നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • റെക്കോർ‍ഡിട്ട് 'ഗോൾഡൻ ബട്ടർഫ്ലൈസ്'; ഒരു കിലോ തേയിലക്ക് 75,000 രൂപ

  റെക്കോർ‍ഡിട്ട് 'ഗോൾഡൻ ബട്ടർഫ്ലൈസ്'; ഒരു കിലോ തേയിലക്ക് 75,000 രൂപ

  അസമിലെ ഡികോം തേയില തോട്ടത്തിൽ ഉൽപാദിപ്പിച്ച പ്രത്യേക ഇനമായ 'ഗോൾഡൺ ബട്ടർഫ്ലൈ' ആണ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്

  News18

  News18

  • News18
  • Last Updated :
  • Share this:
   ഗുവാഹത്തി: വിലയിൽ‌ റെക്കോർഡിട്ട് അസം ഗുവാഹത്തിയിലെ തേയില ലേലം വീണ്ടും ചരിത്രം സൃഷ്ടിച്ചു. ഒരു കിലോ തേയില ലേലത്തിൽ വിറ്റുപോയത് 75,000 രൂപയ്ക്കാണ്. അസമിലെ ഡികോം തേയില തോട്ടത്തിൽ ഉൽപാദിപ്പിച്ച പ്രത്യേക ഇനമായ 'ഗോൾഡൺ ബട്ടർഫ്ലൈ' ആണ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്. ഗുവാഹത്തിയിലെ ഏറ്റവും പഴക്കം ചെന്ന കമ്പനിയായ അസം ടീ ട്രേഡേഴ്സ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി തേയില വാങ്ങിയത്.

   മുൻപ് നടന്ന ലേലങ്ങളിലും ഇതേ കമ്പനി റെക്കോർഡ് വിലയ്ക്ക് പ്രത്യേക ഇനം തേയിലകൾ സ്വന്തമാക്കിയിരുന്നു. തേയില വ്യവസായ രംഗത്ത് ഗുവാഹത്തിയിലെ ലേല സെന്റർ റെക്കോർഡുകൾ തിരുത്താനുള്ള വേദിയായി മാറിയെന്ന് ഗുവാഹത്തി ടീ ആക്ഷൻ ബയേഴ്സ് അസോസിയേഷൻ സെക്രട്ടറി ദിനേഷ് ബിഹാനി പറഞ്ഞു. തേയില വിൽപനക്കാർക്ക് നല്ല വില ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഗുവാഹത്തി ലേല സെന്റർ മികച്ച വേദിയാണെന്നും അദ്ദേഹം പറഞ്ഞു.

   മികച്ച ഗുണനിലവാരമുള്ള തേയിലക്ക് നല്ല വില നൽകി ഏറ്റെടുക്കാൻ ആവശ്യക്കാരുണ്ട്. ഇപ്പോൾ ഗുവാഹത്തി ലേല സെന്റർ, ഗുണനിലവാരവും പ്രത്യേകതകളുമുള്ള തേയില ലഭിക്കുന്ന സ്ഥലമായി ലോകം അംഗീകരിച്ചുകഴിഞ്ഞു.

   First published:
   )}