• HOME
  • »
  • NEWS
  • »
  • money
  • »
  • TCS, Infosys ടെക് ഭീമന്മാര്‍ വന്‍തോതില്‍ നിയമനങ്ങള്‍ നടത്തുന്നു; ജീവനക്കാര്‍ക്ക് 120% വരെ ശമ്പള വര്‍ദ്ധനവ്

TCS, Infosys ടെക് ഭീമന്മാര്‍ വന്‍തോതില്‍ നിയമനങ്ങള്‍ നടത്തുന്നു; ജീവനക്കാര്‍ക്ക് 120% വരെ ശമ്പള വര്‍ദ്ധനവ്

ഉയർന്ന റെക്കോർഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഹൈടെക് ജോലി ഒഴിവുകൾക്കൊപ്പം, യോഗ്യവും അതി യോഗ്യവുമായ നൈപുണ്യ കേന്ദ്രീകൃത ജോലികളുടെ ആവശ്യകതകളും കുത്തനെ ഉയരുന്നു

  • Share this:
2020 ൽ കോവിഡ് 19 മഹാമാരി സംഹാര താണ്ഡവം ആരംഭിച്ചതോടെ, പല മേഖലകളും കനത്ത നാശനഷ്ടങ്ങൾ നേരിട്ടു. നിരവധി സ്ഥാപനങ്ങളാണ് ജോലിക്കാരെ പിരിച്ചുവിട്ടത്. എന്നാൽ, ഈ മഹാമാരിയെ നേരിടാൻ തുടങ്ങിയിട്ട് 1.5 വർഷം പിന്നിടുമ്പോൾ, ചില തൊഴിൽ മേഖലകളിൽ നിന്നുള്ള നല്ല വാർത്തകൾ പുറത്തു വരാൻ തുടങ്ങിയിട്ടുണ്ട്.

ആരോഗ്യ മേഖലയിലെ വിദഗ്ദർ ഒരു മൂന്നാം തരംഗത്തിന്റെ സാധ്യതയിലേക്ക് ഉറ്റുനോക്കുകയാണ്. ഇൻഡ്യ ഇൻക് ക്രമേണ കോവിഡ് ഭീതിയിൽ നിന്ന് പുറത്തുവന്ന് യുവ പ്രതിഭകളെ നിയമിക്കുകയും അവരുടെ ജീവനക്കാർക്ക് ശമ്പള വർദ്ധവ് നൽകുകയും ചെയ്യുന്നു. ഈ ചെറിയ വൈറസ് കാരണം ആവശ്യമായി വന്ന സാങ്കേതിക പരിവർത്തനങ്ങൾക്ക് കാരണം തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ലിങ്ക്ഡിനിൽ തിരഞ്ഞാൽ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന വീണ്ടെടുക്കലിനെക്കുറിച്ച് നിങ്ങൾക്ക് ഒരു ഊഹം ലഭിക്കും.

ഈയുടെ ഇൻഡീപിൽ വന്ന ഒരു റിപ്പോർട്ട് മഹാമാരിയുടെ പ്രഭാവം ഇന്ത്യയുടെ തൊഴിൽ വിപണിയെ എങ്ങനെയെല്ലാം ബാധിച്ചു എന്ന് ഫലപ്രദമായി വിശകലനം ചെയ്യുകയുണ്ടായി. വിശകലനത്തിൽ, രാജ്യത്ത് ഐടി പ്രൊഫഷണലുകളുടെ ആവശ്യം 400 ശതമാനം വരെ ഉയർന്നതായാണ് നിഗമനം. 2020 ലെ പകർച്ചവ്യാധിയുടെ തുടക്കത്തിൽ, കോർപ്പറേഷനുകളും, മേഖലകളും, സ്ഥാപനങ്ങളും, ഈ പകർച്ചവ്യാധി മൂലമുണ്ടായ വലിയ അനിശ്ചിതത്വം മറികടക്കാനാവശ്യമായ ഒരു ‘കാത്തിരുന്ന് കാണാം’ ശൈലിയിലുള്ള പ്രവർത്തന മാതൃക സ്വീകരിച്ചു. കോവിഡ് 19ന്റെ ആദ്യ തരംഗത്തിൽ അണുബാധ അതിന്റെ കൊടുമുടിക്ക് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ 2020 ജൂണിൽ, ബഹുരാഷ്ട്ര കമ്പനികളിലെ നിയമനം 50 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ന്, ഉയർന്ന റെക്കോർഡിൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഹൈടെക് ജോലി ഒഴിവുകൾക്കൊപ്പം, യോഗ്യവും അതി യോഗ്യവുമായ നൈപുണ്യ കേന്ദ്രീകൃത ജോലികളുടെ ആവശ്യകതകളും കുത്തനെ ഉയരുന്നു. ആപ്ലിക്കേഷൻ ഡെവലപ്പർ, ലീഡ് കൺസൾട്ടന്റ്, സെയിൽസ്ഫോഴ്സ് ഡെവലപ്പർ, സൈറ്റ് റിലയബിലിറ്റി എഞ്ചിനീയർ, തുടങ്ങിയ വിദഗ്ധ സാങ്കേതിക ജോലികൾക്കുള്ള ആവശ്യം 150 മുതൽ 300 ശതമാനം വരെ വർദ്ധിക്കുകയും, 2020 ജനുവരി മുതൽ 2021 ഫെബ്രുവരി വരെയുള്ള ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ജോലികളായി ഇത് മാറുകയും ചെയ്തു.

