വർഷത്തെ (AY2021-2022) ആദായ നികുതി റിട്ടേൺ നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട ശമ്പള വരുമാനക്കാരായ നികുതി ദായകർക്ക് വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2022 മാർച്ച് 31 ആണ്. അതിനാൽ, നിശ്ചിത തീയതിക്കകം ഐടിആർ ഫയൽ ചെയ്യാൻ കഴിയാതിരുന്നവർ 2022 മാർച്ച് 31നകം വൈകിയ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണം. എന്നിരുന്നാലും, നിങ്ങളുടെ വരുമാനത്തെ അടിസ്ഥാനമാക്കി 1,000 രൂപ അല്ലെങ്കിൽ 5000 രൂപ വരെ പിഴ ഈടാക്കിയേക്കാം, മാത്രമല്ല നികുതികൾക്ക് അധിക പലിശയും നൽകേണ്ടി വരും. വൈകി ഐടി റിട്ടേണുകൾ ഫയൽ ചെയ്യുമ്പോൾ ആദായ നികുതി നിയമത്തിലെ 234 എഫ് വകുപ്പ് പ്രകാരം പിഴ നൽകണം എന്നാണ് സർക്കാർ നിർദ്ദേശം.

    2. നികുതി ആസൂത്രണം ചെയ്യുക

    2021-2022 സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമാണ് മാർച്ച് 31. ഉയർന്ന വരുമാനത്തിന് നികുതി നൽകുന്നത് ഒഴിവാക്കാനായി നിങ്ങളുടെ നികുതികൾ നന്നായി ആസൂത്രണം ചെയ്യുന്നതിനുള്ള അവസാന മാസം കൂടിയാണിത്. നിങ്ങളുടെ നികുതി ആനുകൂല്യങ്ങൾ പരമാവധിയാക്കാൻ ലഭിക്കുന്ന അവസാന അവസരം കൂടിയാണിത്. സമയപരിധിയെക്കുറിച്ച് നന്നായി അറിയാമെങ്കിലും നിക്ഷേപകരിൽ പലരും അവരുടെ ആദായനികുതി ആസൂത്രണം ചെയ്യുന്നത് അവസാന നിമിഷത്തേക്ക് മാറ്റിവെയ്ക്കാറുണ്ട്. ഇത് പല തെറ്റുകളും വരുത്താൻ വഴിയൊരുക്കും. അതിനാൽ, നികുതി ആസൂത്രണം വളരെ നേരത്തെ തുടങ്ങേണ്ടതാണ്. ഈ സാമ്പത്തിക വർഷത്തേക്കുള്ള ടാക്സ് സേവിങ് നിക്ഷേപങ്ങൾ ആസൂത്രണം ചെയ്യുന്നതിനും പൊതുവായ തെറ്റുകൾ ഒഴിവാക്കുന്നതിനും നിങ്ങൾക്ക് മുമ്പിൽ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവസാനിക്കുന്നത്.

    3. ഐടിആർ ഇ-വെരിഫിക്കേഷൻ

    മുൻ മൂല്യനിർണയ വർഷത്തേക്കുള്ള (Assessment year) ആദായനികുതി റിട്ടേൺ നിങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെങ്കിൽ, അതിനുള്ള സമയപരിധി മാർച്ച് 31 ഓടെ അവസാനിക്കും. സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2019-2020 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണിന്റെ ഇ-വെരിഫിക്കേഷനുകൾ 2022 മാർച്ച് 31 വരെ നടത്താം. നിർദ്ദിഷ്‌ട തീയതിക്കുള്ളിൽ ഐടിആർ ഇ-വെരിഫൈ ചെയ്യാൻ നികുതിദായകർക്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അല്ലെങ്കിൽ സിബിഡിറ്റി ഒറ്റത്തവണ ഇളവ് അനുവദിച്ചിട്ടുണ്ട്. സമയപരിധി കഴിഞ്ഞാൽ പിന്നീട് ഇത് സാധ്യമാവില്ല.

    4. പാൻ ആധാറുമായി ബന്ധിപ്പിക്കുക

    ഓരോ നികുതിദായകനും നിർബന്ധമായും ചെയ്യേണ്ട കർത്തവ്യമാണിത്. ഏതെങ്കിലും തരത്തിലുള്ള പിഴകൾ ഒഴിവാക്കുന്നതിന് മാർച്ച് 31 നകം പാൻ ആധാറുമായി ബന്ധിപ്പിച്ചിരിക്കണം എന്നാണ് സിബിഡിറ്റിയുടെ നിർദ്ദേശം. ഈ സമയപരിധിക്കുള്ളിൽ ഇത് പാലിച്ചില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തന രഹിതമാകും. അസാധുവായ പാൻ കാർഡ് കൈവശം വച്ചാൽ 10,000 രൂപ പിഴ ഈടാക്കാം. മാർച്ച് 31 ന് ശേഷം പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിന് 1,000 രൂപ വരെ പിഴ ഈടാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. പാൻ പ്രവർത്തനരഹിതമായാൽ നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപിക്കാനോ അല്ലെങ്കിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനോ കഴിയില്ല.

    5. മുൻകൂർ നികുതി (Advance Tax) അടയ്ക്കുക

    മുൻകൂർ നികുതി അടയ്ക്കാനുള്ള അവസാന തീയതിയും മാർച്ച് 31 ആണ്. വർഷം 10,000 രൂപയോ അതിൽ കൂടുതലോ തുക അടയ്‌ക്കേണ്ട ഏതൊരു നികുതിദായകനും മുൻകൂർ നികുതി അടയ്‌ക്കേണ്ടതുണ്ട്. നാലാം ഗഡു 2022 മാർച്ച് 15നുള്ളിൽ അടയ്‌ക്കേണ്ടതായിരുന്നു, എന്നാൽ, 2021-2022 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതി 2022 മാർച്ച് 31വരെ അടയ്‌ക്കാൻ നികുതിദായകരെ അനുവദിക്കും.
    Published by:user_57
    First published: