നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Internet | ലോക ജനസംഖ്യയുടെ 37 ശതമാനം പേർ ഇപ്പോഴും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല: ഐക്യരാഷ്ട്രസഭ

  Internet | ലോക ജനസംഖ്യയുടെ 37 ശതമാനം പേർ ഇപ്പോഴും ഇന്റർനെറ്റ് ഉപയോഗിച്ചിട്ടില്ല: ഐക്യരാഷ്ട്രസഭ

  കോവിഡ് കണക്റ്റിവിറ്റി ബൂസ്റ്റ്' കാരണം 2019ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 4.1 ബില്യണില്‍ നിന്ന് ഈ വര്‍ഷം 4.9 ബില്യണായി ഉയര്‍ന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കോവിഡ് മഹാമാരിക്ക് ശേഷവും ആളുകളുടെ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചു. തൊഴില്‍ സ്ഥാപനങ്ങള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കുമ്പോഴും കുട്ടികളുടെ പഠനം ഓൺലൈൻ ആയതിനെ തുടര്‍ന്നും ഇന്റര്‍നെറ്റിന് ഉപഭോഗം കൂടി. എന്നാൽ ഇതുവരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരും ലോകത്തുണ്ട്.

   2.9 ബില്യണ്‍ ആളുകള്‍ - ലോക ജനസംഖ്യയുടെ 37 ശതമാനം പേർ ഇപ്പോഴും ഇന്റര്‍നെറ്റ് (internet) ഉപയോഗിച്ചിട്ടില്ലെന്നാണ് ഐക്യരാഷ്ട്രസഭ (united nations) പറയുന്നത്. എന്നാല്‍ കോവിഡ് 19 മഹാമാരി (covid pandemic) ആളുകളെ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്ക് നയിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആ 2.9 ബില്യണില്‍ 96 ശതമാനവും വികസ്വര രാജ്യങ്ങളിലാണെന്ന് യുഎന്‍ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ITU) കണക്കാക്കുന്നു.

   'കോവിഡ് കണക്റ്റിവിറ്റി ബൂസ്റ്റ്' കാരണം 2019ല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 4.1 ബില്യണില്‍ നിന്ന് ഈ വര്‍ഷം 4.9 ബില്യണായി ഉയര്‍ന്നതായി ഏജന്‍സി പറയുന്നു. എന്നാല്‍ ആ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ പോലും, നിരവധി ആളുകള്‍ വിവിധ തടസ്സങ്ങൾ കാരണം വളരെ അപൂര്‍വ്വമായി മാത്രമേ ഓണ്‍ലൈനില്‍ ആക്ടീവ് ആകാറുള്ളൂ.

   ബാക്കിയുള്ള 2.9 ബില്യണിനെ ബന്ധിപ്പിക്കുന്നതിന് ഐടിയു പ്രവര്‍ത്തിക്കും. ആരും പിന്നിലാകില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഐടിയു സെക്രട്ടറി ജനറല്‍ ഹൗലിന്‍ ഷാവോ പറഞ്ഞു. കോവിഡ് പ്രതിസന്ധിയുടെ ആദ്യ വര്‍ഷത്തില്‍ ആഗോളതലത്തില്‍ ഉപയോക്താക്കളുടെ എണ്ണം 10 ശതമാനത്തിലധികം വര്‍ദ്ധിച്ചു. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ വാര്‍ഷിക വര്‍ധനവാണിത്.

   ലോക്ക്ഡൗണ്‍, സ്‌കൂള്‍ അടച്ചുപൂട്ടല്‍, റിമോട്ട് ബാങ്കിംഗ് പോലുള്ള സേവനങ്ങള്‍ ആക്സസ് ചെയ്യേണ്ടതിന്റെ ആവശ്യകത ഇന്ർനെറ്റ് ഉപയോക്താക്കളുടെ എണ്ണം കൂടാൻ കാരണമായി. എന്നാല്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗം പലപ്പോഴും താങ്ങാനാവുന്നതല്ല. ഏറ്റവും കുറഞ്ഞ 46 വികസിത രാജ്യങ്ങളില്‍ ഏകദേശം മുക്കാല്‍ ഭാഗവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല.

   Also Read- പഴയ കുഞ്ഞൻ ഫോണുകൾ ഓർക്കുന്നുണ്ടോ? അവയ്ക്ക് 'സെൽ' ഫോൺ എന്ന് പേര് ലഭിച്ചതെങ്ങനെ?

   വികസ്വര രാജ്യങ്ങളില്‍ ഇന്റർനെറ്റ് ഉപഭോഗത്തിലും ലിംഗ വ്യത്യാസം പ്രകടമാണ്. ഇവിടെ പ്രായമായവരേക്കാളും സ്ത്രീകളേക്കാളും ഗ്രാമപ്രദേശങ്ങളിലുള്ളവരേക്കാളും, യുവാക്കളും പുരുഷന്മാരും നഗരവാസികളുമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ഇവിടെ സ്ത്രീകള്‍ ഇപ്പോഴും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരാണ്. ഒരോ അഞ്ചില്‍ നാല് പേരും ഇപ്പോഴും ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരാണ്. ദാരിദ്ര്യം, നിരക്ഷരത, പരിമിതമായ വൈദ്യുതി ലഭ്യത, ഡിജിറ്റല്‍ കഴിവുകളുടെ അഭാവം എന്നിവ ഡിജിറ്റലായി ഒഴിവാക്കപ്പെട്ടവരെ വെല്ലുവിളിക്കുന്നത് തുടരുകയാണെന്നും ഐടിയു കൂട്ടിച്ചേര്‍ത്തു.

   '2030-ലെ യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഡിജിറ്റല്‍ പരിഹാരങ്ങള്‍ ആവശ്യമാണ്' ഐടിയു ടെലികമ്മ്യൂണിക്കേഷന്‍ വികസന ബ്യൂറോ ഡയറക്ടര്‍ ബോഗ്ദാന്‍-മാര്‍ട്ടിന്‍ പറഞ്ഞു.
   Published by:Anuraj GR
   First published:
   )}