അനുകൂലമായ വാർത്തകൾ ജോലിസാധ്യതകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ല. ഇതുകൂടാതെ, കമ്പനികൾ മുൻവർഷത്തെ അപേക്ഷിച്ച് ഉയർന്ന ശമ്പള പാക്കേജുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ, കമ്പനികൾ കൂടുതൽ അവസരങ്ങൾ നൽകാൻ തയ്യാറായ സാഹചര്യത്തിൽ, ഉദ്യോഗാർത്ഥികളും ഇപ്പോൾ നല്ല പ്രതീക്ഷയിലാണ്. ഫുൾ-സ്റ്റാക്ക് എഞ്ചിനീയർമാർക്ക്, കമ്പനികൾ 70–120 ശതമാന പരിധി വരെയാണ് ശമ്പള വർദ്ധനവ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തിൽ മൊത്തത്തിലുള്ള തൊഴിൽ മേഖലകളിൽ ശമ്പള വർദ്ധന പ്രതീക്ഷകളിലേക്കും കൂടുതൽ വെളിച്ചം വീശുന്നു. ഇത് കഴിഞ്ഞ വർഷം വാഗ്ദാനം ചെയ്തതിനേക്കാൾ വളരെ കൂടുതലും അസാധാരണവുമായ നടപടിയാണന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. അവസാനം വരെ, വർദ്ധനവ് സംബന്ധിച്ച സംഭാഷണങ്ങളിൽ നിന്ന് അറിയാൻ സാധിച്ചത്, 20–30 ശതമാനം മാത്രമാകും വർദ്ധനവ് എന്നാണ്.

ഐടി സേവന ദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) അടുത്തിടെ പ്രഖ്യാപിച്ചത് ഒരു തൊഴിൽ ഇടവേളയ്ക്ക് ശേഷം തൊഴിൽ അവസരങ്ങൾ തേടുന്ന വനിതാ പ്രൊഫഷണലുകൾക്കായി തങ്ങൾ ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു എന്നാണ്. “പ്രതിഭയും സാധ്യതയും എപ്പോഴും നിലനിൽക്കും, കഴിവുള്ള പരിചയസമ്പന്നരായ വനിതാ വിദഗ്ദർക്ക് ഒരു പ്രചോദനം നൽകാനും അവർക്കായി തൊഴിലുകൾ പുനർനിർമ്മിക്കാനും, അവർക്കായി വെല്ലുവിളികൾ ഉയർത്താനുമുള്ള അവസരമാണ് റീബിഗിൻ കൊണ്ട് ഉദ്ദേശിക്കുന്നത്,” ടിസിഎസ് പറയുന്നു.

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ മുതലായവരും മറ്റ് ടെക്ക് ഭീമന്മാരും ഇന്ത്യയിലുടനീളം ഉദ്യോഗാർത്ഥികൾക്കായി തിരച്ചിൽ നടത്തുകയാണ്.

ഇതിനർത്ഥം 2022 സാമ്പത്തിക വർഷത്തിലെ, മുഴുവൻ ഐടി മേഖലയിലെയും മൊത്തം വേതന ബിൽ 1.6-1.7 ബില്യൺ ഡോളറായി ഉയരും എന്നാണ്. ശരിയായ കഴിവുകളുള്ള, ഒരു പുതിയ ജോലിയും ഉയർന്ന ശമ്പളവും ആഗ്രഹിക്കുന്ന ജീവനക്കാർക്ക് ഇത് ഒരു സുവർണ്ണാവസരമാണ്. ബാംഗ്ലൂർ, ഹൈദരാബാദ്, ചെന്നൈ പോലുള്ള ഐടി സമൂഹങ്ങൾ സ്ഥിതിചെയ്യുന്ന നഗരങ്ങൾക്ക്, കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് വിപണിയുടെ കാര്യത്തിലും ഉപഭോഗ വിവേചനങ്ങളുടെ കാര്യത്തിലും 2022 നല്ല പ്രതീക്ഷയുള്ള കാലമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
Published by:Karthika M
First published: