HOME » NEWS » Money » TECH 100MBPS BROADBAND FOR YOUR HOME FROM RELIANCE JIO AIRTEL AND MORE FROM RS 399 GH

399 രൂപയ്‌ക്ക് ഉയർന്ന വേഗതയിൽ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ; റിലയൻസ് ജിയോ, എയർടെൽ കമ്പനികളുടെ സൂപ്പർ പ്ലാനുകൾ ഇതാ

100Mbps -ൽ റിലയൻസ് ജിയോ ഹോം ബ്രോഡ്‌ബാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോഫൈബർ പ്ലാൻ പ്രതിമാസം 699 രൂപയ്‌ക്കാണ്, ഇതിൽ പരിമിതിയില്ലാതെ ഇന്ത്യയിൽ എവിടെയും ഹോം ഫോണുകൾക്ക് വോയ്‌സ് കോളുകൾ സൗജന്യമായി ചെയ്യാൻ കഴിയും.

News18 Malayalam | news18-malayalam
Updated: April 5, 2021, 3:03 PM IST
399 രൂപയ്‌ക്ക് ഉയർന്ന വേഗതയിൽ മികച്ച ബ്രോഡ്ബാൻഡ് പ്ലാനുകൾ; റിലയൻസ് ജിയോ, എയർടെൽ കമ്പനികളുടെ സൂപ്പർ പ്ലാനുകൾ ഇതാ
News18 Malayalam
  • Share this:
ഇപ്പോൾ ഓരോ വീടുകളിലും ഇന്റനെറ്റിന്റെ ആവശ്യകത കൂടി വരികയാണ്. വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്കായാലും ഓൺലൈൻ ക്ലാസുകൾക്കായാലും വീഡിയോ കോളുകൾക്കായാലും സ്‌പീഡ് കൂടിയ കണക്ഷൻ തന്നെ ആവശ്യവുമാണ്. അതിനെല്ലാം തന്നെ പരിഹാരമാണ് റിലയൻസ് ജിയോയും എയർടെലുമെല്ലാം ഒരുക്കുന്നത്. ഒട്ടുമിക്ക ഉപയോക്താക്കൾക്കും 100Mbps വേഗതയിൽ ഇപ്പോൾ ഹോംബ്രാൻഡ് ലൈനുകൾ ലഭ്യമാണ്.

100Mbps ഹോം ബ്രോഡ്‌ബാൻഡ് ലൈനിൽ നെറ്റ്‌ഫ്ലിക്‌സ്, ആമസോൺ പ്രൈം വീഡിയോ പോലുള്ള ആപ്പുകളിലെ നാലായിരം കണ്ടന്റുകൾ സ്‌ട്രീം ചെയ്യാൻ കഴിയും. വെബ് ബ്രൗസിംഗ്, ഇമെയിലുകൾ, വോയിസ് കോളുകൾ, വീഡിയോ കോളുകൾ, ഫയലുകൾ കൈമാറ്റം ചെയ്യൽ പോലുള്ള നിങ്ങളുടെ ആവശ്യകതകൾ വളരെ എളുപ്പത്തിൽ ചെയ്‌ത് തരാൻ ഈ ഹോം ബ്രോഡ്‌ബാൻഡിന് കഴിയും. കാലക്രമേണ, ഒട്ടുമിക്ക ഇൻ്റർനെറ്റ് സേവന ദാതാക്കളും അവരുടെ ബ്രോഡ്‌ബാൻഡ് ലൈനുകൾ ഫൈബറിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. വളരെ വേഗതയിൽ ഡൗൺലോഡ് ചെയ്യാനും അപ്‌ലോഡ് ചെയ്യാനുമൊക്കെ ഇതിലൂടെ കഴിയുന്നു. ഈ കാലഘട്ടത്തിൽ, നിങ്ങളുടെ സമയവും പണവും വിലമതിച്ച് കൊണ്ട് മിക്ക ഇൻ്റർനെറ്റ് സേവന ദാതാക്കളും 100Mbps -ൽ ഉള്ള പ്ലാനുകൾ വാഗ്‌ദാനം ചെയ്യുന്നു. ഇതിനായി, റിലയൻസ് ജിയോഫൈബർ, എയർടെൽ എക്‌സ്‌ട്രീം ബ്രോഡ്ബാൻഡ്, സ്‌പെക്‌ട്ര, എസിടി ബ്രോഡ്‌ബാൻഡ്, എംടിഎൻഎൽ, ടാറ്റ സ്‌കൈ ബ്രോഡ്‌ബാൻഡ്, എക്‌സൈറ്റൽ തുടങ്ങിയവ മികച്ച ഓപ്‌ക്ഷനുകളാണ്.

Also Read- നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ അവസാനിപ്പിച്ച് ബിഎസ്എൻഎൽ; ഇനി ലഭ്യമാവുക രണ്ട് പ്ലാനുകൾ മാത്രം

100Mbps -ൽ റിലയൻസ് ജിയോ ഹോം ബ്രോഡ്‌ബാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോഫൈബർ പ്ലാൻ പ്രതിമാസം 699 രൂപയ്‌ക്കാണ്, ഇതിൽ പരിമിതിയില്ലാതെ ഇന്ത്യയിൽ എവിടെയും ഹോം ഫോണുകൾക്ക് വോയ്‌സ് കോളുകൾ സൗജന്യമായി ചെയ്യാൻ കഴിയും. വളരെ സ്‌പീഡിൽ 100Mbps ഡൗൺലോഡും 100Mbps അപ്‌ലോഡും ഒപ്പം പരിധിയില്ലാത്ത ഡാറ്റ ഉപയോഗവും സാധ്യമാകും. രസകരമെന്ന് പറയട്ടെ, ഈ പ്ലാനിൽ ആപ്പുകൾ സ്‌ട്രീം ചെയ്യാൻ ബണ്ടിൽ ചെയ്‌ത സബ്‌സ്‌ക്രിപ്‌ഷനുകൾ ഇല്ല, അതിനായി പ്രതിമാസം 999 രൂപ വരുന്ന 150Mbps പ്ലാനിലേക്ക് നിങ്ങൾ അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. എയർടെൽ എക്‌സ്‌ട്രീം ബ്രോഡ്‌ബാൻഡ് സേവനത്തിനായുള്ള എയർടെല്ലിൻ്റെ 100Mbps പ്ലാനിന് മുമ്പ് പറഞ്ഞ പ്ലാനിനേക്കൾ വില അൽപ്പം കൂടുതൽ ഉണ്ട്. പ്രതിമാസം 799 രൂപയാണ് ഇതിന് നൽകേണ്ടത്. ഇവിടെയും നിങ്ങൾക്ക്, 100Mbps അപ്‌ലോഡ് ഡൗൺലോഡ് സ്‌പീഡും പരിധിയില്ലാത്ത ഡാറ്റാ ഉപയോഗവും ലഭ്യമാകും, ഒപ്പം ഇന്ത്യയിൽ എവിടെയും ഹോം ഫോണുകൾക്ക് വോയിസ് കോളുകൾ സൗജന്യമായി ലഭ്യമാകും. എയർടെൽ എക്‌സ്‌ട്രീം വീഡിയോ സ്‌ട്രീമിംഗിനും വിങ്ക് മ്യൂസിക് സ്‌ട്രീമിംഗ് ആപ്പിനും വേണ്ടിയുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ എയർടെൽ താങ്ക്സ് ബണ്ടിലിൽ ഉൾപ്പെടുന്നു.

എംടിഎൻഎല്‍  പ്രതിമാസം 777 രൂപയ്‌ക്ക് 100Mbps എഫ്‌ടിടിഎച്ച് പ്ലാൻ നിങ്ങൾക്ക് ലഭ്യമാകും. പരിമിതിയില്ലാത്ത ഡാറ്റ ഉപയോഗവും നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു. എഫ്‌യുപി പ്രതിമാസം 800 ജിബിയിൽ കുറവാണെങ്കിലും ശേഷിക്കുന്ന ബില്ലിംഗ് സൈക്കിളിന്റെ വേഗത 1Mbps ആയി കുറയുന്നു. പകരം, നിങ്ങൾ ഒരു ബിഎസ്എൻഎൽ ബ്രോഡ്‌ബാൻഡ് സേവനം ഉള്ള ഒരു പ്രദേശത്താണെങ്കിൽ, ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് സേവനം പ്രതിമാസം 799 രൂപ വിലയുള്ള ഫൈബർ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

കൃത്യമായി 100Mbps പ്ലാൻ അല്ലെങ്കിലും, സേവനം ലഭ്യമായ മിക്കയിടങ്ങളിലും പ്രതിമാസം 799 രൂപയ്‌ക്ക് 150Mbps പരിധിയില്ലാത്ത ഹോം ബ്രോഡ്‌ബ്രാൻഡ് ലൈൻ എസിടി ഫൈബർ നെറ്റ് വാഗ്‌ദാനം ചെയ്യുന്നു. ഒന്നിലധികം ബ്രോഡ്‌ബാൻഡ് പ്ലാനുകളുടെ പുനഃക്രമീകരണത്തിന് ശേഷം, ലാൻഡ്‌ലൈൻ ഫോണിലാണെങ്കിൽ പ്രതിമാസം 950 രൂപയ്‌ക്ക് 100Mbps പരിധിയില്ലാത്ത ഡാറ്റ പ്ലാനും ലാൻഡ് ലൈൻ ഇല്ലാതെ പ്രതിമാസം 850 രൂപയ്‌ക്കും ടാറ്റ സ്‌കൈ ബ്രോഡ്‌ബാൻഡ് വാഗ്‌ദാനം ചെയ്യുന്നു. ഇതിൽ സ്‌ട്രീമിംഗ് ആപ്ലിക്കേഷനുകൾ ലഭ്യമല്ല.

ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിൽ ലഭ്യമാകുന്ന ബ്രോഡ്‌ബാൻഡ് സേവനമാണ് എക്‌സൈറ്റെൽ. ഇതിൽ, ഫൈബർ ഫസ്‌റ്റ് 100Mbps പരിധിയില്ലാത്ത ഡാറ്റ പ്ലാൻ ലഭ്യമാണ്. ഇതിന് പ്രതിമാസം 699 രൂപമാണ്. എന്നാൽ നിങ്ങൾ മൂന്ന് മാസത്തേക്ക് ഒരുമിച്ച് പണം അടച്ചാൽ പ്രതിമാസം 565 രൂപയും നാല് മാസത്തേക്ക് മുൻകൂട്ടി പണമടച്ചാൽ പ്രതിമാസം 508 രൂപയും ഒരു വർഷത്തേക്ക് മുഴുവൻ അടയ്‌ക്കുകയാണെങ്കിൽ പ്രതിമാസം 399 രൂപയോ അതിൽ കുറവോ ആയിരിക്കും.
Published by: Rajesh V
First published: April 5, 2021, 3:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories